x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആരവല്ലി: ഉന്നതാധികാര സമിതിയുടെ നിഷ്പക്ഷതയിൽ ആശങ്ക


Published: June 18, 2026 12:49 AM IST | Updated: June 18, 2026 12:49 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: ആ​​​ര​​​വ​​​ല്ലി മ​​​ല​​​നി​​​ര​​​ക​​​ളു​​​ടെ നി​​​ർ​​​വ​​​ച​​​ന​​​വും അ​​​തി​​​ർ​​​ത്തി​​​നി​​​ർ​​​ണ​​​യ​​​വും സം​​​ബ​​​ന്ധി​​​ച്ച കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ റി​​​പ്പോ​​​ർ​​​ട്ട് പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ സു​​​പ്രീം​​​കോ​​​ട​​​തി നി​​​യോ​​​ഗി​​​ച്ച ഉ​​​ന്ന​​​താ​​​ധി​​​കാ​​​ര സ​​​മി​​​തി​​​യു​​​ടെ സ്വ​​​യം​​​ഭ​​​ര​​​ണാ​​​വ​​​കാ​​​ശ​​​ത്തി​​​ലും ഘ​​​ട​​​ന​​​യി​​​ലും ആ​​​ശ​​​ങ്ക പ്ര​​​ക​​​ടി​​​പ്പി​​​ച്ച് പ​​​രി​​​സ്ഥി​​​തി​​​ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും മു​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും രം​​​ഗ​​​ത്ത്.

ഇ​​​ന്ത്യ​​​ൻ കൗ​​​ണ്‍സി​​​ൽ ഓ​​​ഫ് ഫോ​​​റ​​​സ്ട്രി റി​​​സ​​​ർ​​​ച്ച് ആ​​​ൻ​​​ഡ് എ​​​ഡ്യു​​​ക്കേ​​​ഷ​​​ൻ ഡ​​​യ​​​റ​​​ക്‌ട​​​ർ ജ​​​ന​​​റ​​​ൽ കാ​​​ഞ്ച​​​ൻ ദേ​​​വി ത​​​ല​​​വ​​​നാ​​​യ സ​​​മി​​​തി ഈ ​​​മാ​​​സം ആ​​​ദ്യ​​​മാ​​​ണ് രൂ​​​പീ​​​ക​​​രി​​​ച്ചത്.

പ​​​രി​​​സ്ഥി​​​തി ​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ സ്വാ​​​ധീ​​​നം സ​​​മി​​​തി​​​യെ കാ​​​ര്യ​​​മാ​​​യി ബാ​​​ധി​​​ക്കു​​​മെ​​​ന്നാ​​​ണ് പ​​​രി​​​സ്ഥി​​​തി ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ആ​​​ശ​​​ങ്ക. സ​​​മി​​​തി​​​യി​​​ൽ വ​​​ന്യ​​​ജീ​​​വി സം​​​ര​​​ക്ഷ​​​ണ വി​​​ദ​​​ഗ്ധ​​​രു​​​ടെ അ​​​ഭാ​​​വ​​​മു​​​ണ്ടെ​​​ന്നും, ഖ​​​ന​​​ന അ​​​നു​​​കൂല നി​​​ല​​​പാ​​​ടു​​​ള്ള​​​വ​​​രും മു​​​ന്പ് വ​​​ന​​​സം​​​ര​​​ക്ഷ​​​ണ ഉ​​​ത്ത​​​ര​​​വു​​​ക​​​ൾ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ൽ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​വ​​​രും ഉ​​​ൾ​​​പ്പെ​​​ട്ട​​​താ​​​യും പ​​​രി​​​സ്ഥി​​​തി​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.

ഓ​​​ഗ​​​സ്റ്റ് 31ന​​​കം റിപ്പോ​​​ർ​​​ട്ട് ന​​​ൽ​​​കാ​​​നാ​​​ണു നി​​​ല​​​വി​​​ലെ സ​​​മി​​​തി​​​യോ​​​ട് സു​​​പ്രീം​​​കോ​​​ട​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്നത്.

Tags : Aravalli impartiality high-powered committee

Recent News

Corehub Up