x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടെ​ക്സ​സ് സ്റ്റേ​റ്റ് ഫെ​യ​ർ ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ കു​റ​ച്ചു; കു​ട്ടി​ക​ൾ​ക്ക് 10 ഡോ​ള​ർ മാ​ത്രം

പി .പി. ചെ​റി​യാ​ൻ
Published: August 20, 2026 08:14 AM IST | Updated: August 20, 2026 08:14 AM IST

ടെ​ക്സ​സ് സ്റ്റേ​റ്റ് ഫെ​യ​ർ

ഡാ​ള​സ് :ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഉ​യ​ർ​ന്ന നി​ര​ക്കു​ക​ൾ​ക്കെ​തി​രെ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന്, ടെ​ക്സ​സ് സ്റ്റേ​റ്റ് ഫെ​യ​ർ പ്ര​വേ​ശ​ന നി​ര​ക്കു​ക​ളും പാ​ർ​ക്കിംഗ് ഫീ​സും കു​റ​ച്ചു. കു​ടും​ബ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ലാ​ഭ​ക​ര​മാ​യ രീ​തി​യി​ലാ​ണ് പു​തി​യ പ്ര​ഖ്യാ​പ​നം.

3 മു​ത​ൽ 12 വ​യ​​സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് എ​ല്ലാ ദി​വ​സ​വും ഇ​നി 10 ഡോ​ള​ർ മാ​ത്രം (ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ 12 ഡോ​ള​ർ വ​രെ കു​റ​വ്).​ദി​വ​സേ​ന​യു​ള്ള മു​തി​ർ​ന്ന​വ​രു​ടെ ടി​ക്ക​റ്റി​ൽ 2 ഡോ​ള​ർ കു​റ​ച്ചു. കൂ​ടാ​തെ തി​ങ്ക​ൾ മു​ത​ൽ വ്യാ​ഴം വ​രെ വൈ​കു​ന്നേ​രം 5 മ​ണി​ക്ക് ശേ​ഷം 10 ഡോ​ള​റി​ന് പ്ര​വേ​ശ​നം നേ​ടാം.

പാ​ർ​ക്കി​ങ് നി​ര​ക്ക് 30 ഡോ​ള​റി​ൽ നി​ന്നും കു​റ​ച്ച് 25 ഡോ​ള​റാ​ക്കി.

ചൊ​വ്വാ​ഴ്ച​ക​ളി​ൽ മി​ഡ്വേ റൈ​ഡു​ക​ൾ​ക്ക് പ്ര​ത്യേ​ക കി​ഴി​വും, വ്യാ​ഴാ​ഴ്ച​ക​ളി​ൽ ഭ​ക്ഷ​ണ​വ​സ്തു​ക്ക​ൾ​ക്ക് പ്ര​ത്യേ​ക വി​ല​ക്കു​റ​വും ഉ​ണ്ടാ​യി​രി​ക്കും.

Tags : Texas State Fair ticket prices reduced

Recent News

Corehub Up