Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Central

പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം; കേന്ദ്രനീക്കം അനിശ്ചിതത്വത്തില്‍

ന്യൂ​​​ഡ​​​ല്‍ഹി: മ​​​ണ്ഡ​​​ല പു​​​ന​​​ര്‍നി​​​ര്‍ണ​​​യ ബി​​​ല്ലും വ​​​നി​​​താ​​​സം​​​വ​​​ര​​​ണ ഭേ​​​ദ​​​ഗ​​​തി ബി​​​ല്ലും പാ​​​സാ​​​ക്കാ​​​ന്‍ സ​​​ഹ​​​ക​​​രി​​​ക്കി​​​ല്ലെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ല്‍ ഗാ​​​ന്ധി വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​തോ​​​ടെ ഇ​​​രു​​​ബി​​​ല്ലു​​​ക​​​ളും പാ​​​സാ​​​ക്കാ​​​നാ​​​യി 17ന് ​​​പ്ര​​​ത്യേ​​​ക പാ​​​ര്‍ല​​​മെ​​​ന്‍റ് സ​​​മ്മേ​​​ള​​​നം വി​​​ളി​​​ക്കാ​​​നു​​​ള്ള കേ​​​ന്ദ്ര​​​നീ​​​ക്കം അ​​​നി​​​ശ്ചി​​​ത​​​ത്വ​​​ത്തി​​​ലാ​​​യി.

മ​​​ണ്ഡ​​​ല പു​​​ന​​​ര്‍നി​​​ര്‍ണ​​​യ​​​ ബില്ലും വ​​​നി​​​താ​​​സം​​​വ​​​ര​​​ണ ഭേ​​​ദ​​​ഗ​​​തി​​​യും പാ​​​സാ​​​ക്കാ​​​ന്‍ സ​​​ഹ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് രാ​​​ഹു​​​ല്‍ ഗാ​​​ന്ധി​​​യെ ക​​​ണ്ടു പാ​​​ര്‍ല​​​മെ​​​ന്‍റ​​​റി​​​കാ​​​ര്യ മ​​​ന്ത്രി കി​​​ര​​​ണ്‍ റി​​​ജി​​​ജു അ​​​ഭ്യ​​​ര്‍ഥി​​​ച്ചെ​​​ങ്കി​​​ലും കോ​​​ണ്‍ഗ്ര​​​സ് വ​​​ഴ​​​ങ്ങി​​​യി​​​ല്ല. വി​​​വാ​​​ദ എ​​​ഫ്‌​​​സി​​​ആ​​​ര്‍എ ഭേ​​​ദ​​​ഗ​​​തി ബി​​​ല്ലി​​​നെ ശ​​​ക്ത​​​മാ​​​യി എ​​​തി​​​ര്‍ക്കു​​​മെ​​​ന്നും പാ​​​സാ​​​ക്കാ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്നും എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ല്‍ പ​​​റ​​​ഞ്ഞു.

തൃ​​​ണ​​​മൂ​​​ല്‍ അ​​​ട​​​ക്ക​​​മു​​​ള്ള പാ​​​ര്‍ട്ടി​​​ക​​​ളി​​​ല്‍നി​​​ന്നു എം​​​പി​​​മാ​​​രെ കൂ​​​റു​​​മാ​​​റ്റു​​​ക​​​യും ഇ​​​ന്ത്യാ​​​സ​​​ഖ്യം വി​​​ട്ട ഡി​​​എം​​​കെ​​​യു​​​ടെ പി​​​ന്തു​​​ണ നേ​​​ടാ​​​ന്‍ ശ്ര​​​മി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​മ്പോ​​​ഴും ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​ഭേ​​​ദ​​​ഗ​​​തി​​​ക​​​ള്‍ പാ​​​സാ​​​ക്കാ​​​ന്‍ ആ​​​വ​​​ശ്യ​​​മാ​​​യ മൂ​​​ന്നി​​​ല്‍ ര​​​ണ്ടു ഭൂ​​​രി​​​പ​​​ക്ഷ പി​​​ന്തു​​​ണ ലോ​​​ക്‌​​​സ​​​ഭ​​​യി​​​ല്‍ ഭ​​​ര​​​ണ​​​പ​​​ക്ഷ​​​ത്തി​​​നി​​​ല്ല. 13നാ​​​ണ് നി​​​ല​​​വി​​​ലെ സ​​​മ്മേ​​​ള​​​നം സ​​​മാ​​​പി​​​ക്കു​​​ക.

നീ​​​റ്റ് ചോ​​​ദ്യ​​​പേ​​​പ്പ​​​ര്‍ ചോ​​​ര്‍ച്ച​​​യ്‌​​​ക്കെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധി​​​ച്ച വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ക്കു നേരേയുണ്ടാ യ പോലീ​​​സ് ന​​​ട​​​പ​​​ടി​​​യി​​​ല്‍ ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ ​​​മ​​​റു​​​പ​​​ടി പ​​​റ​​​യ​​​ണ​​​മെ​​​ന്നും അ​​​യോ​​​ധ്യ രാ​​​മ​​​ക്ഷേ​​​ത്ര​​​ത്തി​​​ലെ സം​​​ഭാ​​​വ​​​ന​​​ക്കൊ​​​ള്ള​​​യ്‌​​​ക്കെ​​​തി​​​രേ​​​യും പാ​​​ര്‍ല​​​മെ​​​ന്‍റി​​​ല്‍ തു​​​ട​​​ര്‍ച്ച​​​യാ​​​യ മൂ​​​ന്നാം ആ​​​ഴ്ച​​​യും സ്തം​​​ഭ​​​നം തു​​​ട​​​രു​​​ക​​​യാ​​​ണ്. പ്ര​​​തി​​​പ​​​ക്ഷ ബ​​​ഹ​​​ള​​​ത്തി​​​നി​​​ടെ ലോ​​​ക്‌​​​സ​​​ഭ​​​യി​​​ലും രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലും ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ഓ​​​രോ ബി​​​ല്ലു​​​ക​​​ള്‍ ച​​​ര്‍ച്ച​​​കൂ​​​ടാ​​​തെ ഗി​​​ല്ല​​​റ്റി​​​ന്‍ ചെ​​​യ്തു മി​​​നി​​​റ്റു​​​ക​​​ള്‍ കൊ​​​ണ്ടു പാ​​​സാ​​​ക്കി.

ബാ​​​ങ്കേ​​​ഴ്സ് ബു​​​ക്സ് എ​​​വി​​​ഡ​​​ന്‍സ് ബി​​​ല്‍, 2026 ആ​​​ണ് ലോ​​​ക്സ​​​ഭ ശ​​​ബ്‌​​​ദ​​​വോ​​​ട്ടോ​​​ടെ പാ​​​സാ​​​ക്കി​​​യ​​​ത്. ബാ​​​ങ്കു​​​ക​​​ളു​​​ടെ രേ​​​ഖ​​​ക​​​ളു​​​മാ​​​യി (ബാ​​​ങ്കേ​​​ഴ്സ് ബു​​​ക്സ്) ബ​​​ന്ധ​​​പ്പെ​​​ട്ട തെ​​​ളി​​​വു​​​നി​​​യ​​​മ​​​ങ്ങ​​​ളെ ആ​​​ധു​​​നി​​​ക ഡി​​​ജി​​​റ്റ​​​ല്‍ ബാ​​​ങ്കിം​​​ഗ് രീ​​​തി​​​ക​​​ളു​​​മാ​​​യി യോ​​​ജി​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണു നി​​​യ​​​മ​​​മെ​​​ന്ന് ബി​​​ൽ അവത​​​രി​​​പ്പി​​​ച്ച ധ​​​ന​​​മ​​​ന്ത്രി നി​​​ര്‍മ​​​ല സീ​​​താ​​​രാ​​​മ​​​ന്‍ പ​​​റ​​​ഞ്ഞു.

രാ​​​വി​​​ലെ സ​​​ഭ സ​​​മ്മേ​​​ളി​​​ച്ച​​​തു​​​മു​​​ത​​​ല്‍ അ​​​മി​​​ത് ഷാ ​​​എ​​​വി​​​ടെ​​​യെ​​​ന്ന ചോ​​​ദ്യ​​​വു​​​മാ​​​യി പ്ര​​​തി​​​പ​​​ക്ഷം പ്ര​​​തി​​​ഷേ​​​ധി​​​ച്ച​​​തോ​​​ടെ ഇ​​​രു​​​സ​​​ഭ​​​ക​​​ളും പ​​​തി​​​വു​​​തെ​​​റ്റി​​​ക്കാ​​​തെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടു​​​വ​​​രെ പി​​​രി​​​ഞ്ഞു.

സു​​​പ്രീം​​​കോ​​​ട​​​തി ജ​​​ഡ്ജി​​​മാ​​​രു​​​ടെ എ​​​ണ്ണം കൂ​​​ട്ടു​​​ന്ന​​​തി​​​നു​​​ള്ള ബി​​​ല്ലി​​​ന്‍റെ ച​​​ര്‍ച്ച​​​യി​​​ല്‍ മു​​​തി​​​ര്‍ന്ന അ​​​ഭി​​​ഭാ​​​ഷ​​​ക​​​ര്‍കൂ​​​ടി​​​യാ​​​യ കോ​​​ണ്‍ഗ്ര​​​സി​​​ലെ വി​​​വേ​​​ക് ത​​​ങ്ക, തൃ​​​ണ​​​മൂ​​​ലി​​​ലെ മേ​​​ന​​​ക ഗു​​​രു​​​സ്വാ​​​മി എ​​​ന്നി​​​വ​​​രു​​​ടെ​​​യ​​​ട​​​ക്കം പ്ര​​​സം​​​ഗം പൂ​​​ര്‍ത്തി​​​യാ​​​ക്കാ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്കാ​​​തി​​​രു​​​ന്ന​​​തും ഏ​​​റെ​​​നേ​​​രം പ്ര​​​തി​​​പ​​​ക്ഷ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​യി. ഈ ​​​ബി​​​ല്ല് ലോ​​​ക്‌​​​സ​​​ഭ ചൊ​​​വ്വാ​​​ഴ്ച പാ​​​സാ​​​ക്കി​​​യി​​​രു​​​ന്നു.

Kerala

പ്ര​ധാ​ന​മ​ന്ത്രി​ക്ക് മു​ന്നെ അ​മി​ത് ഷാ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും; ആ​ഘോ​ഷ​മാ​ക്കാ​ൻ ബി​ജെ​പി

ന്യൂ​ഡ​ൽ​ഹി: തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലെ ബി​ജെ​പി​യു​ടെ വി​ജ​യം ആ​ഘോ​ഷി​ക്കാ​ൻ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​എ​ത്തു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി എ​ത്തു​മെ​ന്ന പ്ര​ഖ്യാ​പ​നം നി​ല​നി​ൽ​ക്കെ​യാ​ണ് മോ​ദി​ക്ക് മു​ന്നെ അ​മി​ത് ഷാ ​എ​ത്തു​ന്ന​ത്.

ഈ ​മാ​സം 11 നാ​ണ് അ​മി​ത് ഷാ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തു​ക. പ്ര​ധാ​ന​മ​ന്ത്രി തി​രു​വ​ന​ന്ത​പു​രം സ​ന്ദ​ർ​ശി​ക്കു​ന്ന തീ​യ​തി അ​മി​ത് ഷാ ​ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കും. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യം നേ​ടി​യ ബി​ജെ​പി അം​ഗ​ങ്ങ​ളെ​യെ​ല്ലാം കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി നേ​രി​ൽ കാ​ണു​ക​യും അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യും ചെ​യ്യും.

തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന വി​പു​ല​മാ​യ സ​മ്മേ​ള​ന​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് പു​റ​മെ പാ​ർ​ട്ടി ഭാ​ര​വാ​ഹി​ക​ളും പ​ങ്കെ​ടു​ക്കും. കേ​ര​ള​ത്തി​ലെ ബി​ജെ​പി​യു​ടെ രാ​ഷ്ട്രീ​യ മു​ന്നേ​റ്റ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ ത​ദ്ദേ​ശ വി​ജ​യ​ത്തി​ന് പി​ന്നാ​ലെ അ​മി​ത് ഷാ ​എ​ത്തു​ന്ന​തി​നെ ഏ​റെ ആ​വേ​ശ​ത്തോ​ടെ​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ കാ​ണു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ഷാ ​എ​ത്തു​ന്ന പ​രി​പാ​ടി വ​ലി​യ ആ​ഘോ​ഷ​മാ​ക്കി മാ​റ്റാ​നാ​ണ് സം​സ്ഥാ​ന ഘ​ട​ക​ത്തി​ന്‍റെ നീ​ക്കം.

Kerala

കേ​ന്ദ്രം കേ​ര​ള​ത്തെ വ​രി​ഞ്ഞു മു​റു​ക്കു​ന്നു; വി​മ​ർ​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്രം കേ​ര​ള​ത്തെ വ​രി​ഞ്ഞു മു​റു​ക്കു​ന്നു​വെ​ന്നും അ​ർ​ഹ​മാ​യ വി​ഹി​ത​വും വാ​യ്പ വെ​ട്ടി കു​റ​ച്ചും സം​സ്ഥാ​ന​ത്തെ ബു​ദ്ധി​മു​ട്ടി​ക്കു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി. കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന മാ​തൃ​ക​യെ ത​ക​ർ​ക്കു​ക​യാ​ണ് ഈ ​ന​ട​പ​ടി​ക​ൾ​ക്ക് പി​ന്നി​ലെ ഉ​ദ്ദേ​ശ​മെ​ന്നും മു​ഖ്യ​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി.

കേ​ന്ദ്ര വി​ഹി​ത​ത്തി​ലെ വി​വേ​ച​നം ബ​ജ​റ്റി​നെ ത​ന്നെ ബാ​ധി​ക്കു​ന്നു. ആ​കെ റ​വ​ന്യു വ​രു​മാ​ന​ത്തി​ന്‍റെ 70ശ​ത​മാ​നം സം​സ്ഥാ​നം ത​ന്നെ ക​ണ്ടെ​ത്തേ​ണ്ട സ്ഥി​തി​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. കി​ഫ്ബി , പെ​ൻ​ഷ​ൻ ക​മ്പ​നി വാ​യ്പ​ക​ളു​ടെ പേ​രി​ൽ പൊ​തു ക​ട പ​രി​ധി​യി​ൽ കു​റ​വ് വ​രു​ത്തി. കേ​ന്ദ്ര​ത്തി​ന്‍റെ നെ​റ്റ് ബോ​റോ​വി​ങ്ങ് സീ​ലി​ങ്ങ് 39000 കോ​ടി​യാ​ക്കി വെ​ട്ടി കു​റ​ച്ചു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കേ​ന്ദ്ര സ​മീ​പ​നം മൂ​ലം ഒ​രു ല​ക്ഷ​ത്തി​ൽ പ​രം കോ​ടി രൂ​പ​യു​ടെ വി​ഭ​വ ന​ഷ്ട​മാ​ണ് സം​ഭ​വി​ച്ച​ത്. കൃ​ത്യ​മാ​യ സാ​മ്പ​ത്തി​ക ഉ​പ​രോ​ധ​മാ​ണി​ത്. സു​താ​ര്യ​മാ​യി ന​ട​ക്കു​ന്ന സം​സ്ഥാ​ന ലോ​ട്ട​റി​യെ പോ​ലും തെ​റ്റാ​യി ചി​ത്രീ​ക​രി​ക്കു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കേ​ന്ദ്ര സ​ർ​ക്കാ​ർ സൃ​ഷ്ടി​ക്കു​ന്ന പ്ര​തി​സ​ന്ധി​ക​ൾ അ​ക്ക​മി​ട്ട് നി​ര​ത്തി കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ന് വി​ശ​ദ​മാ​യ നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടാ​ണ് തു​ട​ർ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​രി​ന്റെ ഭാ​ഗ​ത്ത് നി​ന്ന് ഉ​ണ്ടാ​കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​റ്റ​പ്പെ​ടു​ത്തി.

ഒ​രു വ​ശ​ത്ത് വി​ക​സ​ന​ത്തെ കു​റി​ച്ച് സം​സാ​രി​ക്കു​ക​യും മ​റു​വ​ശ​ത്ത് കേ​ര​ളം പോ​ലു​ള്ള സം​സ്ഥാ​ന​ങ്ങ​ളെ സാ​മ്പ​ത്തി​ക​മാ​യി ത​ള​ർ​ത്താ​ൻ ശ്ര​മ​ക്കു​ന്ന ഇ​ര​ട്ട​ത്താ​പ്പാ​ണ് കേ​ന്ദ്ര​ത്തി​ന്‍റേ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി വി​മ​ർ​ശി​ച്ചു.

National

പി.​ആ​ർ. ര​മേ​ശ് കേ​ന്ദ്ര വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ്ണ​ർ; പ​ദ​വി​യി​ലെ​ത്തു​ന്ന ആ​ദ്യ മ​ല​യാ​ളി

ന്യൂ​ഡ​ൽ​ഹി: മ​ല​യാ​ളി​യാ​യ പി.​ആ​ർ. ര​മേ​ശ് കേ​ന്ദ്ര വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ്ണ​ർ ആ​യി നി​യ​മി​ത​നാ​യി. ഓ​പ്പ​ൺ മാ​ഗ​സി​ൻ മാ​നേ​ജിം​ഗ് അ​ദ്ദേ​ഹം,

ആ​ദ്യ​മാ​യാ​ണ് ഒ​രു മ​ല​യാ​ളി ഈ ​പ​ദ​വി​യി​ൽ നി​യ​മി​ത​നാ​കു​ന്ന​ത്. തി​രു​വ​ല്ല മ​ണ്ണ​ൻ​ക​ര​ച്ചി​റ​യി​ൽ പു​ത്തൂ​ർ കു​ടും​ബാം​ഗ​മാ​ണ് ര​മേ​ശ്.

പ്രേം ​ഭാ​ട്ടി​യ, റെ​ഡ് ഇ​ങ്ക് അ​വാ​ർ​ഡു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. എ​ക്ക​ണോ​മി​ക് ടൈം​സ് നാ​ഷ​ണ​ൽ പൊ​ളി​റ്റി​ക്ക​ൽ എ​ഡി​റ്റ​ർ ആ​യി​രു​ന്നു. ടൈം​സ് ഓ​ഫ് ഇ​ന്ത്യ​യി​ൽ സീ​നി​യ​ർ എ​ഡി​റ്റ​റാ​യ ഭാ​ര​തി ജെ​യ്ൻ ആ​ണ് ഭാ​ര്യ.

Kerala

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: പ്ര​തി​ക​ളെ വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​യ്ക്ക് മാ​റ്റും

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട പ്ര​തി​ക​ളെ ആ​റ് പ്ര​തി​ക​ളെ​യും വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​യ്ക്ക് മാ​റ്റും. എ​ൻ.​എ​സ്. സു​നി​ൽ (പ​ൾ​സ​ർ സു​നി), മാ​ർ​ട്ടി​ൻ ആ​ന്‍റ​ണി, ബി. ​മ​ണി​ക​ണ്ഠ​ൻ, വി.​പി. വി​ജീ​ഷ്, എ​ച്ച്. സ​ലിം, പ്ര​ദീ​പ് എ​ന്നി​വ​ർ​ക്കാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

ആ​റ് പ്ര​തി​ക​ൾ​ക്കും 20 വ​ർ​ഷം ക​ഠി​ന ത​ട​വും 50000 രൂ​പ പി​ഴ​യും ആ​ണ് വി​ധി​ച്ച​ത്. പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. ജ​സ്റ്റീ​സ് ഹ​ണി എം. ​വ​ർ​ഗീ​സാ​ണ് ശി​ക്ഷ വി​ധി​പ്ര​സ്താ​വം ന​ട​ത്തി​യ​ത്.

ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​യ്ക്ക് മാ​റ്റ​ണ​മെ​ന്ന് ര​ണ്ടാം പ്ര​തി മാ​ർ​ട്ടി​ൻ ആ​വ‍​ശ്യ​പ്പെ​ട്ടെ​ങ്കി​ലും കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ച്ചി​ല്ല. അ​തി​ന് പ്ര​ത്യേ​ക അ​പേ​ക്ഷ ന​ൽ​ക​ണ​മെ​ന്നാ​ണ് കോ​ട​തി പ​റ​ഞ്ഞ​ത്.

Kerala

തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ത​ട​വു​കാ​ര​ൻ ജീ​വ​നൊ​ടു​ക്കി

തി​രു​വ​ന​ന്ത​പു​രം: സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ത​ട​വു​കാ​ര​ൻ ജീവനൊടുക്കി. ആ​ല​പ്പു​ഴ സ്വ​ദേ​ശി ഹ​രി​ദാ​സ് (58) എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്.

ജ​യി​ലി​ലെ നി​ർ​മാ​ണ യൂ​ണി​റ്റി​ൽ ഇ​യാ​ൾ തൂ​ങ്ങി മ​രി​ക്കു​ക​യാ​യി​രു​ന്നു. ജീ​വ​പ​ര്യ​ന്തം ശി​ക്ഷ അ​നു​ഭ​വി​ച്ച് ക​ഴി​യു​ക​യാ​യി​രു​ന്നു ഹ​രി​ദാ​സ്.

ജ​യി​ൽ കോ​മ്പൗ​ണ്ടി​ന​ക​ത്തു​ള്ള നി​ർ​മാ​ണ യൂ​ണി​റ്റി​ൽ ഇ​ന്ന് രാ​വി​ലെ 7.30-നാ​ണ് ഹ​രി​ദാ​സ് ജോ​ലി​ക്കാ​യി ക​യ​റി​യ​ത്. മ​ക​ളെ വി​വാ​ഹം ചെ​യ്യാ​നി​രു​ന്ന യു​വാ​വി​ന്‍റെ മാ​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​ണ് ഹ​രി​ദാ​സ്.

Latest News

Corehub Up