x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​പി​ഐ​യു​ടെ അ​ഭി​മാ​ന​ത്തി​ന് വി​ല​യി​ടാ​ൻ ആ​ർ​ക്കും അ​വ​കാ​ശ​മി​ല്ല: ബി​നോ​യ് വി​ശ്വം

വെബ് ഡെസ്‌ക്
Published: August 22, 2026 06:02 PM IST | Updated: August 22, 2026 06:16 PM IST

ബിനോയ് വിശ്വം

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് സ്ഥാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ നി​ല​പാ​ടി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. സി​പി​ഐ​യു​ടെ അ​ഭി​മാ​ന​ത്തി​ന് വി​ല​യി​ടാ​ൻ ഒ​രു നേ​താ​വി​നും അ​വ​കാ​ശ​മി​ല്ലെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് സ്ഥാ​നം സം​ബ​ന്ധി​ച്ച് പി​ണ​റാ​യി വി​ജ​യ​ൻ അ​ത്ത​ര​മൊ​രു നി​ല​പാ​ട് സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് വി​ശ്വ​സി​ക്കാ​നാ​കി​ല്ലെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു. സ്ഥാ​നം സി​പി​എ​മ്മി​നാ​ണെ​ന്ന് പി​ണ​റാ​യി പ​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ൽ, അ​ത് അ​ദ്ദേ​ഹം വ​ഹി​ക്കു​ന്ന പ​ദ​വി​ക്ക് യോ​ജി​ക്കു​ന്ന നി​ല​പാ​ട​ല്ലെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.

സി​പി​ഐ​യും സി​പി​എ​മ്മും ത​മ്മി​ലു​ള്ള ത​ർ​ക്ക​വി​ഷ​യ​ങ്ങ​ൾ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്കേ​ണ്ട​താ​ണെ​ന്നും ബി​നോ​യ് വി​ശ്വം വ്യ​ക്ത​മാ​ക്കി. മു​ന്ന​ണി സം​വി​ധാ​ന​ത്തി​ലെ പ​ര​സ്പ​ര ധാ​ര​ണ​ക​ൾ​ക്കും സ​ഹ​ക​ര​ണ​ത്തി​നും പ്രാ​ധാ​ന്യം ന​ൽ​കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് സ്ഥാ​ന​ത്തി​ൽ വി​ട്ടു​വീ​ഴ്ച​യ്ക്കി​ല്ലെ​ന്നും സ്ഥാ​നം സി​പി​എ​മ്മി​ന് ത​ന്നെ ല​ഭി​ക്കു​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഉ​പ​നേ​താ​വി​നെ സം​ബ​ന്ധി​ച്ച ക​ത്ത് ന​ൽ​കേ​ണ്ട​ത് താ​നാ​ണെ​ന്നും ക​ത്തി​ൽ സി​പി​എം നേ​താ​വി​ന്റെ പേ​രാ​യി​രി​ക്കു​മെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞി​രു​ന്നു.

Tags : CPI STATE SECRETARY BINOY VISWAM OPPOSITION LEADER PINARAYI VIJAYAN

Recent News

Corehub Up