x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​ങ്കി​പ്പൂ​ർ ഉ​പ​തെര​ഞ്ഞെ​ടു​പ്പ്: ബി​ജെ​പി കോ​ട്ട​യി​ൽ പ്ര​ശാ​ന്ത് കി​ഷോ​റി​ന് വി​ജ​യം ഉ​റ​പ്പ്

ഓൺലൈൻ ഡെസ്ക്
Published: August 3, 2026 05:15 PM IST | Updated: August 3, 2026 05:15 PM IST

ബ​ങ്കി​പ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പിൽ വിജയം ഉറപ്പിച്ച് പ്ര​ശാ​ന്ത് കി​ഷോ​ർ

ബ​ങ്കി​പ്പൂ​ർ: ബി​ഹാ​റി​ലെ ബ​ങ്കി​പ്പൂ​ർ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലേ​ക്ക് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ലി​ൽ ജ​ൻ സു​രാ​ജ് പാ​ര്‍​ട്ടി നേ​താ​വ് പ്ര​ശാ​ന്ത് കി​ഷോ​റി​ന് വ​ൻ മു​ന്നേ​റ്റം. ബി​ജെ​പി​യു​ടെ പ​ര​മ്പ​രാ​ഗ​ത കോ​ട്ട​യാ​യി​രു​ന്ന ബ​ങ്കി​പ്പൂ​രി​ൽ 15,000-ത്തോ​ളം വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് പ്ര​ശാ​ന്ത് കി​ഷോ​ർ മു​ന്നേ​റു​ന്ന​ത്. ബി​ജെ​പി നേ​താ​വും മു​ൻ എം​എ​ൽ​എ​യു​മാ​യ നി​തി​ൻ ന​ബീ​ൻ രാ​ജ്യ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഒ​ഴി​വു​വ​ന്ന സീ​റ്റി​ലേ​ക്ക് ജൂ​ലൈ 30-നാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ത​ന്ത്ര​ജ്ഞ​നി​ൽ നി​ന്ന് രാ​ഷ്ട്രീ​യ നേ​താ​വാ​യി മാ​റി​യ പ്ര​ശാ​ന്ത് കി​ഷോ​റി​ന്‍റെ നേ​രി​ട്ടു​ള്ള ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പ് പോ​രാ​ട്ട​മാ​ണി​ത്. ക​ഴി​ഞ്ഞ മൂ​ന്ന് പ​തി​റ്റാ​ണ്ടോ​ള​മാ​യി ബി​ജെ​പി​യു​ടെ ഉ​റ​ച്ച കോ​ട്ട​യാ​യി​രു​ന്ന മ​ണ്ഡ​ല​ത്തി​ലാ​ണ് അ​ദ്ദേ​ഹം മ​ത്സ​രി​ക്കു​ന്ന​ത്. 2010 മു​ത​ൽ ഈ ​സീ​റ്റി​നെ പ്ര​തി​നി​ധീ​ക​രി​ച്ചി​രു​ന്ന​ത് നി​തി​ൻ ന​ബീ​ൻ ആ​യി​രു​ന്നു. അ​തി​നു​മു​മ്പ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​താ​വ് ന​ബീ​ൻ കി​ഷോ​ർ പ്ര​സാ​ദ് സി​ൻ​ഹ​യാ​യി​രു​ന്നു മ​ണ്ഡ​ല​ത്തി​ലെ ജ​ന​പ്ര​തി​നി​ധി. നി​തി​ൻ ന​ബീ​ന് പ​ക​രം ബി​ജെ​പി യു​വ​ജ​ന​വി​ഭാ​ഗം നേ​താ​വാ​യ നീ​ര​ജ് കു​മാ​ർ സി​ൻ​ഹ​യെ​യാ​ണ് ബി​ജെ​പി ഇ​ത്ത​വ​ണ രം​ഗ​ത്തി​റ​ക്കി​യ​ത്.

മൊ​ത്തം 31 റൗ​ണ്ട് വോ​ട്ടെ​ണ്ണ​ലി​ൽ 25 റൗ​ണ്ടു​ക​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ പ്ര​ശാ​ന്ത് കി​ഷോ​ർ 14,953 വോ​ട്ടു​ക​ൾ​ക്ക് ബി​ജെ​പി സ്ഥാ​നാ​ർ​ത്ഥി​യെ​ക്കാ​ൾ മു​ന്നി​ലാ​ണ്. 34.30 ശ​ത​മാ​നം മാ​ത്ര​മാ​യി​രു​ന്നു ഇ​ത്ത​വ​ണ മ​ണ്ഡ​ല​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ പോ​ളിം​ഗ്. താ​ൻ സു​ര​ക്ഷി​ത​മാ​യ ഒ​രു മ​ണ്ഡ​ല​മ​ല്ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്നും ജാ​തി​ക്കും മ​ത​ത്തി​നും അ​പ്പു​റം ചി​ന്തി​ച്ച് വോ​ട്ട് ചെ​യ്യാ​ൻ ബി​ഹാ​റി​ലെ ജ​ന​ങ്ങ​ളോ​ട് ആ​ഹ്വാ​നം ചെ​യ്യാ​നാ​ണ് ബി​ജെ​പി​യു​ടെ കോ​ട്ട​യി​ൽ ത​ന്നെ മ​ത്സ​രി​ച്ച​തെ​ന്നും പ്ര​ശാ​ന്ത് കി​ഷോ​ർ വ്യ​ക്ത​മാ​ക്കി. ബ​ങ്കി​പ്പൂ​രി​ന് പു​റ​മേ മ​ധ്യ​പ്ര​ദേ​ശി​ലെ ദ​തി​യ, ഗു​ജ​റാ​ത്തി​ലെ മ​ഞ്ച​ൽ​പൂ​ർ എ​ന്നീ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടെ​ണ്ണ​ലും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. 

Tags : Bankipur JanSuraajParty LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up