x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ള്ളാ​പ്പ​ള്ളി​യു​ടെ പ്ര​സ്താ​വ​ന വ​ർ​ഗീ​യ​ത​യ്ക്കു വ​ളം​വ​യ്ക്കു​ന്ന​തെ​ന്നു സി​പി​എം

വെബ് ഡെസ്ക്
Published: August 22, 2026 09:51 PM IST | Updated: August 22, 2026 10:24 PM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം : പാ​ർ​ട്ടി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വും മു​ൻ സ്പീ​ക്ക​റു​മാ​യ എ.​എ​ൻ.​ഷം​സീ​റി​നെ​തി​രെ എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ ന​ട​ത്തി​യ പ്ര​സ്താ​വ​ന വ​ർ​ഗീ​യ​ത​യ്ക്കു വ​ളം വ​യ്ക്കു​ന്ന​താ​ണെ​ന്നു സി​പി​എം.

ഷം​സീ​റി​നു ലീ​ഗി​ന്‍റെ ശ​ബ്ദ​മെ​ന്ന വെ​ള്ളാ​പ്പ​ള്ളി​യു​ടെ പ്ര​സ്താ​വ​ന ഈ ​ദി​ശ​യി​ലു​ള്ള​താ​ണ്. ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലും പെ​ട്ട ജ​ന​ങ്ങ​ളെ സം​ഘ​ടി​പ്പി​ച്ചു​കൊ​ണ്ടു സാ​മൂ​ഹ്യ മാ​റ്റ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പാ​ർ​ട്ടി​യാ​ണ്. ഒ​രേ ല​ക്ഷ്യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പാ​ർ​ട്ടി നേ​താ​ക്ക​ളെ​യും പ്ര​വ​ർ​ത്ത​ക​രെ​യും വി​ഭ​ജി​ച്ചു കാ​ണു​ന്ന രീ​തി അ​ങ്ങേ​യ​റ്റം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്.

കേ​ര​ള​ത്തി​ന്‍റെ മ​ത​നി​ര​പേ​ക്ഷ​ത രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ന് എ​സ്എ​ൻ​ഡി​പി വ​ഹി​ച്ച പ​ങ്ക് വ​ള​രെ വ​ലു​താ​ണ്. എ​ല്ലാ മ​ത​ങ്ങ​ളു​ടെ​യും സാ​രം ഏ​ക​മാ​ണെ​ന്ന ശ്രീ​നാ​രാ​യ​ണ ദ​ർ​ശ​ന​ത്തെ മു​റു​കെ പി​ടി​ച്ചു​കൊ​ണ്ടാ​ണ് എ​സ്എ​ൻ​ഡി​പി പ്ര​വ​ർ​ത്തി​ച്ച​ത്. കേ​ര​ള​ത്തി​ന്‍റെ മ​ത​നി​ര​പേ​ക്ഷ മ​ന​സ് രൂ​പ​പ്പെ​ടു​ന്ന​തി​ന് ഈ ​നി​ല​പാ​ടു ന​ൽ​കി​യ സം​ഭാ​വ​ന വ​ള​രെ വ​ലു​താ​ണ്.

ആ ​സം​ഘ​ട​ന​യു​ടെ സെ​ക്ര​ട്ട​റി സ്ഥാ​നം വ​ഹി​ക്കു​ന്ന ഒ​രാ​ളി​ൽ നി​ന്ന് ഒ​രി​ക്ക​ലും ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ലാ​ത്ത പ്ര​സ്താ​വ​ന​യാ​ണ് വെ​ള്ളാ​പ്പ​ള്ളി​യി​ൽ നി​ന്നും ഉ​ണ്ടാ​യ​തെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് വ്യ​ക്ത​മാ​ക്കി.

Tags : CPM VellapallyNatesan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up