റബര്‍ ബോര്‍ഡിലെ ഓണാഘോഷം ചെയര്മാന് എന്‍. ഹരി നിര്‍വഹിക്കുന്നു.
കോട്ടയം: റബര്‍ ബോര്‍ഡില്‍ ഓണം ആഘോഷിച്ചു. റബര്‍ ബോര്‍ഡ് ചെയര്മാന് എന്‍. ഹരി നിലവിളക്ക് തെളിച്ച് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.
1വിവിധ ഡിപ്പാര്‍ട്ട്മെന്റുകളുടെ അത്തപ്പൂക്കള മത്സരവും അരങ്ങേറി. ഉദ്യോഗസ്ഥരുടെ കലാപരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചു. റബര്‍ ബോര്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍, റബര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ ഡോ. ടി. സിജു, ഇന്ത്യന്‍ റബര്‍ ഗവേഷണകേന്ദ്രം ഡയറക്ടര്‍ ഡോ. ദേബപ്രദ റോയ്, ട്രെയിനിംഗ് ഡയറക്ടര്‍ പ്രിയ വര്‍മ, സെക്രട്ടറി ഇന്‍-ചാര്‍ജ് ഡോ. ബിനോയ് കെ. കുര്യന് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
Tags : Nattuvishesham District News Onam celebration rubber board