സമോവ: കോമണ്‍വെൽത്ത് യൂത്ത്, ജൂണിയർ ചാന്പ്യൻഷിപ്പുകളിൽനിന്ന് ഇന്ത്യൻ ലിഫ്റ്റർമാർ നാല് സ്വർണ മെഡലുകൾ ഉയർത്തി.
65 കിലോഗ്രാം പുരുഷ വിഭാഗം ഭാരോദ്വഹനത്തിൽ സുനിൽ സിംഗ് 271 കിലോഗ്രാം (സ്നാച്ചിൽ 126 കിലോഗ്രാം, ക്ലീൻ ആൻഡ് ജെർക്കിൽ 145 കിലോഗ്രാം) ഉയർത്തി സ്വർണം നേടി.
വനിതകളുടെ 58 കിലോഗ്രാം വിഭാഗത്തിൽ ഐസാങ്ഫ ഗൊഗോയ് 185 കിലോഗ്രാം (സ്നാച്ചിൽ 79 കിലോഗ്രാം, ക്ലീൻ ആൻഡ് ജെർക്കിൽ 106 കിലോഗ്രാം) ഉയർത്തി സ്വർണം നേടി.
71 കിലോഗ്രാം പുരുഷ വിഭാഗത്തിൽ അഭിനോബ് 284 കിലോഗ്രാം (സ്നാച്ചിൽ 129 കിലോഗ്രാം, ക്ലീൻ ആൻഡ് ജെർക്കിൽ 155 കിലോഗ്രാം) ഉയർത്തി ഒന്നാം സ്ഥാനം നേടി.
യൂണിവേഴ്സൽ കപ്പിൽ പുരുഷന്മാരുടെ 65 കിലോഗ്രാം വിഭാഗത്തിൽ അരുണാചൽ പ്രദേശിന്റെ ചാരു പെസി 289 കിലോഗ്രാം (സ്നാച്ചിൽ 127 കിലോഗ്രാം, ക്ലീൻ ആൻഡ് ജെർക്കിൽ 162 കിലോഗ്രാം) ഉയർത്തി ഇന്ത്യക്ക് നാലാം സ്വർണ മെഡൽ സമ്മാനിച്ചു.
Tags : India win gold medals Commonwealth Youth