x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേരള ഹിസ്റ്ററി കോണ്‍ഗ്രസ് സുവര്‍ണജൂബിലി സമാപനം ഇന്ന്

വെബ്ഡെസ്ക്
Published: August 21, 2026 11:38 PM IST | Updated: August 21, 2026 11:38 PM IST

പ്രതീകാത്മക ചിത്രം - എഐ

ചേ​ര്‍ത്ത​ല: കേ​ര​ള ഹി​സ്റ്റ​റി കോ​ണ്‍ഗ്ര​സ് സു​വ​ര്‍ണ​ജൂ​ബി​ലി സ​മാ​പ​നം ഇ​ന്ന് ചേ​ര്‍ത്ത​ല​യി​ല്‍ ന​ട​ക്കും. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ച​രി​ത്ര​പു​സ്ത​ക പ്ര​ദ​ര്‍ശ​നം, ന​വോ​ത്ഥാ​ന​സ​ദ​സ്, സെ​മി​നാ​ര്‍, അ​വാ​ര്‍ഡ് ദാ​നം തു​ട​ങ്ങി​യ​വ ന​ട​ക്കും.

ചേ​ര്‍ത്ത​ല സെ​ന്‍റ് മൈ​ക്കി​ള്‍സ് കോ​ള​ജി​ല്‍ രാ​വി​ലെ 10ന് ​പ്ര​സി​ഡ​ന്‍റ് ഡോ. ​ചാ​ള്‍സ് ഡ​യ​സ് പ​താ​ക ഉ​യ​ര്‍ത്തും. തു​ട​ര്‍ന്നു ന​ട​ക്കു​ന്ന സ​മ്മേ​ള​നം ആ​ല​പ്പു​ഴ രൂ​പ​ത കോ​ര്‍പ​റേ​റ്റ് മാ​നേ​ജ​ര്‍ ഫാ.​ നെ​ല്‍സ​ണ്‍ തൈ​പ്പ​റ​മ്പി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

സെ​ബാ​സ്റ്റ്യ​ന്‍ കു​ന്നേ​ല്‍ സ്വാ​ഗ​തം പ​റ​യും. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന സെ​മി​നാ​റി​ന് ഡോ.​ വ​ള്ളി​ക്കാ​വ് മോ​ഹ​ന്‍ദാ​സ്, പ്ര​ഫ. ഡോ.​ ജ​ഗ​ന്നാ​ഥ്, ഡോ.​ ധ​ന്യ ബി.​ നാ​യ​ര്‍, ഫാ.​ ഡോ.​ ജോ​ണ്‍സ​ണ്‍ തേ​ക്ക​ട​യി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്കും.

വൈ​കു​ന്നേ​രം 3.30നു ​ന​ട​ക്കു​ന്ന സ​മാ​പ​ന​സ​മ്മേ​ള​നം ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ് വി.​എം. ശ്യാം​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. പൗ​ര​സ്ത്യ ക​ല്‍ദാ​യ സു​റി​യാ​നി സ​ഭ മെ​ത്രാ​പ്പോ​ലീ​ത്ത മാ​ര്‍ ഔ​ഗീ​ന്‍ കു​ര്യാ​ക്കോ​സ് അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ഡോ. ​ടെ​സി തോ​മ​സ്, ഡോ. എം.​ജി. ശ​ശി​ഭൂ​ഷ​ന്‍, ഡോ. ​സി​ന്ധു എ​സ്. നാ​യ​ര്‍, ഡോ.​ മൈ​ക്കി​ള്‍ ത​ര​ക​ന്‍, ജോ​ണ്‍ പു​ളി​ക്ക​പ്പ​റ​മ്പി​ല്‍, മാ​ത്ത​ച്ച​ന്‍ പ്ലാ​ത്തോ​ട്ടം, ഫാ.​ ഡോ.​ സെ​ല​സ്റ്റി​ന്‍ പു​ത്ത​ന്‍പു​ര​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

Tags : KeralaHistoryCongress GoldenJubilee concludes

Recent News

Corehub Up