x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹ​ർ​ഭ​ജ​ൻ സിംഗിന് സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം; എ​എ​പി സ​ർ​ക്കാ​രി​ന് പ​ഞ്ചാ​ബ്-​ഹ​രി​യാ​ന ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശം


Published: April 30, 2026 08:29 PM IST | Updated: April 30, 2026 08:29 PM IST

ച​ണ്ഡീ​ഗ​ഢ്: രാ​ജ്യ​സ​ഭാ എം​പി ഹ​ർ​ഭ​ജ​ൻ സിം​ഗി​ന്‍റെ സു​ര​ക്ഷ പി​ൻ​വ​ലി​ച്ച ന​ട​പ​ടി​യി​ൽ പ​ഞ്ചാ​ബ് സ​ർ​ക്കാ​രി​ന് ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശം. ഹ​ർ​ഭ​ജ​ൻ സിം​ഗി​ന് ആ​വ​ശ്യ​മാ​യ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​ബ്-​ഹ​രി​യാ​ന ഹൈ​ക്കോ​ട​തി ആം ​ആ​ദ്മി പാ​ർ​ട്ടി സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ഹ​ർ​ഭ​ജ​ൻ സിം​ഗും മ​റ്റ് ആ​റ് ആം ​ആ​ദ്മി പാ​ർ​ട്ടി രാ​ജ്യ​സ​ഭാ എം​പി​മാ​രും അ​ടു​ത്തി​ടെ ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് സു​ര​ക്ഷ പി​ൻ​വ​ലി​ക്കാ​നു​ള്ള നീ​ക്ക​മു​ണ്ടാ​യ​ത്. ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​തി​ന് ശേ​ഷം ത​നി​ക്ക് സു​ര​ക്ഷാ ഭീ​ഷ​ണി​യു​ണ്ടെ​ന്നും എ​ന്നാ​ൽ സ​ർ​ക്കാ​ർ സു​ര​ക്ഷ പി​ൻ​വ​ലി​ക്കു​ക​യാ​ണെ​ന്നും കാ​ണി​ച്ച് അ​ദ്ദേ​ഹം കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

ഈ ​വി​ഷ​യ​ത്തി​ൽ രാ​ഷ്ട്രീ​യ വി​വേ​ച​നം പാ​ടി​ല്ലെ​ന്നും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കേ​ണ്ട​ത് സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. ബി​ജെ​പി​യി​ലേ​ക്ക് ചേ​ക്കേ​റി​യ മ​റ്റ് എം​പി​മാ​രു​ടെ സു​ര​ക്ഷാ കാ​ര്യ​ത്തി​ലും ഈ ​ഉ​ത്ത​ര​വ് നി​ർ​ണാ​യ​ക​മാ​കും.

Tags : Harbhajan Singh Punjab Haryana AAP government Latest News

Recent News

Corehub Up