x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശിവസേന ഉദ്ധവ് പക്ഷവും പിളര്‍പ്പിലേക്ക് ?


Published: June 14, 2026 10:45 PM IST | Updated: June 14, 2026 10:45 PM IST

മും​ബൈ: ശി​വ​സേ​ന ഉ​ദ്ധ​വ് പ​ക്ഷ​വും പി​ള​ര്‍പ്പി​ലേ​ക്കെ​ന്നു റി​പ്പോ​ര്‍ട്ട്. ഒ​മ്പ​ത് എം​പി​മാ​രാ​ണ് ഉ​ദ്ധ​വ് പ​ക്ഷ​ത്തെ ഒ​മ്പ​ത് എം​പി​മാ​രി​ല്‍ ആ​റു പേ​ര്‍ ഷി​ന്‍ഡെ​പ​ക്ഷ​ത്തു ചേ​രാ​നൊ​രു​ങ്ങി​യി​രി​ക്കു​ക​യാ​ണെ​ന്നാ​ണു റി​പ്പോ​ര്‍ട്ട്. കൂ​റു​മാ​റ്റ നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മു​ള്ള അ​യോ​ഗ്യ​ത ഒ​ഴി​വാ​ക​ണ​മെ​ങ്കി​ല്‍ ഏ​ഴ് എം​പി​മാ​രെ​ങ്കി​ലും പാ​ർ​ട്ടി വി​ട​ണം.

ലോ​ക്‌​സ​ഭാ എം​പി​മാ​ര്‍ കൂ​റു​മാ​റാ​നൊ​രു​ങ്ങു​ന്ന​വെ​ന്ന റി​പ്പോ​ര്‍ട്ടി​നി​ടെ ഇ​ന്ന​ലെ ശി​വ​സേ​ന അ​ധ്യ​ക്ഷ​ന്‍ ഉ​ദ്ധ​വ് താ​ക്ക​റെ എം​പി​മാ​രു​ടെ യോ​ഗം വി​ളി​ച്ചു​ചേ​ര്‍ത്തു. താ​ക്ക​റെ​യു​ടെ വ​സ​തി​യാ​യ മാ​തോ​ശ്രീ​യി​ലാ​യി​രു​ന്നു യോ​ഗം.

ജൂ​ണ്‍ ഏ​ഴി​ന് ഡ​ല്‍ഹി​യി​ല്‍ അ​തീ​വ ര​ഹ​സ്യ​മാ​യി ചേ​ര്‍ന്ന യോ​ഗ​ത്തി​ല്‍ ഉ​ദ്ധ​വ്പ​ക്ഷ എം​പി​മാ​ര്‍ പ​ങ്കെ​ടു​ത്തു​വെ​ന്നാ​ണു റി​പ്പോ​ര്‍ട്ട്. മ​ഹാ​രാ​ഷ് ട്ര ​ഉ​പ​മു​ഖ്യ​മ​ന്ത്രി ഏ​ക്‌​നാ​ഥ് ഷി​ന്‍ഡെ​യും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു​വെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

ഉ​ദ്ധ​വ്പ​ക്ഷ എം​എ​ല്‍എ​മാ​രെ ത​ങ്ങ​ളു​ടെ പ​ക്ഷ​ത്താ​ക്കാ​ന്‍ ഏ​ക്‌​നാ​ഥ് ഷി​ന്‍ഡെ​യു​ടെ മ​ക​ന്‍ ശ്രീ​കാ​ന്ത് മാ​സ​ങ്ങ​ളാ​യി പ​രി​ശ്ര​മി​ച്ചു​വ​രി​ക​യാ​ണ്. മ​ന്ത്രി​സ്ഥാ​നം ഉ​ള്‍പ്പെ​ടെ വാ​ഗ്ദാ​നം ചെ​യ്താ​ണ് ഉ​ദ്ധ​വ് പ​ക്ഷ എം​പി​മാ​രെ ഷി​ന്‍ഡെ പ​ക്ഷം സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്.

അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ കൂ​ടു​ത​ല്‍ സ​മ​യം വേ​ണ​മെ​ന്നാ​ണ് ചി​ല എം​പി​മാ​ര്‍ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഷി​ന്‍ഡെ​പ​ക്ഷ​ത്തി​ന് നി​ല​വി​ല്‍ ലോ​ക്‌​സ​ഭ​യി​ല്‍ ഏ​ഴ് എം​പി​മാ​രാ​ണു​ള്ള​ത്.

Tags : Shiv Sena Uddhav Thackeray split Shinde's party MPs

Recent News

Corehub Up