x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹൈദരാബാദിൽ നിർമാണത്തിലിരുന്ന ഏഴുനില കെട്ടിടം തകർന്നു വീണു; രണ്ട് മരണം

നാഷണൽ ഡെസ്ക്
Published: August 22, 2026 08:45 PM IST | Updated: August 22, 2026 08:45 PM IST

കെട്ടിടം തകർന്നു വീണ ദൃശ്യങ്ങൾ

മാധാപുർ: ഹൈദരാബാദിലെ മാധാപുർ അഞ്ജയ്യ നഗറിൽ നിർമാണത്തിലിരുന്ന ഏഴുനില കെട്ടിടം തകർന്നുവീണ് രണ്ടുപേർ മരിച്ചു. ശനിയാഴ്ച ഉച്ചയ്ക്കുശേഷമുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

അപകടവിവരമറിഞ്ഞ ഉടൻ തന്നെ പോലീസും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തകർന്നു വീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് സംശയിക്കുന്നതിനാൽ, അവശിഷ്ടങ്ങൾ നീക്കംചെയ്യുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി സൈബരാബാദ് പോലീസ് അറിയിച്ചു.

പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു.‌ തകർന്നുവീണ ഈ കെട്ടിടത്തിന് നിർമാണ അനുമതി ഉണ്ടായിരുന്നില്ലെന്നും ഇത് മുൻപ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെന്നും കോൺഗ്രസ് എംഎൽഎ അരേകപുടി ഗാന്ധി ആരോപിച്ചു.

Tags : Building Collapses Hyderabad Dead Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up