ലക്നോ: സമാജ്വാദി പാർട്ടിയിൽ വലിയ പിളർപ്പുണ്ടാകുമെന്നു യുപി മന്ത്രിയും സുഹൽദേവ് ഭാരതീയ സമാജ് പാർട്ടി പ്രസിഡന്റുമായ ഓം പ്രകാശ് രാജ്ഭർ.
നിരവധി എസ്പി നേതാക്കൾ ബിജെപിയിൽ ചേരുമെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന എസ്പി നേതാവ് രാംഗോപാൽ വർമ കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് കത്ത് നല്കിയെന്ന് രാജ്ഭർ അവകാശപ്പെട്ടു.
അതേസമയം, സമാജ്വാദി പാർട്ടി ഒറ്റക്കെട്ടായി, ശക്തമായി മുന്നോട്ടുപോകുമെന്ന് അഖിലേഷ് യാദവ് പറഞ്ഞു. അടുത്ത വർഷമാണ് യുപിയിൽ നിയമസഭാ തെരഞ്ഞെടുപ്പ്.
Tags : Samajwadi Party split Minister Om Prakash Rajbhar UP Minister