x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്ത്യയിലെ വിദ്യാഭ്യാസ സന്പ്രദായം കുട്ടികളെ തകർക്കുന്നുവെന്ന് രാഹുൽ


Published: June 18, 2026 12:52 AM IST | Updated: June 18, 2026 12:52 AM IST

കോ​​​ട്ട: ഇ​​​ന്ത്യ​​​യി​​​ലെ വി​​​ദ്യാ​​​ഭ്യാ​​​സ സ​​​ന്പ്ര​​​ദാ​​​യം കു​​​ട്ടി​​​ക​​​ളി​​​ൽ സ​​​മ്മ​​​ർ​​​ദ​​​മു​​​ണ്ടാ​​​ക്കു​​​ന്ന​​​തും അ​​​വ​​​രെ ത​​​ക​​​ർ​​​ക്കു​​​ന്ന​​​തു​​​മാ​​​ണെ​​​ന്ന് ലോ​​​ക്സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് രാ​​​ഹു​​​ൽ ​​​ഗാ​​​ന്ധി.

രാ​​​ജ​​​സ്ഥാ​​​നി​​​ലെ കോ​​​ട്ട​​​യി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച ‘ഛത്രോം ​​​കി ഗൂ​​​ഞ്ച്’ മ​​​ഹാ റാ​​​ലി​​​യി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. “ഇ​​​തൊ​​​രു രാ​​​ഷ്‌​​​ട്രീ​​​യ യോ​​​ഗ​​​മ​​​ല്ല. ഇ​​​തു നി​​​ങ്ങ​​​ളെ സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള യോ​​​ഗ​​​മാ​​​ണ്.

ഭാ​​​വി ക​​​രു​​​പ്പി​​​ടി​​​പ്പി​​​ക്കാ​​​ൻ ക​​​ഷ്ട​​​പ്പെ​​​ടു​​​ന്ന യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള​​​താ​​​ണ്. ഈ ​​​സാ​​​യാ​​​ഹ്നം നി​​​ങ്ങ​​​ൾ​​​ക്കു​​​വേ​​​ണ്ടി​​​യാ​​​ണ്- രാ​​​ഹു​​​ൽ പ​​​റ​​​ഞ്ഞു. തു​​​ട​​​ർ​​​ന്ന് മൂ​​​ന്നു പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളെ​​​യും ര​​​ണ്ട് ആ​​​ൺ​​​കു​​​ട്ടി​​​ക​​​ളെ​​​യും സം​​​വാ​​​ദ​​​ത്തി​​​നാ​​​യി വേ​​​ദി​​​യി​​​ലേ​​​ക്കു ക്ഷ​​​ണി​​​ച്ചു.

നീ​​​റ്റ്, ജെ​​​ഇ​​​ഇ, സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്കാ​​​യി ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന​​​വ​​​രാ​​​ണി​​​വ​​​ർ. ഒ​​​ട്ടേ​​​റെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ യോ​​​ഗ​​​ത്തി​​​നെ​​​ത്തി​​​യി​​​രു​​​ന്നു. റാ​​​ലി​​​ക്കെ​​​തി​​​രേ ബി​​​ജെ​​​പി രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​രു​​​ന്നു.

രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും പ്ര​​​മു​​​ഖ കോ​​​ച്ചിം​​​ഗ് ഹ​​​ബ്ബാ​​​ണ് കോ​​​ട്ട. 1.2 ല​​​ക്ഷം കു​​​ട്ടി​​​ക​​​ളാ​​​ണ് നീ​​​റ്റ്, ജെ​​​ഇ​​​ഇ പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്കാ​​​യി കോ​​​ട്ട​​​യി​​​ലെ വി​​​വി​​​ധ കോ​​​ച്ചിം​​​ഗ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടു​​​ക​​​ളി​​​ൽ പ​​​ഠ​​​നം ന​​​ട​​​ത്തു​​​ന്ന​​​ത്.

കോ​​​ൺ​​​ഗ്ര​​​സ് രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി ക​​​ൺ​​​വ​​​ൻ​​​ഷ​​​നു​​​ക​​​ളു​​​ടെ ആ​​​ദ്യ​​​ത്തേ​​​താ​​​ണ് കോ​​​ട്ട​​​യി​​​ൽ ന​​​ട​​​ന്ന​​​ത്. അ​​​ല​​​ഹാ​​​ബാ​​​ദ്, പാ​​​റ്റ്ന, ഡ​​​ൽ​​​ഹി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും രാ​​​ഹു​​​ൽ ഗാ​​​ന്ധി ക​​​ൺ​​​വ​​​ൻ​​​ഷ​​​നു​​​ക​​​ളെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യും.

Tags : Rahul India education system destroying children

Recent News

Corehub Up