x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ത്രീ​ക​ളെ അ​ന്യ​പു​രു​ഷ​ന്മാ​ർ​ക്കി​ട​യി​ലോ പൊ​തു​വി​ട​ങ്ങ​ളി​ലോ കൊ​ണ്ടു​വ​ര​രു​ത്: സ​മ​സ്ത കാ​ന്ത​പു​രം വി​ഭാ​ഗ​ത്തി​ന്‍റെ സ​ർ​ക്കു​ല​ർ

ഓൺലൈൻ ഡെസ്ക്
Published: August 28, 2026 06:49 PM IST | Updated: August 28, 2026 06:49 PM IST

കാന്തപുരം അബൂബക്കർ മുസലിയാർ

കോ​ഴി​ക്കോ​ട്: മ​ത​പ​ര​മാ​യ ആ​ഘോ​ഷ​ങ്ങ​ളി​ലും ച​ട​ങ്ങു​ക​ളി​ലും ഇ​സ്‌​ലാ​മി​ക അ​തി​ർ​വ​ര​മ്പു​ക​ൾ ലം​ഘി​ക്ക​രു​തെ​ന്നും അ​ന്യ​പു​രു​ഷ​ന്മാ​ർ​ക്കി​ട​യി​ലോ പൊ​തു​യി​ട​ങ്ങ​ളി​ലോ സ്ത്രീ​ക​ളെ കൊ​ണ്ടു​വ​ര​രു​തെ​ന്നും നി​ർ​ദേ​ശി​ച്ച് സ​മ​സ്ത കാ​ന്ത​പു​രം വി​ഭാ​ഗം മ​ഹ​ല്ലു​ക​ൾ​ക്ക് സ​ർ​ക്കു​ല​ർ അ​യ​ച്ചു. നി​ര​ത്തു​ക​ളി​ലോ വേ​ദി​ക​ളി​ലോ അ​ന്യ​പു​രു​ഷ​ന്മാ​ർ​ക്കി​ട​യി​ൽ യു​വ​തി​ക​ളെ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഇ​സ്ലാ​മി​ക​മ​ല്ലാ​ത്ത ആ​ചാ​ര​ങ്ങ​ളും ആ​ഘോ​ഷ​രീ​തി​ക​ളും കൂ​ട്ടി​യി​ണ​ക്കു​ന്ന​ത് വി​ശ്വാ​സി​ക​ൾ​ക്ക് ചേ​ർ​ന്ന​ത​ല്ലെ​ന്നും സ​ർ​ക്കു​ല​റി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

മ​ത​പ​ര​മാ​യ മൂ​ല്യ​ങ്ങ​ളും അ​ച്ച​ട​ക്ക​വും കാ​ത്തു​സൂ​ക്ഷി​ച്ച്, പൂ​ർ​ണ​മാ​യും ഇ​സ്‌​ലാ​മി​ക മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് മാ​ത്ര​മാ​യി​രി​ക്ക​ണം പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കേ​ണ്ട​തെ​ന്ന് സ​മ​സ്ത പ്ര​സി​ഡ​ന്‍റ് ഇ. ​സു​ലൈ​മാ​ൻ മു​സ്‌​ലി​യാ​റും ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​റും ആ​വ​ശ്യ​പ്പെ​ട്ടു. പ​ള്ളി, മ​ദ്റ​സ, മ​ഹ​ല്ല് ഭാ​ര​വാ​ഹി​ക​ളും സം​ഘ​ട​നാ നേ​താ​ക്ക​ളും ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​ത്യേ​ക ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും വ​രും​ത​ല​മു​റ​യ്ക്ക് സ​ന്മാ​ർ​ഗി​ക മാ​തൃ​ക പ​ക​ർ​ന്നു​ന​ൽ​കാ​ൻ ബാ​ധ്യ​സ്ഥ​രാ​ണെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : Kanthapuram Samastha Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up