x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'ഞാ​നൊ​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ചു​പോ​യി, ഇ​നി ക​ഴി​ക്കാ​തി​രി​ക്കാം'; വി​രു​ന്ന് വി​വാ​ദ​ത്തി​ല്‍ പ്ര​തി​ക​രി​ച്ച് മു​ഖ്യ​മ​ന്ത്രി

വെബ് ഡെസ്‌ക്
Published: August 3, 2026 01:25 PM IST | Updated: August 3, 2026 01:25 PM IST

മു​ഖ്യ​മ​ന്ത്രി വി.ഡി. സ​തീ​ശ​ന്‍

തി​രു​വ​ന​ന്ത​പു​രം: വി​രു​ന്ന് വി​വാ​ദ​ത്തി​ല്‍ പ്ര​തി​ക​രി​ച്ച് മു​ഖ്യ​മ​ന്ത്രി വി.ഡി. സ​തീ​ശ​ന്‍. താ​നൊ​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ചു​പോ​യെ​ന്നും തെ​റ്റ് പ​റ്റി​പ്പോ​യെ​ന്നും സ​ല്‍​ക്കാ​ര​ത്തി​ന് അ​ല്ല പോ​യ​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഹീ​ന​മാ​യ അ​പ​വാ​ദ​പ്ര​ച​ര​ണ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

"അ​ന്ന് രാ​വി​ലെ അ​ഞ്ച് മു​ത​ല്‍ റ​വ​ന്യൂ മ​ന്ത്രി​യെ​യും ചീ​ഫ് സെ​ക്ര​ട്ട​റി​യെ​യും ജി​ല്ല​യി​ലെ ചാ​ര്‍​ജു​ള്ള മ​ന്ത്രി​മാ​രെ​യും ക​ള​ക്ട​ര്‍​മാ​രെ​യും എം​എ​ല്‍​എ​മാ​രെ​യും ബ​ന്ധ​പ്പെ​ട്ടു. വ​രേ​ണ്ട ആ​വ​ശ്യ​മു​ണ്ടോ​യെ​ന്ന് ഞാ​ന്‍ ചോ​ദി​ച്ചു. ഇ​ല്ലെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു.

ഉ​ച്ച​യ്ക്ക് ശേ​ഷ് മൂ​ന്നാ​യ​പ്പോ​ൾ ഞാ​ന്‍ ഭ​ക്ഷ​ണം ക​ഴി​ച്ചു​പോ​യി. 2018ലും 2019​ലും ദു​ര​ന്ത​മു​ണ്ടാ​യ​പ്പോ​ള്‍ അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി നി​രാ​ഹാ​ര​മാ​യി​രു​ന്നു എ​ന്ന് എ​നി​ക്ക് അ​റി​യി​ല്ലാ​യി​രു​ന്നു. ഞാ​നൊ​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ചു​പോ​യി. അ​പ​വാ​ദ പ്ര​ചാ​ര​ണ​മാ​ണ് ന​ട​ക്കു​ന്ന​ത്. ഞാ​ന്‍ ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ പാ​ടി​ല്ലേ, എ​ന്തൊ​രു തെ​റ്റാ​ണ്. ഭ​ക്ഷ​ണം ക​ഴി​ച്ചു, തെ​റ്റ് പ​റ്റി​പോ​യി. ഇ​നി മു​ത​ല്‍ ഭ​ക്ഷ​ണം ക​ഴി​ക്കാ​തി​രി​ക്കാം', മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Tags : chief minister vd satheesan responds banquet controversy

Recent News

Corehub Up