ബിസ്മി കണക്ടിന്റെ പുതിയ ഷോറൂം പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം
കോട്ടക്കല്‍: പ്രമുഖ ഇലക്ട്രോണിക്സ് ആന്‍ഡ് ഹോം അപ്ലയന്‍സസ് റീട്ടെയില്‍ ശൃംഖലയായ ബിസ്മി കണക്ടിന്റെ പുതിയ ഷോറൂം കോട്ടക്കല്‍ ചങ്കുവെട്ടി കോഴിക്കോട് റോഡില്‍ പ്രവര്‍ത്തനമാരംഭിച്ചു. പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ചടങ്ങില്‍ ബിസ്മി കണക്ട് ക്ലസ്റ്റര്‍ മാനേജര്‍ മുഹമ്മദ് റാഫി, ഓപ്പറേഷന്‍സ് ഹെഡ് ഷോണ്‍ വര്‍ഗീസ്, മെര്ച്ചന്ഡിസിംഗ് ഹെഡ് കൃഷ്ണ, ബിസിനസ് ഹെഡ് പ്രശാന്ത് ശ്രീധരന്, വ്യവസായി ആബിദ് എന്നിവര്‍ പങ്കെടുത്തു.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഓരോ പര്‍ച്ചേസിനും ഉറപ്പായ സമ്മാനങ്ങളും, ഒരു കോടിയുടെ ബംപര്‍ സമ്മാനവും പ്രമുഖ ബാങ്ക് കാര്‍ഡുകളിലൂടെയും പേപ്പര്‍ ഫിനാന്‍സിലൂടെയും 26,000 രൂപ വരെയുള്ള ഡിസ്കൗണ്ടുകളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. കൂടാതെ, എസ്ബിഐ കാര്‍ഡുകള്‍ വഴി 15,000 രൂപ വരെയുള്ള ഇന്‍സ്റ്റന്റ് ഡിസ്കൗണ്ടും ലഭ്യമാണ്.
പ്രമുഖ ബ്രാന്‍ഡുകളുടെ ഇലക്ട്രോണിക്സ്, ഡിജിറ്റല്‍ ഗാഡ്ജെറ്റുകള്‍, കിച്ചണ്‍ ആന്‍ഡ് ഹോം അപ്ലയന്‍സുകള്‍ എന്നിവയുടെ വിപുലമായ ശേഖരമാണ് ഉപഭോക്താക്കള്‍ക്കായി കോട്ടക്കല്‍ ബിസ്മി കണക്ടില്‍ സജ്ജീകരിച്ചിരിക്കുന്നത്.
Tags : BismiConnect Kottakal Showroom Business