സീഷെൽസിലെ ഫിഷറീസ്, കൃഷി മന്ത്രി വാലസ് കോസ്ഗ്രോയുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം ഐസിഎആർ-സിഫ്റ്റ് സന്ദർശിക്കുന്നു.
കൊച്ചി: സീഷെൽസിലെ ഫിഷറീസ്, കൃഷിമന്ത്രി വാലസ് കോസ്ഗ്രോയുടെ നേതൃത്വത്തിലുള്ള ഏഴംഗ പ്രതിനിധിസംഘം ഐസിഎആർ-സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (ഐസിഎആർ-സിഫ്റ്റ്) സന്ദർശിച്ചു.
മത്സ്യബന്ധന സാങ്കേതികവിദ്യ, മത്സ്യസംസ്കരണം, ഗുണനിലവാരം ഉറപ്പാക്കൽ തുടങ്ങിയ വിഷയങ്ങളിൽ ഐസിഎആർ-സിഫ്റ്റിലെ ഡയറക്ടറുമായും മുതിർന്ന ശാസ്ത്രജ്ഞരുമായും പ്രതിനിധിസംഘം ചർച്ച നടത്തി.
മത്സ്യബന്ധന സംവിധാനങ്ങളുടെ രൂപകൽപനയും വികസനവും, മത്സ്യസംസ്കരണം, മാലിന്യങ്ങളുടെ പ്രയോജനപ്പെടുത്തൽ, ഗുണനിലവാരം ഉറപ്പാക്കൽ, വിളവെടുപ്പനന്തര പരിപാലനം തുടങ്ങിയ മേഖലകളിലെ ഐസിഎആർ-സിഫ്റ്റിന്റെ വൈദഗ്ധ്യവും സാങ്കേതിക ശേഷികളും ഡയറക്ടർ ഡോ. ജോർജ് നൈനാൻ വിശദീകരിച്ചു.
മത്സ്യമേഖലയിൽ ഇരു രാജ്യങ്ങൾക്കും ഗുണകരമായ സഹകരണത്തിനു വലിയ സാധ്യതകളുണ്ടെന്നും വാലസ് കോസ്ഗ്രോ പറഞ്ഞു.
Tags : SeychellesTeam Visits ICARSIFT Business