പെരുമ്പാവൂർ: മയക്കുമരുന്ന് ലഹരിയിൽ പെരുമ്പാവൂരിൽ അന്യസംസ്ഥാന തൊഴിലാളിയുടെ പരാക്രമം. റോഡിലൂടെ പോയ കാർ തല്ലിപ്പൊളിക്കുകയും മറ്റുള്ളവരെ ആക്രമിക്കാൻ ശ്രമിക്കുകയും ഒരാളെ അടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു.
അക്രമിയുടെ പേരോ ഏത് നാട്ടുകാരൻ ആണെന്നോ മറ്റു വിവരങ്ങളോ ഒന്നും ഇതുവരെ ലഭ്യമായിട്ടില്ല. ഇന്ന് ഉച്ചയ്ക്ക് മൂന്നോടു കൂടിയാണ് സംഭവം. പെരുമ്പാവൂർ ടൗണിൽ നിന്ന് പിപി റോഡിലേക്കുള്ള ലിങ്ക് റോഡിലാണ് അതിക്രമം നടന്നത്.
നീളമേറിയ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചാണ് ഇയാൾ അക്രമം നടത്തിയത്. ഇയാൾ അവസാനം സ്വയം തല തല്ലി തകർക്കുകയും ചെയ്തു. ഒടുവിൽ നാട്ടുകാർ ഇടപെട്ട് പോലീസിനെ വിളിച്ചു വരുത്തുകയും പോലീസ് എത്തി ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയാണ് ഉണ്ടായത്
Tags : Drug Attack Youth Iron Rode Latest News Perumbavur