x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന​ത്ത് മ​ഴ മു​ന്ന​റി​യി​പ്പി​ല്‍ മാ​റ്റം: ആ​റ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

വെബ് ഡെസ്‌ക്
Published: August 23, 2026 01:19 PM IST | Updated: August 23, 2026 01:19 PM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ഴ മു​ന്ന​റി​യി​പ്പി​ല്‍ മാ​റ്റം. ര​ണ്ട് ജി​ല്ല​ക​ള്‍​ക്ക് മ​ഴ മു​ന്ന​റി​യി​പ്പ് പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്. ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ള്‍​ക്ക് കൂ​ടി​യാ​ണ് യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്.

കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ്, ജി​ല്ല​ക​ളി​ല്‍ നേ​ര​ത്തെ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തോ​ടെ ആ​റ് ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് യെ​ല്ലോ അ​ലേ​ര്‍​ട്ടാ​ണ്.

തി​ങ്ക​ളാ​ഴ്ച പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ര്‍​ട്ട് ആ​ണ്. ഉ​ത്രാ​ട ദി​നം വ​രെ മ​ഴ തു​ട​രു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. ചൊ​വ്വാ​ഴ്ച ഉ​ത്രാ​ട ദി​വ​സം കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ടാ​ണ്.

തി​രു​വോ​ണ​ദി​വ​സ​മാ​യ ബു​ധ​നാ​ഴ്ച നി​ല​വി​ല്‍ മ​ഴ മു​ന്ന​റി​യി​പ്പ് പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. വ​ട​ക്ക് പ​ടി​ഞ്ഞാ​റ​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ വീ​ണ്ടും ന്യൂ​ന​മ​ര്‍​ദ്ദം രൂ​പ​പ്പെ​ട്ട​തി​നാ​ലാ​ണ് മ​ഴ ല​ഭി​ക്കു​ന്ന​ത്.

Tags : Rain Warning Kerala Yellow alert Districts

Recent News

Corehub Up