x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ബോ​ട്ടു​ക​ൾ​ക്കും എ​ഐ​ക്കും നി​കു​തി ചു​മ​ത്ത​ണ​മെ​ന്ന് ബി​ൽ ഗേ​റ്റ്സ്

വെബ്ഡെസ്ക്
Published: August 28, 2026 10:47 PM IST | Updated: August 28, 2026 10:47 PM IST

ബി​ൽ ഗേ​റ്റ്സ്

വാ​ഷിം​ഗ്ട​ൺ: നി​ർ​മി​ത​ബു​ദ്ധി​യു​ടെ​യും (എ​ഐ) ഓ​ട്ടോ​മേ​ഷ​ന്‍റെ​യും ക​ട​ന്നു​ക​യ​റ്റം മൂ​ലം മ​നു​ഷ്യ​രു​ടെ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ന​ഷ്ട​പ്പെ​ടു​ന്ന​ത് ത​ട​യാ​ൻ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ വേ​ണ​മെ​ന്ന് മൈ​ക്രോ​സോ​ഫ്റ്റ് സ​ഹ​സ്ഥാ​പ​ക​ൻ ബി​ൽ ഗേ​റ്റ്സ്.

ത​ന്‍റെ ഔ​ദ്യോ​ഗി​ക ബ്ലോ​ഗാ​യ "ഗേ​റ്റ്സ് നോ​ട്ട്സി​ൽ' പ്ര​സി​ദ്ധീ​ക​രി​ച്ച ലേ​ഖ​ന​ത്തി​ലാ​ണ് ചി​ല തൊ​ഴി​ൽ മേ​ഖ​ല​ക​ൾ മ​നു​ഷ്യ​ർ​ക്കാ​യി മാ​ത്രം സം​വ​ര​ണം ചെ​യ്യ​ണ​മെ​ന്നും റോ​ബോ​ട്ടു​ക​ൾ​ക്കും എ​ഐ ടോ​ക്ക​ണു​ക​ൾ​ക്കും പ്ര​ത്യേ​ക നി​കു​തി ചു​മ​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ട​ത്.

മ​നു​ഷ്യ​രു​ടെ മേ​ൽ​നോ​ട്ട​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ഐ സം​വി​ധാ​ന​ങ്ങ​ൾ തു​ട​ക്ക-​ഇ​ട​ത്ത​രം ത​ല​ങ്ങ​ളി​ലു​ള്ള നി​ര​വ​ധി തൊ​ഴി​ലു​ക​ൾ ഇ​ല്ലാ​താ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും, ഇ​തി​നെ നേ​രി​ടാ​ൻ സ​ർ​ക്കാ​രു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ പൊ​തുഭ​ര​ണ​ സം​വി​ധാ​ന​ങ്ങ​ളും നി​യ​ന്ത്ര​ണ ച​ട്ട​ക്കൂ​ടു​ക​ളും രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കു​ന്നു.

പ്ര​കൃ​തി​സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളെ​പ്പോ​ലെ ചി​ല മേ​ഖ​ല​ക​ൾ നി​ർ​ബ​ന്ധ​മാ​യും മ​നു​ഷ്യ​ർ​ക്കാ​യി മാ​ത്രം മാ​റ്റി​വയ്​ക്കു​ന്ന ‘ഹ്യൂ​മ​ൻ റി​സ​ർ​വ്ഡ്' രീ​തി​യാ​ണ് ഗേ​റ്റ്സ് നി​ർ​ദേ​ശി​ക്കു​ന്ന​ത്. വി​ദ്യാ​ഭ്യാ​സം, മാ​ന​സി​കാ​രോ​ഗ്യം, രോ​ഗി​ക​ൾ​ക്ക് അ​തീ​വ ഗു​രു​ത​ര​മാ​യ വി​വ​ര​ങ്ങ​ൾ കൈ​മാ​റ​ൽ തു​ട​ങ്ങി​യ മാ​നു​ഷി​ക സ​ഹാ​നു​ഭൂ​തി ആ​വ​ശ്യ​മു​ള്ള മേ​ഖ​ല​ക​ളി​ൽ എ​പ്പോ​ഴും മ​നു​ഷ്യ​ർ​ത​ന്നെ പ്ര​ധാ​ന സ്ഥാ​ന​ങ്ങ​ളി​ൽ തു​ട​ര​ണം. മ​റ്റ് ജോ​ലി​ക​ളി​ലേ​ക്കു വേ​ഗ​ത്തി​ൽ മാ​റാ​ൻ സാ​ധി​ക്കാ​ത്ത സാ​ധാ​ര​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ൽ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും ഇ​ത്ത​രം സം​വ​ര​ണം അ​നി​വാ​ര്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

മ​നു​ഷ്യ തൊ​ഴി​ലാ​ളി​ക​ളെ നി​യ​മി​ക്കു​മ്പോ​ൾ ഉ​യ​ർ​ന്ന പേ ​റോ​ൾ നി​കു​തി ന​ൽ​കേ​ണ്ടി​വ​രു​മ്പോ​ൾ, റോ​ബോ​ട്ടു​ക​ളെ ബി​സി​ന​സ് ചെ​ല​വാ​യി ക​മ്പ​നി​ക​ൾ​ക്ക് എ​ഴു​തി​ത്ത​ള്ളാ​ൻ സാ​ധി​ക്കു​ന്ന​ത് മ​നു​ഷ്യ​രെ ഒ​ഴി​വാ​ക്കാ​ൻ പ്രോ​ത്സാ​ഹ​ന​മാ​കു​ന്നു​ണ്ടെ​ന്ന് ഗേ​റ്റ്സ് നി​രീ​ക്ഷി​ച്ചു. ഇ​തി​നു പ​രി​ഹാ​ര​മാ​യി എ​ഐ ടോ​ക്ക​ണു​ക​ൾ​ക്കും റോ​ബോ​ട്ടു​ക​ൾ​ക്കും പ്ര​ത്യേ​ക നി​കു​തി ഏ​ർ​പ്പെ​ടു​ത്ത​ണം. ഇ​തു​വ​ഴി ല​ഭി​ക്കു​ന്ന വ​രു​മാ​നം തൊ​ഴി​ൽ ന​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്ക് പു​ന​ർ​പ​രി​ശീ​ല​നം ന​ൽ​കാ​നും സാ​മൂ​ഹി​ക സു​ര​ക്ഷാ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാ​നും വി​നി​യോ​ഗി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കു​ന്നു.

സോ​ഫ്റ്റ്‌​വേ​ർ എ​ൻ​ജി​നി​യ​റിം​ഗ്, സെ​യി​ൽ​സ്, ക​സ്റ്റ​മ​ർ സ​പ്പോ​ർ​ട്ട്, പാ​രാ​ലീ​ഗ​ൽ തു​ട​ങ്ങി​യ വൈ​റ്റ് കോ​ള​ർ ജോ​ലി​ക​ളെ​യാ​ണ് എ​ഐ ആ​ദ്യം ബാ​ധി​ക്കു​ക​യെ​ന്നും ഈ ​ദ​ശ​ക​ത്തി​ന്‍റെ അ​വ​സാ​ന​ത്തോ​ടെ നി​ർ​മാ​ണ, ഹോ​സ്പി​റ്റാ​ലി​റ്റി മേ​ഖ​ല​ക​ളി​ലും യ​ന്ത്ര​വ​ത്ക​ര​ണം വ്യാ​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്നു.

പ്ര​ത്യേ​കി​ച്ച് ക​രി​യ​ർ ആ​രം​ഭി​ക്കു​ന്ന ചെ​റു​പ്പ​ക്കാ​ർ​ക്ക് എ​ൻ​ട്രി-​ലെ​വ​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ കു​റ​യു​ന്ന​ത് ക​ടു​ത്ത പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കും. ഈ ​അ​ഭൂ​ത​പൂ​ർ​വ​മാ​യ സാ​ങ്കേ​തി​ക വെ​ല്ലു​വി​ളി​യെ കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തോ​ടെ നേ​രി​ട്ടാ​ൽ മാ​ത്ര​മേ ലോ​ക​ത്ത് സ​മ​ത്വം ഉ​റ​പ്പാ​ക്കാ​ൻ സാ​ധി​ക്കൂ​വെ​ന്നും ബി​ൽ ഗേ​റ്റ്സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : BillGates Taxes Robots AI Business

Recent News

Corehub Up