x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ല്‍​പി​ജി പൈ​പ്പ്‌​ലൈ​ന്‍ ശൃം​ഖ​ല​യ്ക്ക് അ​നു​മ​തി

വെബ്ഡെസ്ക്
Published: August 22, 2026 10:45 PM IST | Updated: August 22, 2026 10:45 PM IST

എ​​ല്‍​പി​​ജി പൈ​​പ്പ്‌​​ലൈ​​ന്‍

ന്യൂ​​ഡ​​ല്‍​ഹി: ഇ​​ന്ധ​​ന​​വി​​ത​​ര​​ണം കൂ​​ടു​​ത​​ല്‍ കാ​​ര്യ​​ക്ഷ​​മ​​മാ​​ക്കാ​​നും റോ​​ഡ് ഗ​​താ​​ഗ​​ത​​ത്തെ ആ​​ശ്ര​​യി​​ക്കു​​ന്ന​​ത് കു​​റ​​യ്ക്കാ​​നു​​മാ​​യി 1800 കി​​ലോ​​മീ​​റ്റ​​ര്‍ ദൈ​​ര്‍​ഘ്യ​​മു​​ള്ള എ​​ല്‍​പി​​ജി പൈ​​പ്പ്‌​​ലൈ​​ന്‍ പ​​ദ്ധ​​തി​​ക്ക് പെ​​ട്രോ​​ളി​​യം ആ​​ന്‍​ഡ് നാ​​ച്ചു​​റ​​ല്‍ ഗ്യാ​​സ് റെ​​ഗു​​ലേ​​റ്റ​​റി ബോ​​ര്‍​ഡ് (പി​​എ​​ന്‍​ജി​​ആ​​ര്‍​ബി) അ​​നു​​മ​​തി ന​​ല്‍​കി. ഇ​​തോ​​ടെ രാ​​ജ്യ​​ത്തെ പൊ​​തു എ​​ല്‍​പി​​ജി പൈ​​പ്പ്‌​​ലൈ​​ന്‍ ശൃം​​ഖ​​ല 25 ശ​​ത​​മാ​​ന​​ത്തി​​ലേ​​ക്കെ​​ത്തും.

തെ​​ലു​​ങ്കാ​​ന, മ​​ഹാ​​രാ​​ഷ്‌​​ട്ര, ഉ​​ത്ത​​ര്‍​പ്ര​​ദേ​​ശ്, ഉ​​ത്ത​​രാ​​ഖ​​ണ്ഡ്, ക​​ര്‍​ണാ​​ട​​ക, ഗോ​​വ എ​​ന്നീ ആ​​റ് സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലാ​​യി മൂ​​ന്ന് എ​​ല്‍​പി​​ജി പൈ​​പ്പ്‌​​ലൈ​​ന്‍ പ​​ദ്ധ​​തി​​ക​​ള്‍​ക്കാ​​ണ് അം​​ഗീ​​കാ​​രം ല​​ഭി​​ച്ച​​ത്. ഈ ​​പ​​ദ്ധ​​തി​​ക​​ള്‍​ക്ക് ഏ​​ക​​ദേ​​ശം 7,000 കോ​​ടി രൂ​​പ​​യു​​ടെ മൂ​​ല​​ധ​​ന നി​​ക്ഷേ​​പം ഉ​​ണ്ടാ​​കു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്. പൊ​​തു​​മേ​​ഖ​​ലാ വാ​​ത​​ക വി​​ത​​ര​​ണ ക​​മ്പ​​നി​​യാ​​യ ഗെ​​യി​​ല്‍ (ഇ​​ന്ത്യ) ലി​​മി​​റ്റ​​ഡാ​​യി​​രി​​ക്കും ഈ ​​പ​​ദ്ധ​​തി​​ക​​ള്‍ ന​​ട​​പ്പി​​ലാ​​ക്കു​​ന്ന​​ത്.

ഈ ​​പ​​ദ്ധ​​തി പൂ​​ര്‍​ത്തി​​യാ​​കു​​ന്ന​​തോ​​ടെ രാ​​ജ്യ​​ത്തെ മൊ​​ത്തം എ​​ല്‍​പി​​ജി പൈ​​പ്പ്‌​​ലൈ​​ന്‍ ശൃം​​ഖ​​ല നി​​ല​​വി​​ലു​​ള്ള 7,700 കി​​ലോ​​മീ​​റ്റ​​റി​​ല്‍നി​​ന്ന് ഏ​​ക​​ദേ​​ശം 9,500 കി​​ലോ​​മീ​​റ്റ​​റി​​ലേ​​ക്ക് വ​​ര്‍​ധി​​ക്കും. ഏ​​ക​​ദേ​​ശം 24 ശ​​ത​​മാ​​നം വ​​ള​​ര്‍​ച്ച​​യാ​​ണു​​ണ്ടാ​​കു​​ക.

അ​​നു​​മ​​തി ല​​ഭി​​ച്ച പു​​തി​​യ മൂ​​ന്നു പൈ​​പ്പ്‌ലൈന്‍ പ​​ദ്ധ​​തി​​ക​​ള്‍: തെ​​ലു​​ങ്കാ​​ന​​യി​​ലെ ചെ​​ര്‍​ലാ​​പ്പ​​ള്ളി​​യി​​ല്‍​നി​​ന്ന് മ​​ഹാ​​രാ​​ഷ്‌ട്രയി​​ലെ നാ​​ഗ്പു​​രി​​ലേ​​ക്കു​​ള്ള 556 കി​​ലോ​​മീ​​റ്റ​​ര്‍, ഉ​​ത്ത​​ര്‍​പ്ര​​ദേ​​ശി​​ലെ ഝാ​​ന്‍​സി​​യി​​ല്‍​നി​​ന്ന് ഉ​​ത്ത​​രാ​​ഖ​​ണ്ഡി​​ലെ സി​​താ​​ര്‍​ഗ​​ഞ്ചി​​ലേ​​ക്കു​​ള്ള 611 കി​​ലോ​​മീ​​റ്റ​​ര്‍ പൈ​​പ്പ്‌​​ലൈ​​ന്‍, മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ലെ ഷി​​ക്രാ​​പു​​രി​​ല്‍​നി​​ന്ന് ഗോ​​വ, ക​​ര്‍​ണാ​​ട​​ക​​യി​​ലെ ഹൂ​​ബ്ലി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള 633 കി​​ലോ​​മീ​​റ്റ​​ര്‍ പാ​​ത എ​​ന്നി​​വ ഉ​​ള്‍​പ്പെ​​ടു​​ന്നു.

ഇ​​ന്ത്യ​​യു​​ടെ എ​​ല്‍​പി​​ജി ഇ​​റ​​ക്കു​​മ​​തി​​യു​​ടെ പ്ര​​ധാ​​ന പ​​ങ്കും തീ​​ര​​ദേ​​ശ കേ​​ന്ദ്ര​​ങ്ങ​​ള്‍ വ​​ഴി​​യാ​​ണ് എ​​ത്തി​​ക്കു​​ന്ന​​ത്. തു​​ട​​ര്‍​ന്നാ​​ണ് ഇ​​ത് രാ​​ജ്യ​​ത്തി​​ന്‍റെ മ​​റ്റ് ഭാ​​ഗ​​ങ്ങ​​ളി​​ലേ​​ക്ക് കൊ​​ണ്ടു​​പോ​​കു​​ന്ന​​ത്. പൈ​​പ്പ്‌​​ലൈ​​ന്‍ ശൃം​​ഖ​​ല വി​​ക​​സി​​ക്കു​​ന്ന​​തി​​ലൂ​​ടെ രാ​​ജ്യ​​ത്തി​​ന്‍റെ ഉ​​ള്‍​നാ​​ട​​ന്‍ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലേ​​ക്ക് എ​​ല്‍​പി​​ജി എ​​ത്തി​​ക്കു​​ന്ന​​തി​​ന്‍റെ കാ​​ര്യ​​ക്ഷ​​മ​​ത മെ​​ച്ച​​പ്പെ​​ടു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്.

രാ​​ജ്യ​​ത്തെ ഏ​​റ്റ​​വും നീ​​ള​​മേ​​റി​​യ എ​​ല്‍​പി​​ജി പൈ​​പ്പ്‌​​ലൈ​​നാ​​യ 2757 കി​​ലോ​​മീ​​റ്റ​​റി​​ന്റെ ക​​ണ്ട്‌​​ല-​​ഗോ​​ര​​ഖ്പു​​ര്‍ പ​​ദ്ധ​​തി​​ക്ക് നേ​​ര​​ത്തെ അ​​നു​​മ​​തി ല​​ഭി​​ച്ച​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് പു​​തി​​യ പ​​ദ്ധ​​തി​​ക​​ള്‍ വ​​രു​​ന്ന​​ത്.

എ​​ല്‍​പി​​ജി റോ​​ഡ് മാ​​ര്‍​ഗം കൊ​​ണ്ടു​​പോ​​കു​​ന്ന​​തി​​ന് പ​​ക​​രം പൈ​​പ്പ്‌​​ലൈ​​നു​​ക​​ളി​​ലൂ​​ടെ എ​​ത്തി​​ക്കു​​ന്ന രീ​​തി​​യി​​ലേ​​ക്ക് മാ​​റ്റു​​ന്ന​​ത് വേ​​ഗ​​ത്തി​​ലാ​​ക്കാ​​ന്‍ പു​​തി​​യ അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ള്‍ സ​​ഹാ​​യി​​ക്കു​​മെ​​ന്ന് പി​​എ​​ന്‍​ജി​​ആ​​ര്‍​ബി പ​​റ​​ഞ്ഞു. ഇ​​ത് എ​​ല്‍​​പിജി ടാ​​ങ്ക​​റു​​ക​​ളു​​ടെ ഗ​​താ​​ഗ​​തം കു​​റ​​യ്ക്കു​​ക​​യും, റോ​​ഡ് സു​​ര​​ക്ഷ മെ​​ച്ച​​പ്പെ​​ടു​​ത്തു​​ക​​യും ചെ​​യ്യും. കൂ​​ടാ​​തെ, ലോ​​ജി​​സ്റ്റി​​ക്‌​​സ് ചെ​​ല​​വു​​ക​​ള്‍, ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്ക്, കാ​​ര്‍​ബ​​ണ്‍ പു​​റ​​ന്ത​​ള്ള​​ല്‍ എ​​ന്നി​​വ കു​​റ​​യ്ക്കാ​​നും ഇ​​തു സ​​ഹാ​​യി​​ക്കും.

ദീ​​ര്‍​ഘ​​ദൂ​​ര​​ത്തി​​ലേ​​ക്ക് എ​​ല്‍​പി​​ജി കൊ​​ണ്ടു​​പോ​​കു​​ന്ന​​തി​​ന് പൈ​​പ്പ്‌​​ലൈ​​ന്‍ ഗ​​താ​​ഗ​​ത​​മാ​​ണ് കൂ​​ടു​​ത​​ല്‍ സു​​ര​​ക്ഷി​​ത​​വും ചെ​​ല​​വ് കു​​റ​​ഞ്ഞ​​തു​​മാ​​യ മാ​​ര്‍​ഗ​​മാ​​യി ക​​ണ​​ക്കാ​​ക്ക​​പ്പെ​​ടു​​ന്ന​​ത്. റോ​​ഡി​​ല്‍​നി​​ന്ന് പൈ​​പ്പ്‌ലൈനി​​ലേ​​ക്കു​​ള്ള ഈ ​​മാ​​റ്റം, ടാ​​ങ്ക് ട്ര​​ക്കു​​ക​​ളി​​ല്‍ അ​​പ​​ക​​ട​​ക​​ര​​മാ​​യ ഇ​​ന്ധ​​ന​​ങ്ങ​​ള്‍ കൊ​​ണ്ടു​​പോ​​കു​​ന്ന​​ത് മൂ​​ല​​മു​​ണ്ടാ​​കു​​ന്ന അ​​പ​​ക​​ട​​സാ​​ധ്യ​​ത​​ക​​ളും കു​​റ​​യ്ക്കു​​ന്നു.

Tags : Permission Granted LPGPipeline Network Business

Recent News

Corehub Up