x
ad
Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇൻഡോ-ജപ്പാൻ ചേംബർ ഓഫ് കൊമേഴ്സ് കേരള: സി.ജെ. ജോർജ് പ്രസിഡന്‍റ്

വെബ്ഡെസ്ക്
Published: August 28, 2026 11:07 PM IST | Updated: August 28, 2026 11:07 PM IST

സി.​​ജെ. ജോ​​ർ​​ജ്

കൊ​​ച്ചി: ഇ​​ൻ​​ഡോ-​​ജ​​പ്പാ​​ൻ ചേം​​ബ​​ർ ഓ​​ഫ് കൊ​​മേ​​ഴ്സ് കേ​​ര​​ള​​യു​​ടെ (ഇ​​ൻ​​ജാ​​ക്) 2026-28 കാ​​ല​​യ​​ള​​വി​​ലേ​​ക്കു​​ള്ള ഓ​​ണ​​റ​​റി പ്ര​​സി​​ഡ​​ന്‍റാ​​യി ജി​​യോ​​ജി​​ത് ഫി​​നാ​​ൻ​​ഷ​​്യൽ സ​​ർ​​വീ​​സ​​സ് ലി​​മി​​റ്റ​​ഡ് സി​​എം​​ഡി സി.​​ജെ. ജോ​​ർ​​ജി​​നെ തെ​​ര​​ഞ്ഞെ​​ടു​​ത്തു.

മ​​റ്റു ഭാ​​ര​​വാ​​ഹി​​ക​​ൾ: അ​​ല​​ക്‌​​സ് കെ. ​​നൈ​​നാ​​ൻ (പാ​​ർ​​ട്ണ​​ർ, ബേ​​ബി മ​​റൈ​​ൻ ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ഗ്രൂ​​പ്പ്)-​​വൈ​​സ് പ്ര​​സി​​ഡ​​ന്‍റ്, ഡോ. ​​വി​​ജു ജേ​​ക്ക​​ബ് (ചെ​​യ​​ർ​​മാ​​ൻ, സി​​ന്തൈ​​റ്റ് ഗ്രൂ​​പ്പ്)-ഇ​​മ്മീ​​ഡി​​യ​​റ്റ് പാ​​സ്റ്റ് പ്ര​​സി​​ഡ​​ന്‍റ്, ബേ​​ബി മാ​​ത്യു (സി​​എം​​ഡി, മാ​​ത്യു​​സ​​ൺ​​സ് ഗ്രൂ​​പ്പ്)-സെ​​ക്ര​​ട്ട​​റി, ഡോ. ​​ജീ​​വ​​ൻ (സ​​മു​​ദ്ര ഷി​​പ്പ് യാ​​ർ​​ഡ്)-ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി , സി.​​എ. ജേ​​ക്ക​​ബ് കൂ​​വൂ​​ർ (കൂ​​വൂ​​ർ ക​​ൺ​​സ​​ൾ​​ട്ട​​ന്‍റ്സ്)-ട്ര​​ഷ​​റ​​ർ, ഡോ. ​​എ​​സ്. ര​​ത്ന​​കു​​മാ​​ര​​ൻ, ജോ​​സ​​ഫ് ഫി​​ലി​​പ്പ്, സു​​ര​​ജ് മൂ​​ത്തേ​​ട​​ത്ത്, പോ​​ൾ പി. ​​തോ​​മ​​സ്, ഡേ​​വി​​സ് സെ​​ബാ​​സ്റ്റ്യ​​ൻ, ര​​മേ​​ഷ് രം​​ഗ​​നാ​​ഥ്, ഹ​​രി​​കൃ​​ഷ്ണ​​ൻ നാ​​യ​​ർ, നോ​​ബി​​ൾ എം. ​​ജേ​​ക്ക​​ബ്-കൗ​​ൺ​​സി​​ൽ അം​​ഗ​​ങ്ങ​​ൾ. ടി. ​​ബാ​​ല​​കൃ​​ഷ്ണ​​ൻ, സ​​ജീ​​വ് മേ​​നോ​​ൻ, മ​​ധു എ​​സ്. നാ​​യ​​ർ എ​​ന്നി​​വ​​ർ ഉ​​പ​​ദേ​​ശ​​ക​​രാ​​യി തു​​ട​​രും.

കേ​​ര​​ള​​വും ജ​​പ്പാ​​നും ത​​മ്മി​​ലു​​ള്ള വ്യാ​​പാ​​ര, നി​​ക്ഷേ​​പ, സാ​​ങ്കേ​​തി​​ക പ​​ങ്കാ​​ളി​​ത്ത​​ങ്ങ​​ൾ കൂ​​ടു​​ത​​ൽ ശ​​ക്തി​​പ്പെ​​ടു​​ത്തു​​ന്ന​​തി​​ൽ പു​​തി​​യ ഗ​​വേ​​ണിം​​ഗ് കൗ​​ൺ​​സി​​ൽ ശ്ര​​ദ്ധ കേ​​ന്ദ്രീ​​ക​​രി​​ക്കു​​മെ​​ന്നു ഭാ​​ര​​വാ​​ഹി​​ക​​ൾ അ​​റി​​യി​​ച്ചു.

2027ലെ ​​ഇ​​ന്ത്യ-​​ജ​​പ്പാ​​ൻ ന​​യ​​ത​​ന്ത്ര​​ ബ​​ന്ധ​​ത്തി​​ന്‍റെ 75-ാം വാ​​ർ​​ഷി​​കാ​​ഘോ​​ഷ​​ങ്ങ​​ൾ​​ക്കു തു​​ട​​ക്കം കു​​റി​​ച്ച്, 20 അം​​ഗ ജാ​​പ്പ​​നീ​​സ് ബി​​സി​​ന​​സ് പ്ര​​തി​​നി​​ധി സം​​ഘം ന​​വം​​ബ​​ർ നാ​​ല്, അ​​ഞ്ച് തീ​​യ​​തി​​ക​​ളി​​ൽ കൊ​​ച്ചി സ​​ന്ദ​​ർ​​ശി​​ക്കും.

Tags : CJGeorge IndoJapan ChamberofCommerce Kerala Business

Recent News

Corehub Up