ഇറാക്കി പാർലമെന്‍റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഖ്വാലിബാഫ് (ഇടത്ത്) ഓഗസ്റ്റ് 19ന് ഇറാക്കി പ്രസിഡന്‍റ് നിസാർ അമേദിയുമായി ബാഗ്ദാദിൽ കൂടിക്കാഴ്ച നടത്തിയപ്പോൾ.
ബാഗ്ദാദ്: ഇറാക്കിൽനിന്ന് എണ്ണ കയറ്റിയ കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടക്കാൻ ഇറാൻ അനുവദിച്ചു. ഇറാക്കിന്‍റെ നിരന്തര അഭ്യർഥ മാനിച്ചാണിതെന്ന് ഇറേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇറേനിയൻ പാർലമെന്‍റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഖ്വാലിബാഫ് ഇറാക്ക് സന്ദർശിച്ച് അവിടുത്തെ പ്രസിഡന്‍റ് നിസാർ അമേദിയുമായി നടത്തിയ കൂടിക്കാഴ്ചയിലെ പ്രധാന ചർച്ചാവിഷയം ഹോർമുസിലൂടെയുള്ള എണ്ണക്കടത്തായിരുന്നു.
ഹോർമുസിലൂടെ എണ്ണ കടത്താനുള്ള സൗകര്യം ഇറാൻ ചെയ്തുതന്നതായി നിസാർ അമേരിക്ക അറിയിച്ചു.
യുഎസ്-ഇസ്രേലി ആക്രമണത്തിനു മറുപടിയായി ഇറാൻ ഹോർമുസ് അടച്ചതിന്‍റെ പ്രത്യാഘാതം വലിയ തോതിൽ നേരിടുന്ന രാജ്യമാണ് ഇറാക്ക്. തുർക്കി, സിറിയ, ജോർദാൻ എന്നീ രാജ്യങ്ങളിലൂടെ എണ്ണ കയറ്റുമതി ചെയ്യാനുള്ള മാർഗങ്ങൾ ഇറാക്ക് ആലോചിക്കുന്നുണ്ട്. പ്രതിദിനം 40 ലക്ഷം വീപ്പ ക്രൂഡാണ് ഇറാക്ക് ഉത്പാദിപ്പിക്കുന്നത്.
Tags : Ira Iraq Hormuz Gulf War