x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജാര്‍ഖണ്ഡില്‍ മുങ്ങിമരിച്ച ചെറായി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

കൊച്ചി ബ്യൂറോ
Published: June 9, 2026 12:46 PM IST | Updated: June 9, 2026 12:46 PM IST

കൊച്ചി: ജാര്‍ഖണ്ഡിലെ നദിയില്‍ മുങ്ങിമരിച്ച എറണാകുളം ചെറായി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ചെറായി ഗൗരീശ്വരം കിഴക്ക് ഓടശേരി സാജിയുടെ മകന്‍ ആഷിന്‍ (30) ആണ് മരിച്ചത്.

തിങ്കളാഴ്ച വൈകുന്നേരം കൂട്ടുകാരൊപ്പം നദിയില്‍ കുളിക്കാന്‍ ഇറങ്ങിയ ആഷിന്‍ ചെളിയില്‍ പൂണ്ടുപോകുകയായിരുന്നു.

ഇന്ന് പുലര്‍ച്ചയാണ് മൃതദേഹം നാട്ടിലെത്തിച്ചത്. സംസ്‌കാരം ചെറായി പൊതു ശ്മശാനത്തില്‍ നടന്നു. ഭിലായില്‍ സുപേലയിലുള്ള ഇന്ത്യന്‍ കോഫി ഹൗസില്‍ ജോലി ചെയ്യുകയായിരുന്നു ആഷിന്‍.

 

Tags : Jharkhand drowned Malayali Youth

Recent News

Corehub Up