ചങ്ങനാശേരി സോണല്‍ കരിസ്മാറ്റിക് ബൈബിള്‍ കണ്‍വന്‍ഷനിൽ ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ സന്ദേശം നല്കുന്നു.
ചങ്ങനാശേരി: ആഴമായ പ്രാര്‍ഥനയില്‍ കുടുംബങ്ങള്‍ ശക്തിപ്പെടണമെന്നും മക്കളെ വിശ്വാസത്തില്‍ വളര്‍ത്താന്‍ മാതാപിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നും ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍. എസ്ബി കോളജ് മൈതാനത്ത് നടന്നുവരുന്ന സോണല്‍ കരിസ്മാറ്റിക് ബൈബിള്‍ കണ്‍വന്‍ഷന്റെ രണ്ടാംദിവസം സന്ദേശം നല്‍കുകയായിരുന്നു ആര്‍ച്ച്ബിഷപ്. പ്രാര്‍ഥനയുള്ള കുടുംബങ്ങളേ വളരുകയുള്ളൂ. മക്കളെ കുടുംബപ്രാര്‍ഥനയുടെ പ്രാധാന്യം മനസിലാക്കി വളര്‍ത്തണമെന്നും ആര്‍ച്ച്ബിഷപ് ഉദ്ബോധിപ്പി ച്ചു.
ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കുക എന്ന ക്രിസ്തുവിന്റെ ആഹ്വാനം സ്വീകരിച്ച ഓരോ ക്രൈസ്തവനും ജീവിക്കുന്ന മേഖലകളില്‍ സുവിശേഷം പങ്കുവയ്ക്കാനും മാതൃകയായി ജീവിക്കാനും കഴിയണമെന്നും മാര്‍ തോമസ് തറയില്‍ പറഞ്ഞു.
അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡൊമിനിക് വാളന്മനാല് വചനപ്രഘോഷണം നടത്തി. അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.
ഇന്ന് വൈകുന്നേരം നാലിന് അതിരൂപതാ വികാരി ജനറാള്‍ മോണ്‍. സ്കറിയ കന്യാകോണില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. കെസിബിസി കരിസ്മാറ്റിക് കണ്വന്ഷന് സെക്രട്ടറി ഫാ. ഡോ. ജോണ്സണ് തുണ്ടിയില്‍ സന്ദേശം നല്‍കും.
നാളെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും. അതിരൂപത വികാരി ജനറാള്‍ മോണ്‍. മാത്യു ചങ്ങങ്കരി സഹകാര്‍മികനായിരിക്കും. സമാപന ദിനമായ 24ന് ഫാ. ഡൊമിനിക് വാളന്മനാല് വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് വചനപ്രഘോഷണം നടത്തും.
ദിവസവും വൈകുന്നേരം 3.30 മുതല്‍ രാത്രി ഒമ്പതു വരെയാണ് കണ്വന്ഷന് സമയം. വിവിധ രൂപതകളില്‍നിന്നുള്ള ആയിരക്കണക്കിനു വിശ്വാസികളാണ് കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നത്.
Tags : Nattuvishesham District News Deep prayer life families Mar Thomas Tarayil