x
ad
Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓണനാളുകളിൽ വിറ്റത് 1.45 കോടി ലിറ്റർ പാൽ

വെബ്ഡെസ്ക്
Published: August 28, 2026 11:14 PM IST | Updated: August 28, 2026 11:14 PM IST

മി​​​ല്‍മ

കൊ​​​ച്ചി: ഓ​​​ണ​​​നാ​​​ളു​​​ക​​​ളി​​​ൽ പാ​​​ലി​​​ന്‍റെ​​​യും പാ​​​ലു​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ​​​യും വി​​​ൽപ​​​ന​​​യി​​​ൽ കു​​​തി​​​പ്പ്. ഉ​​​ത്രാ​​​ടം വ​​​രെ​​​യു​​​ള്ള അ​​​ഞ്ചു ദി​​​വ​​​സ​​​ങ്ങളി​​​ല്‍ മാ​​​ത്രം 1.45 കോടി ലി​​​റ്റ​​​ര്‍ പാ​​​ലാ​​​ണ് മി​​​ല്‍മ വി​​​റ്റ​​​ഴി​​​ച്ച​​​ത്. മു​​​ന്‍വ​​​ര്‍ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് 5.61 ശ​​​ത​​​മാ​​​നം വ​​​ള​​​ര്‍ച്ച​​​യാ​​​ണി​​​ത്. തൈ​​​രി​​​ന്‍റെ മൊ​​​ത്തം വി​​​ല്‍പ​​​ന 18 ലക്ഷം കി​​​ലോ​​​ഗ്രാ​​​മാ​​​ണ്. 9.68 ശ​​​ത​​​മാ​​​ന​​​മാ​​​ണ് വ​​​ള​​​ര്‍ച്ച.

എ​​​റ​​​ണാ​​​കു​​​ളം റീ​​​ജ​​​ണ​​​ല്‍ കോ-​​​ഓ​​​പ്പറേ​​​റ്റീ​​​വ് മി​​​ല്‍ക്ക് പ്രൊ​​​ഡ്യൂ​​​സേ​​​ഴ്സ് യൂ​​​ണി​​​യ​​​ന്‍ (ഇ​​​ആ​​​ര്‍സി​​​എം​​​പി​​​യു) ഈ ​​മാ​​സം 20നും 25നു​​​മി​​​ടെ പാ​​​ൽ വി​​​ല്‍പ​​​ന​​​യി​​​ല്‍ 4.62 ശ​​​ത​​​മാ​​​ന​​​വും തൈ​​​ര് വി​​​ല്‍പ​​​ന​​​യി​​​ല്‍ 16.44 ശ​​​ത​​​മാ​​​ന​​​വും വ​​​ള​​​ര്‍ച്ച രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ഈ ​​​മാ​​​സം 25 വ​​​രെ മാ​​​ത്രം 172.58 ട​​​ണ്‍ നെ​​​യ്യാ​​​ണ് വി​​​റ്റ​​​ത്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ഖ​​​ല​​​യി​​​ൽ പാ​​​ലി​​​ന്‍റെ വി​​​ൽപ​​​ന​​​യി​​​ൽ 5.86 ശ​​​ത​​​മാ​​​ന​​​വും തൈ​​​രി​​​ൽ 7.94 ശ​​​ത​​​മാ​​​ന​​​വും വ​​​ര്‍ധ​​​ന​​​യു​​​ണ്ടാ​​​യി. 297.85 ട​​​ണ്‍ നെ​​​യ്യാ​​​ണ് ഓ​​​ണ​​​ക്കാ​​​ല​​​ത്തു വി​​​റ്റ​​​ത്. മ​​​ല​​​ബാ​​​ര്‍ മേ​​​ഖ​​​ല​​​യി​​​ൽ ഉ​​​ത്രാ​​​ടം വ​​​രെ​​​യു​​​ള്ള അ​​​ഞ്ചു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ 6.03 ശ​​​ത​​​മാ​​​നം അ​​​ധി​​​കം പാ​​​ൽ വി​​​ൽപ​​​ന​​​യു​​​ണ്ടാ​​​യി. തൈ​​​രി​​​ന്‍റെ വി​​​ല്‍പ​​​ന​​​യി​​​ലു​​​ണ്ടാ​​​യ​​​ത് 8.7 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന. 358.35 ട​​​ണ്‍ നെ​​​യ്യ് ഓ​​​ണ​​​ക്കാ​​​ല​​​ത്തു വി​​​റ്റ​​​ഴി​​​ച്ചു.

ഓ​​​ണ​​​വി​​​പ​​​ണി മു​​​ന്നി​​​ല്‍ക്ക​​​ണ്ട് മി​​​ല്‍മ ന​​​ട​​​ത്തി​​​യ വി​​​പു​​​ല​​​മാ​​​യ ത​​​യാ​​​റെ​​​ടു​​​പ്പു​​​ക​​​ളും കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​യ വി​​​ത​​​ര​​​ണ ശൃം​​​ഖ​​​ല​​​യു​​​മാ​​​ണ് വി​​​ല്‍പ​​​ന​​​യി​​​ലെ വ​​​ര്‍ധ​​​ന​​​യ്ക്കു സ​​​ഹാ​​​യി​​​ച്ച​​​തെ​​​ന്ന് മി​​​ൽ​​​മ ഫെ​​​ഡ​​​റേ​​​ഷ​​​ൻ ചെ​​​യ​​​ര്‍മാ​​​ന്‍ കെ.​​​എ​​​സ്. മ​​​ണി പ​​​റ​​​ഞ്ഞു.

Tags : Milma Onam MilkProducts yogurt Business

Recent News

Corehub Up