ദുബായ്: ഒമാൻ തീരത്ത് കപ്പലിനു നേർക്കുണ്ടായ യുഎസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട മൂന്ന് ഇന്ത്യൻ നാവികരിൽ ആദിത്യ ശർമ, ശിവാനന്ദ് ചൗരസ്യ എന്നിവരുടെ മൃതദേഹങ്ങൾ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് അയച്ചതായി ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.
തകർക്കപ്പെട്ട എംടി സെറ്റെബെല്ലോ കപ്പലിൽനിന്ന് 21 ഇന്ത്യൻ നാവികരെ രക്ഷപ്പെടുത്തിയിരുന്നു. കപ്പലിനു നേർക്കുണ്ടായ ആക്രമണത്തെ വിദേശകാര്യമന്ത്രാലയം അപലപിക്കുകയും യുഎസ് വിദേശകാര്യ വക്താവ് ജേസൺ മീക്സിനെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.
Tags : dead Bodies sailors killed Oman coast home