x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സ്: പ്ര​തി​ക​ളു​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് പോ​ലീ​സി​ന്‍റെ തെ​ളി​വെ​ടു​പ്പ്


Published: June 9, 2026 06:13 PM IST | Updated: June 9, 2026 06:13 PM IST

തി​രു​വ​ന​ന്ത​പു​രം: ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ ക​സ്റ്റ​ഡി​യി​ലാ​യ പ്ര​തി​ക​ളു​മാ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ തി​രു​വ​ന​ന്ത​പു​രം ബേ​ക്ക​റി ജം​ഗ്ഷ​നി​ലെ വീ​ടി​ന് മു​ന്നി​ലെ​ത്തി​ച്ചാ​ണ് പോ​ലീ​സ് ഇ​ന്ന് തെ​ളി​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കി​യ​ത്.

തി​രു​വ​ന​ന്ത​പു​രം ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി നാ​ളെ വൈ​കി​ട്ട് അ​ഞ്ച് മ​ണി വ​രെ​യാ​ണ് പ്ര​തി​ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടി​രി​ക്കു​ന്ന​ത്. കേ​സി​ലെ ആ​റാം പ്ര​തി കി​ര​ൺ, ഏ​ഴാം പ്ര​തി അ​നി​ൽ കു​മാ​ർ, എ​ട്ടാം പ്ര​തി ഷ​ഫീ​ഖ്, ഒ​ൻ​പ​താം പ്ര​തി ഹ​രീ​ഷ് കു​മാ​ർ, പ​ത്താം പ്ര​തി ദി​നീ​ത് എ​ന്നി​വ​രെ​യാ​ണ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി തെ​ളി​വെ​ടു​പ്പി​ന് എ​ത്തി​ച്ച​ത്. ആ​ദ്യ​ത്തെ അ​ഞ്ച് പ്ര​തി​ക​ളെ നേ​ര​ത്തെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ഇ​തേ സ്ഥ​ല​ത്ത് എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു.

മു​ൻ മു​ഖ്യ​മ​ന്ത്രി​യും നി​ല​വി​ലെ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ പി​ണ​റാ​യി വി​ജ​യ​ന്‍റെ ബേ​ക്ക​റി ജം​ഗ്ഷ​നി​ലെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി കൊ​ച്ചി​യി​ൽ നി​ന്നെ​ത്തി​യ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ​യും അ​വ​ർ സ​ഞ്ച​രി​ച്ച വാ​ഹ​ന​ങ്ങ​ളെ​യു​മാ​ണ് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ച​ത്. ഉ​ദ്യോ​ഗ​സ്ഥ​ർ സ​ഞ്ച​രി​ച്ച മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ അ​ണി​ക​ൾ പൂ​ർ​ണ​മാ​യി ത​ക​ർ​ത്തി​രു​ന്നു. 'കൊ​ല്ല​ടാ' എ​ന്ന് ആ​ക്രോ​ഷി​ച്ചു​കൊ​ണ്ട് ക​ല്ലും ആ​യു​ധ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ന​ൽ​കി​യ മൊ​ഴി.

സം​ഭ​വ​ത്തി​ൽ ക​ണ്ടാ​ല​റി​യാ​വു​ന്ന 300 പേ​ർ​ക്കെ​തി​രെ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. നി​ല​വി​ൽ 26 പേ​ർ അ​റ​സ്റ്റി​ലാ​യെ​ങ്കി​ലും 46 പേ​രെ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. സി​പി​എം ഏ​രി​യ ക​മ്മി​റ്റി വ​രെ​യു​ള്ള നേ​താ​ക്ക​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കും പു​റ​മേ മ​റ്റ് മു​തി​ർ​ന്ന നേ​താ​ക്ക​ൾ​ക്ക് ഈ ​ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന​യോ പ്രേ​ര​ണ​യോ ഉ​ണ്ടോ എ​ന്നാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ഇ​പ്പോ​ൾ പ​രി​ശോ​ധി​ക്കു​ന്ന​ത്.

അ​ന്വേ​ഷ​ണ​ത്തി​ൽ സം​സ്ഥാ​ന ഇ​ന്‍റ​ലി​ജ​ൻ​സി​നും ആ​ഭ്യ​ന്ത​ര വ​കു​പ്പി​നും ഗു​രു​ത​ര വീ​ഴ്ച പ​റ്റി​യ​താ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വി​ല​യി​രു​ത്തി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​തീ​വ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് സം​സ്ഥാ​ന പോ​ലീ​സ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​തും വേ​ഗ​ത്തി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​തും.

Tags : Police Pinarayi Vijayan ED Latest News

Recent News

Corehub Up