DCL (Deepika Children’s League)
ഹൈദരാബാദ്: അറിവിന്റെ വഴികളിൽ ബാലതലമുറയെ കൈപിടിച്ചു നയിച്ചുകൊണ്ട് ഏഴരപതിറ്റാണ്ടു പിന്നിടുകയാണ് ദീപിക ബാലസഖ്യം. ഡിസിഎൽ ദേശീയതലത്തിൽ നടത്തിയ ഐക്യു ഒളിന്പ്യാഡ് പരീക്ഷയിൽ മികവു പുലർത്തിയ തെലുങ്കാന സംസ്ഥാനത്തെ പ്രതിഭകളെ ആദരിച്ച അവാർഡ് വിതരണ പരിപാടി ശ്രദ്ധേയമായി.
ഹൈദരാബാദ് രവീന്ദ്രഭാരതി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഉദ്ഘാടനം ചെയ്തത് തെലുങ്കാന മലയാളി സമാജത്തിന്റെയും തെലുങ്കാന എഡ്യുക്കേഷൻ ഡെവലപ്മെന്റ് സൊസേറ്റിയുടെയും പ്രസിഡന്റായ ലിബി ബെഞ്ചമിനാണ്.
കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ തെലുങ്കാന സ്റ്റേറ്റ് ക്രിസ്ത്യൻ മൈനോരിറ്റി ഫിനാൻസ് കോർപറേഷൻ ചെയർമാൻ ദീപക് ജോൺ മുഖ്യപ്രഭാഷണം നടത്തി.ഡിസിൽ തെലുങ്കാന സംസ്ഥാന കോ-ഓർഡിനേറ്റർ ഫാ. ജോസഫ് ജോർജ് നെടുമനാൽ, ഡിസിഎൽ ഓർഗനൈസർ അഡ്വ. ലൈജു തോമസ്, വിദ്യാർഥി പ്രതിനിധി രാഘവ് എന്നിവർ പ്രസംഗിച്ചു.
ആയിരക്കണക്കിനു വിദ്യാർഥികൾ പങ്കെടുത്ത ഐക്യു ഒളിന്പ്യാഡിൽ സ്കൂൾതലത്തിൽ ഏർപ്പെടുത്തിയ ഗോൾഡൻ സ്റ്റാർ അവാർഡിന് മദർതെരേസ ഹൈസ്കൂൾ ബോംഗിർ, മോണ്ടിസോറി ഹൈസ്കൂൾ ഷാഡ്നഗർ എന്നിവർ അർഹരായി.
ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ പാലമാകുള, സെന്റ് സാവ്യോ ഹൈസ്കൂൾ ഷംഷാബാദ്, ഫാത്തിമ കോൺവന്റ് ഹൈസ്കൂൾ കാഗസ്നഗർ, ട്രിനിറ്റി ഹൈസ്കൂൾ മഞ്ചേരിയാൽ, സെന്റ് മേരീസ് ഹൈസ്കൂൾ ബെല്ലംപള്ളി, എന്നിവർ സിൽവർ സ്റ്റാർ അവാർഡ് നേടി.
National
ന്യൂഡൽഹി: അമേരിക്കയുടെയും ഇസ്രയേലിന്റെയും അമിത സ്വാധീനത്തിനും സമ്മർദത്തിനും ഇന്ത്യ വഴങ്ങിയെന്നും രാജ്യതാത്പര്യം ബലികഴിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു.
വ്യക്തതയില്ലാത്തതും കാലങ്ങളായുള്ള നിലപാടുകളിൽ നിന്നു വ്യതിചലിച്ചുമുള്ള കേന്ദ്രത്തിന്റെ വിദേശനയത്തെ രാഹുൽ നിശിതമായി വിമർശിച്ചു.
സർവകക്ഷി യോഗം നടക്കണം. കേരളത്തിൽ എനിക്കൊരു പരിപാടി ഉള്ളതിനാൽ പങ്കെടുക്കാൻ കഴിയില്ല. പക്ഷേ ഒരു ഘടനാപരമായ തെറ്റു സംഭവിച്ചു. ഇതു പരിഹരിക്കാൻ കഴിയില്ല. പ്രത്യേകിച്ച് പ്രധാനമന്ത്രിക്കു കഴിയില്ല.
അമേരിക്ക പറയുന്നതെന്തും അദ്ദേഹം ചെയ്യും. കർഷകരുടെയും രാജ്യത്തിന്റെയും താൽപര്യങ്ങൾക്കായി പ്രവർത്തിക്കില്ല. അമേരിക്കയും ഇസ്രായേലും പറയുന്നതെന്തും അദ്ദേഹം ചെയ്യും.’’- രാഹുൽ കുറ്റപ്പെടുത്തി.
Kerala
കൊച്ചി: മൂന്നാമത് ദേശീയ അമ്പെയ്ത്ത് ടൂര്‍ണമെന്റില്‍ പുരുഷ-വനിതാ റിക്കര്‍വ്, കോമ്പൗണ്ട് മത്സരങ്ങള്‍ ഇന്നു മുതല്‍.
തേവര എസ്എച്ച് കോളിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. ഒളിമ്പ്യന്മാരായ ദീപിക കുമാരി, ബൊമ്മ ദേവരാജ് ധീരജ്, തരുണ്‍ ദീപ് റോയ് തുടങ്ങി 160ല്‍ അധികം താരങ്ങള്‍ പങ്കെടുക്കും.
District News
കോട്ടയം: ദേശീയ വിരവിമുക്ത ദിനാചരണത്തോനടുബന്ധിച്ചുള്ള ജില്ലാതല പരിപാടി വടവാതൂർ പി.എം. ശ്രീ ജവഹർ നവോദയ വിദ്യാലയത്തിൽ നടന്നു. വിജയപുരം പഞ്ചായത്ത് പ്രസിന്റ് ഷൈനി വർക്കി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിജു അമ്പലത്തിങ്കൽ അധ്യക്ഷത വഹിച്ചു.
ജില്ലാ കളക്ടർ ചേതൻ കുമാർ മീണ മുഖ്യാതിഥിയായി. ജില്ലയിൽ ഒന്നു മുതൽ 19 വയസുവരെയുള്ള കുട്ടികൾക്കാണ് വിരഗുളിക (ആൽബൻഡസോൾ) നൽകിയത്. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എൻ. പ്രിയ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ വ്യാസ് സുകുമാരൻ, പ്രിൻസിപ്പൽ ജോളി വിൻസന്റ്, പാറാമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ജി. രശ്മി എന്നിവർ പങ്കെടുത്തു.