x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീണ അറസ്റ്റിലാകുമോ? ഇഡിക്കു മുന്നിൽ ഹാജരായി, കൊച്ചിയിൽ കനത്ത സുരക്ഷ


Published: June 17, 2026 10:29 AM IST | Updated: June 17, 2026 11:07 AM IST

കൊച്ചി: മാസപ്പടി കേസിൽ എ​ക്സാ​ലോ​ജി​ക് ക​മ്പ​നി ഉ​ട​മ​യും പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ളു​മാ​യ ടി. വീണ ഉടൻ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) മുമ്പാകെ ഹാജരായി. ഭർത്താവും എംഎൽഎയുമായ മുഹമ്മദ് റിയാസിനൊപ്പമാണ് വീണ എത്തിയത്. ശക്തമായ സുരക്ഷയാണ് ഇഡി കൊച്ചി ഓഫീസിൽ ഒരുക്കിയിരിക്കുന്നത്.

ഈമാസം 12ന് കൊച്ചി ഓഫിസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടിസ് അയച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങൾ അറിയിച്ചതിനെ തുടർന്നാണ് ഇന്ന് ഹാജരാകാൻ നിർദേശിച്ചത്. സി​എം​ആ​ർ​എ​ല്ലു​മാ​യി ന​ട​ത്തി​യ സാ​മ്പ​ത്തി​ക ഇ​ട​പാ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ഇ​ഡി ചോ​ദി​ച്ച​റി​യും.

കേ​സി​ൽ ചൊ​വ്വാ​ഴ്ച ശ​ശി​ധ​ര​ൻ ക​ർ​ത്ത​യു​ടെ ഭാ​ര്യ ജ​യ ക​ർ​ത്ത​യും, മ​ക​ൻ ശ​ര​ൺ എ​സ്. ക​ർ​ത്ത​യും ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യി​രു​ന്നു.

Tags : Veena Vijayan ED Kochi

Recent News

Corehub Up