പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് 2027 മുതൽ ഓൺലൈനായി സംഘടിപ്പിക്കാൻ സാധ്യത. ഇതിനായുള്ള മാർഗരേഖ നന്ദൻ നിലേകാനി അധ്യക്ഷനായ പാനൽ കേന്ദ്ര സർക്കാരിന് മുന്നിൽ അവതരിപ്പിച്ചു. ജെഇഇ പരീക്ഷാ മാതൃകയിൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ രീതിയിലേക്ക് നീറ്റും മാറ്റുന്നതിനെക്കുറിച്ചാണ് ആലോചനകൾ.
ഒരു ദിവസം മാത്രം നടത്തുന്നതിന് പകരം ഒന്നിലധികം ദിവസങ്ങളിലായി 12 മുതൽ 14 വരെ ഷിഫ്റ്റുകളിലായി പരീക്ഷ നടത്തുന്ന കാര്യമാണ് പരിഗണനയിലുള്ളത്. കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെ രാജ്യത്തുടനീളം 1,000 പുതിയ ടെസ്റ്റിംഗ് സെന്ററുകൾ സജ്ജമാക്കും.
അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും പരീക്ഷാ കേന്ദ്രങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി വിവിധ സംസ്ഥാന സർക്കാരുകളുമായി സഹകരിച്ച് പ്രവർത്തിക്കും എന്നെല്ലാമാണ് നിലേകാനി പാനലിന്റെ ശിപാർശ.
Tags : NEET NandanNilekani Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews NewsFlash