Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CockroachThemedRakhi

'രാ​ഖി​യും രാ​ജി​യും': പ്ര​തീ​കാ​ത്മ​ക രാ​ഖി​യു​മാ​യി കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി ത​ല​വ​ൻ അ​ഭി​ജി​ത് ദീ​പ്കെ

ന്യൂ​ഡ​ൽ​ഹി: കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി സ്ഥാ​പ​ക​ൻ അ​ഭി​ജി​ത് ദീ​പ്കെ വേ​റി​ട്ട രീ​തി​യി​ൽ ര​ക്ഷാ​ബ​ന്ധ​ൻ ആ​ഘോ​ഷി​ച്ച സോ​ഷ്യ​ൽ മീ​ഡി​യ ചി​ത്ര​ങ്ങ​ൾ ശ്ര​ദ്ധ നേ​ടു​ന്നു. പാ​റ്റ​യു​ടെ ആ​കൃ​തി​യി​ലു​ള്ള പ്ര​ത്യേ​ക രാ​ഖി​യും അ​തി​നൊ​പ്പം "രാ​ഖി​യും രാ​ജി​യും ആ​ശം​സി​ക്കു​ന്നു" എ​ന്ന സ​ന്ദേ​ശ​വും ഉ​ൾ​പ്പെ​ടു​ത്തി​യ ചി​ത്ര​ങ്ങ​ളാ​ണ് ദി​പ്കെ പ​ങ്കു​വെ​ച്ച​ത്.

സൂ​ര്യ​കാ​ന്തി​ന്‍റെ വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​ൽ നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ട് രൂ​പീ​ക​രി​ച്ച യു​വ​ജ​ന കൂ​ട്ടാ​യ്മ​യാ​യ 'കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി', പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രെ ഡ​ൽ​ഹി ജ​ന്ത​ർ മ​ന്ത​റി​ൽ 36 ദി​വ​സം നീ​ണ്ട ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഇ​തി​നെ​ത്തു​ട​ർ​ന്ന് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി വെ​ച്ച​തോ​ടെ​യാ​ണ് പ്ര​ക്ഷോ​ഭം അ​വ​സാ​നി​ച്ച​ത്.

നി​ല​വി​ൽ സ​ർ​ക്കാ​ർ സ്‌​കൂ​ളു​ക​ളു​ടെ ഭൗ​തി​ക​സാ​ഹ​ച​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 'സ്‌​കൂ​ൾ ഠീ​ക് ക​രോ' എ​ന്ന പ്ര​ചാ​ര​ണ​വു​മാ​യി മു​ന്നോ​ട്ട് പോ​കു​ക​യാ​ണ് സി​ജെ​പി

Latest News

Corehub Up