പ്രതീകാത്മക രാഖിയുമായി കോക്രോച്ച് ജനതാ പാർട്ടി തലവൻ അഭിജിത് ദീപ്കെ
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ വേറിട്ട രീതിയിൽ രക്ഷാബന്ധൻ ആഘോഷിച്ച സോഷ്യൽ മീഡിയ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. പാറ്റയുടെ ആകൃതിയിലുള്ള പ്രത്യേക രാഖിയും അതിനൊപ്പം "രാഖിയും രാജിയും ആശംസിക്കുന്നു" എന്ന സന്ദേശവും ഉൾപ്പെടുത്തിയ ചിത്രങ്ങളാണ് ദിപ്കെ പങ്കുവെച്ചത്.
സൂര്യകാന്തിന്റെ വിവാദ പരാമർശത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രൂപീകരിച്ച യുവജന കൂട്ടായ്മയായ 'കോക്രോച്ച് ജനതാ പാർട്ടി', പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർ മന്തറിൽ 36 ദിവസം നീണ്ട ശക്തമായ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. ഇതിനെത്തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെച്ചതോടെയാണ് പ്രക്ഷോഭം അവസാനിച്ചത്.
നിലവിൽ സർക്കാർ സ്കൂളുകളുടെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് 'സ്കൂൾ ഠീക് കരോ' എന്ന പ്രചാരണവുമായി മുന്നോട്ട് പോകുകയാണ് സിജെപി
Tags : CockroachThemedRakhi AbhijeetDipke DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash