x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ഡി​യെ കേ​ന്ദ്രം വാ​ഷിം​ഗ് മെ​ഷീ​ൻ ആ​ക്കി മാ​റ്റി: ബി​നോ​യ് വി​ശ്വം


Published: May 29, 2026 11:11 PM IST | Updated: May 29, 2026 11:11 PM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​​ഷ്‌‌ട്രീയ എ​​​തി​​​രാ​​​ളി​​​ക​​​ളെ വെ​​​ളു​​​പ്പി​​​ച്ചു പാ​​​ർ​​​ട്ടി മാ​​​റ്റി​​​ക്കാ​​​നു​​​ള്ള ഒ​​​രു വാ​​​ഷിം​​​ഗ് മെ​​​ഷീ​​​നാ​​​യി എ​​​ൻ​​​ഫോ​​​ഴ്സ് ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​നെ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രും ബി​​​ജെ​​​പി​​​യും ചേ​​​ർ​​​ന്നു മാ​​​റ്റി​​​യെ​​​ടു​​​ത്തു​​​വെ​​​ന്ന് സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ബി​​​നോ​​​യ് വി​​​ശ്വം ആ​​​രോ​​​പി​​​ച്ചു.

വാ​​​ഷിം​​​ഗ് മെ​​​ഷീ​​​ന്‍റെ ഉ​​​ത്പാ​​​ദ​​​ന​​​വും ന​​​ട​​​ത്തി​​​പ്പും ബി​​​ജെ​​​പി​​​യാ​​​ണ് ചെ​​​യ്യു​​​ന്ന​​​ത്. ര​​​ണ്ടോ മൂ​​​ന്നോ ദി​​​വ​​​സം കൊ​​​ണ്ട് എ​​​തി​​​രാ​​​ളി​​​ക​​​ളെ പാ​​​ർ​​​ട്ടി മാ​​​റ്റി​​​പ്പി​​​ച്ച് അ​​​ല​​​ക്കി വെ​​​ളു​​​പ്പി​​​ച്ച് ബി​​​ജെ​​​പി​​​യി​​​ലേ​​​ക്ക് എ​​​ടു​​​ക്കും. ഇ​​​ത്ത​​​രം ആ​​​ഭാ​​​സ​​​ത്തി​​​നു ത​​​ല​​​വ​​​ച്ചു കൊ​​​ടു​​​ക്കാ​​​ൻ എ​​​ൽ​​​ഡി​​​എ​​​ഫോ ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ർ​​​ട്ടി​​​ക​​​ളോ ത​​​യാ​​​റ​​​ല്ലെ​​​ന്നു ബി​​​നോ​​​യ് വി​​​ശ്വം പ​​​റ​​​ഞ്ഞു.

വി.​​​ഡി. സ​​​തീ​​​ശ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പു​​​തി​​​യ സ​​​ർ​​​ക്കാ​​​രി​​​നു​​​ള്ള ഗ​​​വ​​​ർ​​​ണ​​​റു​​​ടെ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന​​​വും അ​​​തി​​​നെ തു​​​ട​​​ർ​​​ന്നു​​​ള്ള മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​വും യാ​​​തൊ​​​രു രാ​​​ഷ്‌ട്രീയ ന​​​യ​​​വും വ്യ​​​ക്ത​​​ത​​​യും ഉ​​​ള്ള​​​ത​​​ല്ല. നാ​​​ടി​​​നു ഗു​​​ണ​​​ക​​​ര​​​മാ​​​യ എ​​​ന്തെ​​​ങ്കി​​​ലു​​​മു​​​ണ്ടെ​​​ങ്കി​​​ൽ പി​​​ന്താ​​​ങ്ങാ​​​ൻ ത​​​യാ​​​റാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ വെ​​​റും ഗി​​​മ്മി​​​ക്ക് മാ​​​ത്ര​​​മാ​​​ണു ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന​​​മെ​​​ന്നു ബി​​​നോ​​​യ് വി​​​ശ്വം കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

Tags : Binoy Vishwam ED washing machine central

Recent News

Corehub Up