x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജാസ്മിന്‍ ഷാ ഹവാലപ്പണം കടത്തിയെന്ന പരാതിയും അന്വേഷിക്കാന്‍ ഇഡി


Published: March 13, 2026 04:05 AM IST | Updated: March 13, 2026 04:05 AM IST

കൊ​​​ച്ചി: യു​​​ണൈ​​​റ്റ​​​ഡ് ന​​​ഴ്‌​​​സ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ (യു​​​എ​​​ന്‍എ) പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രു​​​ന്ന ജാ​​​സ്മി​​​ന്‍ ഷാ ​​​വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്ന് ഹ​​​വാ​​​ല​​​പ്പ​​​ണം ക​​​ട​​​ത്തി​​​യെ​​​ന്ന പ​​​രാ​​​തി​​​യി​​​ലും ഇ​​​ഡി അ​​​ന്വേ​​​ഷ​​​ണ​​​മു​​​ണ്ടാ​​​കും.

കോ​​​വി​​​ഡ് കാ​​​ല​​​ത്തു വി​​​വി​​​ധ ഗ​​​ള്‍ഫ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍ കു​​​ടു​​​ങ്ങി​​​യ ന​​​ഴ്‌​​​സു​​​മാ​​​രെ നാ​​​ട്ടി​​​ലെ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ന്‍റെ പേ​​​രി​​​ല്‍ കോ​​​ടി​​​ക​​​ള്‍ സ​​​മാ​​​ഹ​​​രി​​​ച്ചെ​​​ന്നാ​​​ണു പ​​​രാ​​​തി.

കൊ​​​ച്ചി പ​​​റ​​​വൂ​​​ര്‍ സ്വ​​​ദേ​​​ശി എം.​​​ആ​​​ര്‍. അ​​​ജ​​​യ​​​നാ​​​ണു ജാ​​​സ്മി​​​ന്‍ ഷാ​​​യു​​​ടെ ഹ​​​വാ​​​ല ക​​​ള്ള​​​പ്പ​​​ണ ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍ അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു നേ​​​ര​​​ത്തേ എ​​​ന്‍ഫോ​​​ഴ്‌​​​സ്‌​​​മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ജോ​​​യി​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ര്‍ക്കു പ​​​രാ​​​തി ന​​​ല്‍കി​​​യ​​​ത്.

സൗ​​​ദി അ​​​റേ​​​ബ്യ ഉ​​​ള്‍പ്പെ​​​ടെ ഗ​​​ള്‍ഫ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു സ​​​മാ​​​ഹ​​​രി​​​ച്ച തു​​​ക ഉ​​​പ​​​യോ​​​ഗി​​​ച്ചു ജാ​​​സ്മി​​​ന്‍ ഷാ ​​​മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യു​​​ടെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍ 30 കോ​​​ടി​​​യു​​​ടെ വ​​​സ്തു​​​വ​​​ക​​​ക​​​ൾ വാ​​​ങ്ങി​​​യെ​​​ന്നു പ​​​രാ​​​തി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു.

കൊ​​​ച്ചി നെ​​​ട്ടൂ​​​ര്‍ സ്വ​​​ദേ​​​ശി മു​​​ഹ​​​മ്മ​​​ദ് അ​​​ലി​​​യു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ​​​യും മ​​​ല​​​പ്പു​​​റം സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ഷ​​​മീ​​​ര്‍, അ​​​ഷ്‌​​​റ​​​ഫ് എ​​​ന്നി​​​വ​​​രു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള ട്രാ​​​വ​​​ല്‍സി​​​ന്‍റെ​​​യും പേ​​​രു​​​ക​​​ളി​​​ലാ​​​ണ് ന​​​ഴ്‌​​​സു​​​മാ​​​രെ നാ​​​ട്ടി​​​ലെ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ഡോ​​​ക്യു​​​മെ​​​ന്‍റേ​​​ഷ​​​നു​​​ക​​​ള്‍ ന​​​ട​​​ത്തി​​​യ​​​ത്.

ഇ​​​തി​​​ലൂ​​​ടെ കോ​​​ടി​​​ക​​​ളു​​​ടെ ഹ​​​വാ​​​ല ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍ ന​​​ട​​​ന്നെ​​​ന്നും അ​​​ന​​​ധി​​​കൃ​​​ത പ​​​ണ​​​ശേ​​​ഖ​​​ര​​​ണ​​​വും വി​​​നി​​​യോ​​​ഗ​​​വും സം​​​ബ​​​ന്ധി​​​ച്ചു വി​​​ശ​​​ദ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്നും ഇ​​​ഡി​​​ക്കു ന​​​ല്‍കി​​​യ പ​​​രാ​​​തി​​​യി​​​ല്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.

ക​​​രു​​​വ​​​ന്നൂ​​​ര്‍ സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്ക് ത​​​ട്ടി​​​പ്പി​​​ല്‍ ആ​​​രോ​​​പ​​​ണം നേ​​​രി​​​ട്ട മു​​​ന്‍ എം​​​എ​​​ല്‍എ എം.​​​കെ. ക​​​ണ്ണ​​​നു​​​മാ​​​യി ജാ​​​സ്മി​​​ന്‍ ഷാ​​​യ്ക്ക് അ​​​ടു​​​ത്ത ബ​​​ന്ധ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ന്നും പ​​​രാ​​​തി​​​ക്കാ​​​ര​​​ന്‍ ആ​​​രോ​​​പി​​​ച്ചി​​​രു​​​ന്നു. ജാ​​​സ്മി​​​ന്‍ ഷാ​​​യു​​​ടെ ഹ​​​വാ​​​ല ഇ​​​ട​​​പാ​​​ടി​​​ല്‍ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലും എം.​​​ആ​​​ര്‍. അ​​​ജ​​​യ​​​ന്‍ ഹ​​​ര്‍ജി ന​​​ല്‍കി​​​യി​​​ട്ടു​​​ണ്ട്.

യു​​​എ​​​ന്‍എ ഫ​​​ണ്ട് ത​​​ട്ടി​​​പ്പു​​​കേ​​​സി​​​ല്‍ ജാ​​​സ്മി​​​ന്‍ ഷാ​​​യു​​​ടെ​​​യും കൂ​​​ട്ടാ​​​ളി​​​ക​​​ളു​​​ടെ​​​യും സ്വ​​​ത്തു​​​ക്ക​​​ള്‍ ഇ​​​ഡി ക​​​ണ്ടു​​​കെ​​​ട്ടി​​​യി​​​രു​​​ന്നു. ജാ​​​സ്മി​​​ന്‍ ഷാ​​​യ്ക്കു പു​​​റ​​​മെ ഭാ​​​ര്യ ഷ​​​ബ്‌​​​ന, അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ മു​​​ന്‍ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ ബി​​​ബി​​​ന്‍ എ​​​ന്‍.​ പോ​​​ള്‍, ഷോ​​​ബി ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​രു​​​ടെ അ​​​ഞ്ച് വ​​​സ്തു​​​വ​​​ക​​​ക​​​ളും നാ​​​ല് ഫി​​​ക്‌​​​സ്ഡ് ഡെ​​​പ്പോ​​​സി​​​റ്റു​​​ക​​​ളും ഉ​​​ള്‍പ്പെ​​​ടെ ഏ​​​ക​​​ദേ​​​ശം 1.44 കോ​​​ടി​​​യു​​​ടെ സ്വ​​​ത്തു​​​ക്ക​​​ളാ​​​ണു ക​​​ണ്ടു​​​കെ​​​ട്ടി​​​യ​​​ത്. മ​​​ല​​​പ്പു​​​റം, പാ​​​ല​​​ക്കാ​​​ട്, തൃ​​​ശൂ​​​ര്‍, ഇ​​​ടു​​​ക്കി ജി​​​ല്ല​​​ക​​​ളി​​​ലെ ഭൂ​​​മി​​​യും ഫ്ലാ​​​റ്റു​​​ക​​​ളും ക​​​ണ്ടു​​​കെ​​​ട്ടി.

അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ പ​​​ണം വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ക്കും ആ​​​ഡം​​​ബ​​​രവ​​​സ്തു​​​ക്ക​​​ള്‍ വാ​​​ങ്ങാ​​​നും ഉ​​​പ​​​യോ​​​ഗി​​​ച്ച​​​താ​​​യി ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു ന​​​ട​​​പ​​​ടി. ഈ ​​​കേ​​​സി​​​ല്‍ ഇ​​​ഡി​​​യു​​​ടെ വി​​​ശ​​​ദ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്നു​​​ണ്ട്. ഇ​​​ഡി​​​യെ ഉ​​​പ​​​യോ​​​ഗി​​​ച്ചു ത​​​ങ്ങ​​​ളെ ഭ​​​യ​​​പ്പെ​​​ടു​​​ത്താ​​​ൻ നോ​​​ക്കേ​​​ണ്ടെ​​​ന്ന് ജാ​​​സ്മി​​​ൻ ഷാ ​​​പ്ര​​​തി​​​ക​​​രി​​​ച്ചു.

Tags : ED investigate complaint Jasmine Shah UNA money laundering

Recent News

Corehub Up