ന്യൂഡൽഹി: ലൈംഗികാതിക്രമ ആരോപണങ്ങളെത്തുടർന്ന് ജെഎൻയു പ്രഫസർ സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട കോൺഗ്രസിന്റെ മണിപ്പുർ എംപി അംഗോംച ബിമോൾ അകോയിജാമിനെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി വനിത എംപിമാർ ലോക്സഭാ സ്പീക്കർ ഓം ബിർളയെ കണ്ടു.
ജെഎൻയു ആഭ്യന്തര സമിതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിഷയം പാർലമെന്റ് എത്തിക്സ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടണമെന്നും അദ്ദേഹം എംപി സ്ഥാനത്ത് തുടരണമോ എന്ന് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.
വിഷയത്തിൽ ഉചിതമായ നടപടി സ്വീകരിക്കാമെന്ന് സ്പീക്കർ ഉറപ്പുനൽകിയതായി കൂടിക്കാഴ്ചയ്ക്കുശേഷം ഡി.പുരന്ദേശ്വരി അറിയിച്ചു.