x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇഡി അറസ്റ്റുകളുടെ എണ്ണം കുറഞ്ഞു; സ്വത്ത് കണ്ടുകെട്ടുന്നതിൽ കുതിപ്പ്


Published: May 3, 2026 01:16 AM IST | Updated: May 3, 2026 01:16 AM IST

ന്യൂ​​​​ഡ​​​​ൽ​​​​ഹി: എ​​​​ൻ​​​​ഫോ​​​​ഴ്‌​​​​സ്‌​​​​മെ​​ന്‍റെ ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റി​​​​ന്‍റെ (ഇ​​ഡി) 2025-26 സാ​​​​മ്പ​​​​ത്തി​​​​ക​​​​വ​​​​ർ​​​​ഷ​​​​ത്തെ വാ​​​​ർ​​​​ഷി​​​​ക റി​​​​പ്പോ​​​​ർ​​​​ട്ട് പു​​​​റ​​​​ത്തു​​​​വി​​​​ട്ടു. ക​​​​ഴി​​​​ഞ്ഞ സാ​​​​മ്പ​​​​ത്തി​​​​കവ​​​​ർ​​​​ഷ​​​​ത്തി​​​​ൽ ഇ​​​​ഡി ന​​​​ട​​​​ത്തി​​​​യ അ​​​​റ​​​​സ്റ്റു​​​​ക​​​​ളി​​​​ൽ കു​​​​റ​​​​വു​​​​ണ്ടാ​​​​യ​​​​പ്പോ​​​​ൾ റെ​​​​യ്ഡു​​​​ക​​​​ളി​​​​ലും സ്വ​​​​ത്തു​​​​ക​​​​ണ്ടു​​​​കെ​​​​ട്ട​​​​ലി​​​​ലും റി​​​​ക്കാ​​​​ർ​​​​ഡ് വ​​​​ർ​​​​ധ​​​​ന​​​​വാ​​​​ണ് ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ക​​​​ഴി​​​​ഞ്ഞ സാ​​​​മ്പ​​​​ത്തി​​​​ക​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ ഇ​​​​ഡി. ആ​​​​കെ 156 പേ​​​​രെ​​​​യാ​​​​ണ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്. 2024-25 വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ അ​​റ​​സ്റ്റി​​ലാ​​യ​​ത് 214 പേ​​രാ​​യി​​രു​​ന്നു. അ​​​​റ​​​​സ്റ്റു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ൽ മു​​​​ൻ​​​​വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്കാ​​​​ൾ 27 ശ​​​​ത​​​​മാ​​​​നം കു​​​​റ​​​​വു​​​​ണ്ടാ​​​​യെ​​​​ന്ന് വാ​​​​ർ​​​​ഷി​​​​ക റി​​​​പ്പോ​​​​ർ​​​​ട്ട് വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു. കൃ​​​​ത്യ​​​​മാ​​​​യ തെ​​​​ള​​​​ിവു​​​​ക​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​ലാ​​​​ണി​​തെ​​ന്ന് ഇ​​​​ഡി റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

അ​​​​തേ​​​​സ​​​​മ​​​​യം, റെ​​​​യ്ഡ്, സ്വ​​​​ത്തു​​​​ ക​​​​ണ്ടു​​​​ക്കെ​​​​ട്ട​​​​ൽ എ​​​​ന്നി​​​​വ​​​​യി​​​​ൽ റി​​​​ക്കാ​​​​ർ​​​​ഡ് വ​​​​ർ​​​​ധ​​​​നയാണ് ഉ​​​​ണ്ടാ​​​​യ​​​​തെ​​​​ന്ന് റി​​​​പ്പോ​​​​ർ​​​​ട്ട് വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു. 81422 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ സ്വ​​​​ത്തു​​​​ക്ക​​​​ളാ​​​​ണ് ഇ​​​​ക്ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ഇ​​​​ഡി ക​​​​ണ്ടു​​​​കെട്ടി​​​​യ​​​​ത്.

ക​​​​ഴി​​​​ഞ്ഞ സാ​​​​മ്പ​​​​ത്തി​​​​ക വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ 30,036 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ സ്വ​​​​ത്തു​​​​ക്ക​​​​ളാ​​​​ണ് ക​​​​ണ്ടു​​​​കെ​​​​ട്ടി​​​​യി​​​​രു​​​​ന്ന​​​​ത്. ഇ​​​​ക്കൊ​​​​ല്ലം 171 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ വ​​​​ർ​​​​ധ​​​​ന​​. കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ളെ സാ​​​​മ്പ​​​​ത്തി​​​​ക​​​​മാ​​​​യി ത​​​​ള​​​​ർ​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​ണ് ഇ​​​​ഡി മു​​​​ൻ​​​​ഗ​​​​ണ​​​​ന ന​​​​ൽ​​​​കു​​​​ന്ന​​​​തെ​​​​ന്ന് റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​റ​​യു​​ന്നു.

2024-25 സാ​​​​മ്പ​​​​ത്തി​​​​ക​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ 1491 റെ​​​​യ്ഡു​​​​ക​​​​ൾ ന​​​​ട​​​​ന്ന സ്ഥാ​​​​ന​​​​ത്ത് 2025-26 സാ​​​​മ്പ​​​​ത്തി​​​​ക​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ ഇ​​​​ത് 2892-ആ​​​​യി ഉ​​​​യ​​​​ർ​​​​ന്നു. കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യു​​​​ന്ന ഇ​​​​സി​​​​ഐ​​​​ആ​​​​റു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ലും 39 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന​​​​വുണ്ട്. ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം 1080 പു​​​​തി​​​​യ കേ​​​​സു​​​​ക​​​​ളാ​​​​ണ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത​​​​ത്.

ത​​​​ട്ടി​​​​പ്പി​​​​നി​​​​ര​​​​യാ​​​​യ​​​​വ​​​​ർ​​​​ക്കും നി​​​​ക്ഷേ​​​​പ​​​​ക​​​​ർ​​​​ക്കും ബാ​​​​ങ്കു​​​​ക​​​​ൾ​​​​ക്കും ക​​​​ണ്ടു​​​​കെ​​​​ട്ടി​​​​യ സ്വ​​​​ത്തു​​​​ക​​​​ൾ തി​​​​രി​​​​കെ ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​ലും ഇ​​​​ഡി മി​​​​ക​​​​ച്ച​​​​നേ​​​​ട്ടം കൈ​​​​വ​​​​രി​​​​ച്ചു.32678 കോ​​​​ടി​​​​ രൂ​​​​പ​​​​യാ​​​​ണ് ഇ​​​​ക്ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ഇ​​​​ഡി​​​​ വീ​​​​ണ്ടെ​​​​ടു​​​​ത്ത് ന​​​​ൽ​​​​കി​​​​യ​​​​ത്.

15,000 കോ​​​​ടി വീ​​​​ണ്ടെ​​​​ടു​​​​ക്കാ​​​​നാ​​​​ണ് ഏ​​​​ജ​​​​ൻ​​​​സി ല​​​​ക്ഷ്യ​​​​മി​​​​ട്ടി​​​​രു​​​​ന്ന​​​​തെ​​​​ങ്കി​​​​ലും അ​​​​തി​​​​ന്‍റെ ഇ​​​​ര​​​​ട്ടി​​​​യി​​​​ല​​​​ധി​​​​കം വീ​​​​ണ്ടെ​​​​ടു​​​​ക്കാ​​​​ൻ ക​​​​ഴി​​​​ഞ്ഞെ​​​​ന്ന് റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു. ഇ​​​​തി​​​​ൽ പ​​​​കു​​​​തി​​​​യോ​​​​ളം തു​​​​ക പി​​​​എ​​സി​​എ​​​​ൽ ത​​​​ട്ടി​​​​പ്പു​​​​കേ​​​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട​​​​താ​​​​ണെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്നു.

ക​​​​ള്ള​​​​പ്പ​​​​ണം വെ​​​​ളു​​​​പ്പി​​​​ക്ക​​​​ൽ കേ​​​​സു​​​​ക​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് വി​​​​ദേ​​​​ശ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ സ​​​​ഹാ​​​​യം തേ​​​​ടു​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ലും വ​​​​ർ​​​​ധ​​​​ന​​​​യുണ്ടാ​​​​യെ​​​​ന്ന് റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു. ആ​​​​കെ 353 നി​​​​യ​​​​മ​​​​സ​​​​ഹാ​​​​യ അ​​​​ഭ്യ​​​​ർ​​​​ഥന​​​​ക​​​​ളാ​​​​ണ് വി​​​​വി​​​​ധ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലാ​​​​യി നി​​​​ല​​​​വി​​​​ലു​​​​ള്ള​​​​ത്.

ഇ​​​​തി​​​​ൽ ഭൂ​​​​രി​​​​ഭാ​​​​ഗ​​​​വും യുഎ ഇ, സിം​​​​ഗ​​​​പ്പൂ​​​​ർ, യുകെ തു​​​​ട​​​​ങ്ങി​​​​യ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലാ​​​​ണെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

Tags : ED arrests down Property seizures up

Recent News

Corehub Up