x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണ് സ്കൂ​ട്ട​ർ മ​റി​ഞ്ഞു; ലോ​റി ക​യ​റി​യി​റ​ങ്ങി വീ​ട്ട​മ്മ​യ്ക്ക് ദാ​രു​ണാ​ന്ത്യം

വെബ് ഡെസ്ക്
Published: August 3, 2026 03:53 PM IST | Updated: August 3, 2026 03:53 PM IST

പ്രതീകാത്മക ചിത്രം

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ താ​നെ​യി​ൽ റോ​ഡി​ലെ കു​ഴി​യി​ൽ സ്കൂ​ട്ട​ർ വീ​ണ് മ​റി​ഞ്ഞ് റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ വീ​ട്ട​മ്മ ലോ​റി ക​യ​റി മ​രി​ച്ചു. സു​നി​ത അ​ക്ഷ​യ്‌​ലാ​ൽ പാ​ൽ (46) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് അ​ക്ഷ​യ്‌‌​ലാ​ൽ പാ​ലി​ന് പ​രി​ക്കേ​റ്റു.

ഇ​രു​വ​രും സ്കൂ​ട്ട​റി​ൽ ഭി​വ​ണ്ടി​യി​ലെ പു​തി​യ ഫ്ലാ​റ്റ് കാ​ണാ​ൻ പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. മ​ഴ വെ​ള്ളം നി​റ​ഞ്ഞു കി​ട​ന്ന​തി​നാ​ൽ റോ​ഡി​ലെ കു​ഴി അ​ക്ഷ​യ്‌​പാ​ലി​ന് കാ​ണാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഇ​തി​ൽ സ്കൂ​ട്ട​ർ വീ​ണ് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. അ​ക്ഷ​യ്‌​ലാ​ൽ റോ​ഡ​രി​കി​ലേ​ക്ക് തെ​റി​ച്ച് വീ​ണ് പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും, സു​നി​ത വീ​ണ​ത് റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തേ​ക്കാ​യി​രു​ന്നു. ഈ ​സ​മ​യം പി​ന്നാ​ലെ വ​ന്ന ലോ​റി സു​നി​ത​യു​ടെ ശ​രീ​ര​ത്തി​ലൂ​ടെ ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. സു​നി​ത സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. പ​രി​ക്കേ​റ്റ അ​ക്ഷ​യ്‌​ലാ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​തേ​ദ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മാ​റ്റി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Tags : Deepika Die Scooter Truck

Recent News

Corehub Up