x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ​ര​ണം മാ​റി​യ​ത​റി​യാ​ത്ത ചി​ല​ർ പോ​ലീ​സി​ലു​ണ്ട്; മ്യൂ​സി​യം സ്റ്റേ​ഷ​നി​ലെ ഓ​ണാ​ഘോ​ഷ​ത്തെ വി​മ​ർ​ശി​ച്ച് മ​ന്ത്രി കെ.​മു​ര​ളീ​ധ​ര​ൻ

വെബ് ഡെസ്ക്
Published: August 23, 2026 01:03 PM IST | Updated: August 23, 2026 01:03 PM IST

മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ.

തി​രു​വ​ന​ന്ത​പു​രം: ഇ​ഡി കേ​സ് പ്ര​തി​ക​ൾ മ്യൂ​സി​യം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഓ​ണാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​നെ വി​മ​ർ​ശി​ച്ച് മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. ഭ​ര​ണം മാ​റി​യ​ത​റി​യാ​ത്ത ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​പ്പോ​ഴും പോ​ലീ​സി​ലു​ണ്ടെ​ന്ന്  മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​തി​ക​ൾ​ക്ക് മു​ണ്ടും ഷ​ർ​ട്ടും വാ​ങ്ങി​ന​ൽ​കി​യ പോ​ലീ​സു​കാ​ർ ത​ന്നെ​യാ​ണ്. ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ മ്യൂ​സി​യം സ്റ്റേ​ഷ​നി​ൽ​വ​ച്ച് മ​ർ​ദി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ‌ഇ​തി​ന് പി​ന്നി​ലെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. പേ​ര് പ​റ​യു​ന്ന​ത് ശ​രി​യ​ല്ലാ​ത്ത​തി​നാ​ൽ അ​ത് ചെ​യ്യു​ന്നി​ല്ല.

ആ ​പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് മ്യൂ​സി​യം സ്റ്റേ​ഷ​നി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ ത​ല്ലു​ന്ന ജോ​ലി​യാ​യി​രു​ന്നു. ആ ​ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞി​ട്ടാ​ണ് കേ​സി​ൽ പ്ര​തി​യാ​യ മു​ൻ കൗ​ൺ​സി​ല​ർ​ക്ക് മു​ണ്ടും ഷ​ർ​ട്ടും വാ​ങ്ങി​ക്കൊ​ടു​ത്ത​ത്. വി​ഷ​യം ആ​ഭ്യ​ന്ത​ര​വ​കു​പ്പ് അ​ന്വേ​ഷി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ ജാ​മ്യ​വ്യ​വ​സ്ഥ​യു​ടെ ഭാ​ഗ​മാ​യി സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഓ​ണാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തി​നെ തു​ട​ർ​ന്ന് സ്പെ​ഷ്യ​ൽ ബ്രാ​ഞ്ച് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി. പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഗു​രു​ത​ര വീ​ഴ്ച​യു​ണ്ടാ​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ലെ ക​ണ്ടെ​ത്ത​ൽ. 

Tags : K.Muraleedharan Museum Police Station Onam Celebration

Recent News

Corehub Up