x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ണ​ട​യും മു​മ്പ് ഒ​രു​നോ​ക്ക് കാ​ണ​ണം; 35 വ​ർ​ഷ​ങ്ങ​ളാ​യി മ​ക​നെ കാ​ത്ത് ഒ​ര​മ്മ

പാ​പ്പ​നം​കോ​ട് രാ​ജ​ൻ
Published: May 7, 2026 02:34 PM IST | Updated: May 7, 2026 02:49 PM IST

തിരുവനന്തപുരം: ക​ണ്ണ​ട​യും മു​മ്പ് മ​ക​നെ ഒ​രി​ക്ക​ൽ കൂ​ടി കാ​ണു​വാ​ൻ ഒ​രു അ​മ്മ കാ​ത്തി​രി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് 35 വ​ർ​ഷ​ങ്ങ​ൾ.

ക​ല്ലി​യൂ​ര്‍ കാ​ക്ക​മൂ​ല കു​ഴി​യാം​വി​ള വീ​ട്ടി​ല്‍ ര​ത്‌​നാ​വ​തി (85) ആ​ണ് ഇ​രു​പ്പ​ത്തി​ര​ണ്ടാം വ​യ​സി​ല്‍ നാ​ടു​വി​ട്ട മ​ക​ന്‍ മു​രു​ക​നെ​യും കാ​ത്തി​രി​ക്കു​ന്ന​ത്. മു​രു​ക​ന്‍റെ ഒ​രു പ​ഴ​യ ഫോ​ട്ടോ മാ​ത്ര​മാ​ണ് ര​ത്‌​നാ​വ​തി​ക്ക് ഏ​ക ആ​ശ്വാ​സം.

ഇ​ട​യ്ക്കി​ടെ മ​ക​ന്‍റെ ഫോ​ട്ടോ​യെ​ടു​ത്ത് നെ​ഞ്ചോ​ട് ചേ​ര്‍​ക്കും. പ​ല​ത​രം അ​സു​ഖ​ങ്ങ​ള്‍ അ​ല​ട്ടു​ന്ന ര​ത്‌​നാ​വ​തി​ക്ക് ഇ​നി ജീ​വി​ത സാ​യാ​ഹ്ന​ത്തി​ല്‍ ഒ​രു ആ​ഗ്ര​ഹം മാ​ത്ര​മേ​യു​ള്ളൂ മ​ക​നെ ഒ​ന്നു കാ​ണ​ണം. ക​ണ്ട ശേ​ഷം അ​വ​ന്‍ മ​ട​ങ്ങി പോ​യാ​ലും സാ​ര​മി​ല്ല. ഇ​തു​മാ​ത്ര​മാ​ണ് ഈ ​അ​മ്മ ക​ഴി​ഞ്ഞ കു​റെ വ​ര്‍​ഷ​ങ്ങ​ളാ​യി കാ​ണു​ന്ന​വ​രോ​ടെ​ല്ലാം പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

പി​താ​വി​ന്‍റെ പാ​ത പി​ന്തു​ട​ര്‍​ന്ന് ആ​ശാ​രി​പ​ണി​ക്കാ​ര​നാ​യി​രു​ന്ന​പ്പോ​ഴാ​ണ് ക​ല്ലി​യൂ​ര്‍ വ​ള്ളം​കോ​ട് ക​ല്ലു​വി​ള​വീ​ട്ടി​ല്‍ നി​ന്നും മു​രു​ക​നെ കാ​ണാ​താ​കു​ന്ന​ത്. ക​ളി​ച്ചു​വ​ള​ര്‍​ന്ന കു​ടും​ബ വീ​ട് വി​റ്റ​തി​ല്‍ മു​രു​ക​ന് മ​നോ​വി​ഷ​മ​മു​ണ്ടാ​യി​രു​ന്ന​താ​യി അ​മ്മ പ​റ​ഞ്ഞു.

മു​രു​ക​ന്‍ കൂ​ട്ടു​കാ​രു​മൊ​ത്ത് മെ​ച്ച​പ്പെ​ട്ട ജോ​ലി തേ​ടി ബോം​ബെ​യി​ലേ​യ്ക്ക് പോ​യ​താ​യി പി​ന്നീ​ട് വീ​ട്ടു​കാ​ര്‍​ക്ക് അ​റി​യാ​ന്‍ ക​ഴി​ഞ്ഞു. എ​ന്നാ​ല്‍ സു​ഹൃ​ത്തു​ക്ക​ള്‍ മ​ട​ങ്ങി വ​ന്നെ​ങ്കി​ലും മു​രു​ക​ന്‍ മാ​ത്രം തി​രി​ച്ചെ​ത്തി​യി​ല്ല.

ബോം​ബെ​യി​ലെ​ത്തി​യ ശേ​ഷം മു​രു​ക​നും മ​റ്റു​ള്ള​വ​രും പ​ല​യി​ട​ത്താ​യി പി​രി​ഞ്ഞ​താ​യാ​ണ് കൂ​ട്ടു​കാ​ര്‍ പ​റ​ഞ്ഞ​തെ​ന്ന് മു​രു​ക​ന്‍റെ സ​ഹോ​ദ​രി രാ​ധി​ക പ​റ​ഞ്ഞു. രാ​ധി​ക​യും മു​രു​ക​നും ഇ​ര​ട്ട​ക​ളാ​ണ്.

രാ​ധി​ക​യ്ക്ക് ഇ​പ്പോ​ള്‍ 57 വ​യ​സ്സാ​യി. ര​ത്‌​നാ​വ​തി​യു​ടെ ആ​റു​മ​ക്ക​ളി​ല്‍ മൂ​ന്നാ​മ​ത്തെ​യാ​ളാ​ണ് മു​രു​ക​ന്‍. അ​ഞ്ച് വ​ര്‍​ഷം മു​മ്പ് നാ​ട്ടി​ല്‍ നി​ന്നും​പോ​യ ഒ​രു ലോ​റി ഡ്രൈ​വ​ര്‍ മു​രു​ക​നെ പാ​ല​ക്കാ​ട് വ​ച്ച് ക​ണ്ട​താ​യി പ​റ​ഞ്ഞെ​ങ്കി​ലും പി​ന്നീ​ട് ഒ​ര​റി​വു​മി​ല്ല. നേ​മം പോ​ലീ​സ് സ്റ്റേ​ഷ​നി​ലും നാ​ല് വ​ര്‍​ഷം മു​മ്പ് മു​രു​ക​നെ കാ​ണ്മാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് സ​ഹോ​ദ​രി പ​രാ​തി കൊ​ടു​ത്തി​രു​ന്നു.

Tags : mother son waiting

Recent News

Corehub Up