Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Split

തൃണമൂലില്‍ പിളര്‍പ്പ് ആസന്നം; 50 എംഎല്‍എമാര്‍ വിമതപക്ഷത്തെന്ന് റിപ്പോര്‍ട്ട്

കോ​​​​ല്‍ക്ക​​​​ത്ത: തൃ​​​​ണ​​​​മൂ​​​​ല്‍ കോ​​​​ണ്‍ഗ്ര​​​​സി​​​​ലെ 50 എം​​​​എ​​​​ല്‍എ​​​​മാ​​​​ര്‍ വി​​​​മ​​​​ത​​​​പ​​​​ക്ഷ​​​​ത്തെ​​​​ന്ന് സൂ​​​​ച​​​​ന. ത​​​​ങ്ങ​​​​ള്‍ക്കൊ​​​​പ്പം 50 എം​​​​എ​​​​ല്‍എ​​​​മാ​​​​രു​​​​ണ്ടെ​​​​ന്ന് തൃ​​​​ണ​​​​മൂ​​​​ല്‍ കോ​​​​ണ്‍ഗ്ര​​​​സി​​​​ല്‍നി​​​​ന്നു സ​​​​സ്‌​​​​പെ​​​​ന്‍ഡ് ചെ​​​​യ്യ​​​​പ്പെ​​​​ട്ട ദേ​​​​ശീ​​​​യ വ​​​​ക്താ​​​​വ് റി​​​​ജു ദ​​​​ത്ത അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ടു.

20 മു​​​​ത​​​​ൽ 50 എം​​​​എ​​​​ൽ​​​​എ​​​​മാ​​​​ർ വി​​​​മ​​​​ത​​​​പ​​​​ക്ഷ​​​​ത്തു​​​​ണ്ടെ​​​​ന്നാ​​​​ണു റി​​​​പ്പോ​​​​ർ​​​​ട്ട്. പാ​​​​ര്‍ട്ടി​​​​യു​​​​ടെ ചി​​​​ഹ്ന​​​​ത്തി​​​​നും വി​​​​മ​​​​ത​​​​ര്‍ അ​​​​വ​​​​കാ​​​​ശ​​​​മു​​​​ന്ന​​​​യി​​​​ക്കു​​​​മെ​​​​ന്നാ​​​​ണു റി​​​​പ്പോ​​​​ര്‍ട്ട്. 1998ല്‍ ​​​​രൂ​​​​പ​​​​വ​​​​ത്കൃ​​​​ത​​​​മാ​​​​യ​​​​ശേ​​​​ഷം തൃ​​​​ണ​​​​മൂ​​​​ല്‍ കോ​​​​ണ്‍ഗ്ര​​​​സ് ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലൂ​​​​ടെ​​​​യാ​​​​ണു ക​​​​ട​​​​ന്നു​​​​പോ​​​​കു​​​​ന്ന​​​​ത്.

ഇ​​​​ന്ന​​​​ലെ വി​​​​മ​​​​ത​​​​ര്‍ വി​​​​ളി​​​​ച്ചു​​​​ചേ​​​​ര്‍ത്ത യോ​​​​ഗ​​​​ത്തി​​​​ല്‍ അ​​​​മ്പ​​​​തോ​​​​ളം എം​​​​എ​​​​ല്‍എ​​​​മാ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ത്തു. അ​​​​തേ​​​​സ​​​​മ​​​​യം, മ​​​​മ​​​​ത​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ ന​​​​ട​​​​ന്ന ധ​​​​ര്‍ണ​​​​യി​​​​ല്‍ കൈ​​​​വി​​​​ര​​​​ലി​​​​ലെ​​​​ണ്ണാ​​​​വു​​​​ന്ന എം​​​​എ​​​​ല്‍എ​​​​മാ​​​​രും എം​​​​പി​​​​മാ​​​​രു​​​​മാ​​​​ണു പ​​​​ങ്കെ​​​​ടു​​​​ത്ത​​​​ത്.

ശോ​​​​ഭ​​​​ന്‍ദേ​​​​ബ് ച​​​​തോ​​​​പാ​​​​ധ്യാ​​​​യ, ന​​​​യ​​​​ന ബ​​​​ന്ദോ​​​​പാ​​​​ധ്യാ​​​​യ, മ​​​​ദ​​​​ന്‍ മി​​​​ത്ര, അ​​​​ശോ​​​​ക് ദേ​​​​ബ്, അ​​​​സി​​​​മ പ​​​​ത്ര എ​​​​ന്നീ എം​​​​എ​​​​ല്‍എ​​​​മാ​​​​രും ഡോ​​​​ലാ സെ​​​​ന്‍, ക​​​​ല്യാ​​​​ണ്‍ ബാ​​​​ന​​​​ര്‍ജി എ​​​​ന്നീ എം​​​​പി​​​​മാ​​​​രു​​​​മാ​​​​ണു ധ​​​​ര്‍ണ​​​​യ്‌​​​​ക്കെ​​​​ത്തി​​​​യ​​​​ത്.

ശോ​​​​ഭ​​​​ന്‍ദേ​​​​ബ് ച​​​​തോ​​​​പാ​​​​ധ്യാ​​​​യ​​​​യെ പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വാ​​​​യി നി​​​​യ​​​​മി​​​​ച്ച​​​​തി​​​​നെ​​​​തി​​​​രേ പാ​​​​ര്‍ട്ടി​​​​യി​​​​ല്‍ പ്ര​​​​തി​​​​ഷേ​​​​ധ​​​​മു​​​​ണ്ട്. പാ​​​​ര്‍ട്ടി​​​​വി​​​​രു​​​​ദ്ധ പ്ര​​​​വ​​​​ര്‍ത്ത​​​​ന​​​​ങ്ങ​​​​ളു​​​​ടെ പേ​​​​രി​​​​ല്‍ ഋ​​​​ത​​​​ബ്ര​​​​ത ബാ​​​​ന​​​​ര്‍ജി, സ​​​​ന്ദീ​​​​പ​​​​ന്‍ സാ​​​​ഹ എ​​​​ന്നീ എം​​​​എ​​​​ല്‍എ​​​​മാ​​​​രെ ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം തൃ​​​​ണ​​​​മൂ​​​​ല്‍ പു​​​​റ​​​​ത്താ​​​​ക്കി​​​​യി​​​​രു​​​​ന്നു.

ഋ​​​​ത​​​​ബ്ര​​​​ത ബാ​​​​ന​​​​ര്‍ജി​​​​യെ ​​​​പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ഭൂ​​​​രി​​​​ഭാ​​​​ഗം എം​​​​എ​​​​ല്‍എ​​​​മാ​​​​രും ആ​​​​ഗ്ര​​​​ഹി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. ഭൂ​​​​രി​​​​ഭാ​​​​ഗം എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രും മ​​​​മ​​​​ത​​​​യ്ക്കൊ​​​​പ്പം നി​​​​ല​​​​യു​​​​റ​​​​പ്പി​​​​ക്കു​​​​മെ​​​​ന്ന് ശോ​​​​ഭ​​​​ൻ​​​​ദേ​​​​ബ് ച​​​​തോ​​​​പാ​​​​ധ്യാ​​​​യ പ​​​​റ​​​​ഞ്ഞു.

പാ​​​​ര്‍ട്ടി​​​​യി​​​​ല്‍ ഭി​​​​ന്ന​​​​ത​​​​യു​​​​ണ്ടെ​​​​ന്ന് മ​​​​മ​​​​ത ബാ​​​​ന​​​​ര്‍ജി​​​​യു​​​​ടെ ഉ​​​​റ്റ അ​​​​നു​​​​യാ​​​​യി കു​​​​നാ​​​​ല്‍ ഘോ​​​​ഷ് ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം സ​​​​മ്മ​​​​തി​​​​ച്ചി​​​​രു​​​​ന്നു.

80 എം​​​​എ​​​​ല്‍എ​​​​മാ​​​​രാ​​​​ണ് തൃ​​​​ണ​​​​മൂ​​​​ല്‍ കോ​​​​ണ്‍ഗ്ര​​​​സി​​​​നു​​​​​​​​ള്ള​​​​ത്. കൂ​​​​റു​​​​മാ​​​​റ്റ നി​​​​രോ​​​​ധ​​​​ന നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​ര​​​​മു​​​​ള്ള അ​​​​യോ​​​​ഗ്യ​​​​ത ഒ​​​​ഴി​​​​വാ​​​​ക്കാ​​​​ന്‍ 53 എം​​​​എ​​​​ല്‍എ​​​​മാ​​​​രു​​​​ടെ പി​​​​ന്തു​​​​ണ വേ​​​​ണം.

Latest News

Corehub Up