ന്യൂഡൽഹി: പഞ്ചാബ്-ഹരിയാന ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ച ഉത്തരവിനെതിരേയുള്ള അപ്പീൽ ഫയൽ സുപ്രീംകോടതിയിൽ രജിസ്ട്രിയിൽനിന്നു കാണാതായെന്ന പരാതിയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ചീഫ് ജസ്റ്റീസ് സൂര്യകാന്ത്.
രജിസ്ട്രിയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം വീഴ്ചകൾ ഗുരുതരമാണെന്നും ഇതിനു പിന്നിലെ കാര്യക്ഷമതയില്ലായ്മയെ സംബന്ധിച്ച സമഗ്ര അന്വേഷണം വേണമെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.
Tags : File missing Chief Justice registry Chief Justice Surya Kant