x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഖ്യ​മ​ന്ത്രി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി: ഡി​സി​സി അം​ഗം ചേ​ന്തി അ​നി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ കേ​സ്

ഓൺലൈൻ ഡെസ്ക്
Published: August 28, 2026 10:31 PM IST | Updated: August 28, 2026 10:31 PM IST

വി.ഡി. സതീശൻ

തി​രു​വ​ന​ന്ത​പു​രം: ചേ​ന്തി​യി​ൽ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍റെ വാ​ഹ​നം ത​ട​ഞ്ഞു​നി​ർ​ത്തു​ക​യും അ​ദ്ദേ​ഹ​ത്തോ​ട് മോ​ശ​മാ​യി പെ​രു​മാ​റു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ഡി​സി​സി അം​ഗം ചേ​ന്തി അ​നി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ണ്ടാ​ല​റി​യാ​വു​ന്ന സം​ഘാ​ട​ക​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ച​ത​യ​ദി​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ വ​ഴി ത​ട​സ​പ്പെ​ടു​ത്തി​യ​ത്.

വേ​ദി​യി​ൽ ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള വ്യ​ക്തി​ക​ൾ പ​ങ്കെ​ട​ക്കു​ന്നു​ണ്ടെ​ന്ന സ്പെ​ഷ്യ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ച​ട​ങ്ങി​ൽ നി​ന്ന് പി​ന്മാ​റി​യ​ത്. എ​ന്നാ​ൽ, വാ​ഹ​നം ത​ട​ഞ്ഞ​തി​നെ തു​ട​ർ​ന്ന് കാ​റി​ൽ നി​ന്നി​റ​ങ്ങി സം​ഘാ​ട​ക​രോ​ട് സം​സാ​രി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ ശാ​ന്ത​മാ​ക്കി​യ ശേ​ഷ​മാ​ണ് മു​ഖ്യ​മ​ന്ത്രി യാ​ത്ര തു​ട​ർ​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ യാ​ത്ര ത​ട​സ്സ​പ്പെ​ടു​ത്തു​ക​യും അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും ചെ​യ്ത​തി​നാ​ണ് നി​ല​വി​ൽ മ​ണ്ണ​ന്ത​ല പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

Tags : PoliceCase DCCMember Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews NewsFlash

Recent News

Corehub Up