x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ര്‍​ച്വ​ല്‍ റി​യാ​ലി​റ്റി കേ​ന്ദ്ര​ത്തി​ന് മ​ല​രി​ക്ക​ലി​ല്‍ തു​ട​ക്ക​മാ​യി

വെബ് ഡെസ്ക്
Published: August 22, 2026 12:55 AM IST | Updated: August 22, 2026 12:55 AM IST

മ​ല​രി​ക്ക​ല്‍ വെര്‍​ച്വ​ല്‍ റി​യാ​ലി​റ്റി കേ​ന്ദ്രം കെ. ​അ​നി​ല്‍​കു​മാ​ര്‍ കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കോ​ട്ട​യം: വെ​ര്‍​ച്വ​ല്‍ റി​യാ​ലി​റ്റി കേ​ന്ദ്ര​ത്തി​നു മ​ല​രി​ക്ക​ലി​ല്‍ തു​ട​ക്ക​മാ​യി. മ​ല​രി​ക്ക​ല്‍ ടൂ​റി​സം കേ​ന്ദ്ര​ത്തി​ല്‍ എ​ത്തു​ന്ന​വ​ര്‍​ക്ക് ആ​മ്പ​ല്‍പ്പൂ​ക്ക​ള്‍ മാ​ത്രം ക​ണ്ട് ഇ​നി മ​ട​ങ്ങേ​ണ്ട. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ള്‍, സ​മു​ദ്ര​ത്തി​ന​ടി​യി​ലെ അ​ദ്ഭു​ത​ലോ​കം, ബ​ഹി​രാ​കാ​ശം തു​ട​ങ്ങി വ്യ​ത്യ​സ്ത​മാ​യ അ​നു​ഭ​വ​ങ്ങ​ള്‍ വി​ആ​ര്‍ ഹെ​ഡ്‌​സെ​റ്റി​ലൂ​ടെ നേ​രി​ട്ട് അ​നു​ഭ​വി​ക്കാ​ന്‍ ക​ഴി​യും.

കേ​ന്ദ്ര​ത്തി​ലെ മ​റ്റു പ്ര​ധാ​ന ആ​ക​ര്‍​ഷ​ണ​ങ്ങ​ളാ​ണ് ത്രീ​ഡി മൂ​വി തി​യ​റ്റ​റും ത്രീ​ഡി ഗാ​ല​റി​യും. കോ​ട്ട​യ​ത്തെ ചെ​റി​യ​പ​ള്ളി, വ​ലി​യ​പ​ള്ളി, കു​രി​ശു​പ​ള്ളി, ജു​മാ മ​സ്ജി​ദ്, സി​എം​എ​സ് ഹൈ​സ്‌​കൂ​ള്‍ തു​ട​ങ്ങി പ്ര​ധാ​ന ച​രി​ത്ര-​വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളു​ടെ​യും കേ​ര​ള​ത്തി​ലെ മ​റ്റു പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളു​ടെ​യും ത്രീ​ഡി ചി​ത്ര​ങ്ങ​ള്‍ ഇ​വി​ടെ പ്ര​ദ​ര്‍​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

മ​ല​രി​ക്ക​ല്‍ ആ​മ്പ​ല്‍പ്പാ​ട​ത്തി​ന്‍റെ മു​ഴു​വ​ന്‍ സൗ​ന്ദ​ര്യ​വും ഒ​റ്റ ഫ്രെ​യി​മി​ലാ​ക്കി അ​വ​ത​രി​പ്പി​ക്കു​ന്ന, ഏ​ക​ദേ​ശം പ​ത്തു കി​ലോ​മീ​റ്റ​ര്‍ ദൂ​രെ​യു​ള്ള മാ​ര്‍​ത്താ​ണ്ഡം വ​രെ​യു​ള്ള സ്ഥ​ല​ങ്ങ​ള്‍ കാ​ണാ​ന്‍ ക​ഴി​യു​ന്ന ബൈ​നോ​ക്കു​ല​ര്‍ വാ​ച്ച് സൗ​ക​ര്യ​വും കേ​ന്ദ്ര​ത്തി​ലു​ണ്ട്. സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് ഫോ​ട്ടോ​ക​ള്‍ എ​ടു​ക്കു​ന്ന​തി​നാ​യി ത്രീ​ഡി ഫോ​ട്ടോ ബൂ​ത്തും സ​ന്ദ​ര്‍​ശ​ക​ര്‍ കൊ​ണ്ടു​വ​രു​ന്ന സാ​ധാ​ര​ണ ഫോ​ട്ടോ​ക​ള്‍ ത്രീ​ഡി ചി​ത്ര​ങ്ങ​ളാ​ക്കി മാ​റ്റു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക സേ​വ​ന​വും കേ​ന്ദ്ര​ത്തി​ല്‍ ല​ഭ്യ​മാ​കും. സ്‌​കൂ​ളു​ക​ള്‍​ക്കും വി​ദ്യാ​ര്‍​ഥി​ള്‍​ക്കും കേ​ന്ദ്ര​ത്തി​ലെ​ത്തി വി​ര്‍​ച്വ​ല്‍ റി​യാ​ലി​റ്റി, ഓ​ഗ്‌​മെ​ന്‍റ​ഡ് റി​യാ​ലി​റ്റി, ത്രീ​ഡി ലേ​ണിം​ഗ് തു​ട​ങ്ങി​യ വി​ദ്യാ​ഭ്യാ​സ സാ​ങ്കേ​തി​ക​വി​ദ്യ​ക​ള്‍ നേ​രി​ട്ട് പ​രി​ച​യ​പ്പെ​ടാ​നും അ​നു​ഭ​വി​ക്കാ​നും അ​വ​സ​ര​മു​ണ്ട്.

തി​രു​വാ​ര്‍​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യ സ​ജി​മോ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മീ​ന​ച്ചി​ലാ​ര്‍ - മീ​ന​ന്ത​റ​യാ​ര്‍ - കൊ​ടൂ​രാ​ര്‍ പു​നഃ​സം​യോ​ജ​ന പ​ദ്ധ​തി കോ -​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ. ​അ​നി​ല്‍​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ.​എ​സ്. അ​നീ​ഷ് കു​മാ​ര്‍, സി​ജി ബി​ജു, സു​മേ​ഷ് കാ​ഞ്ഞി​രം, എ.​എം. ബി​ന്നു, വി.​കെ. ഷാ​ജി​മോ​ന്‍, ജ​യ​ദീ​ഷ് ജ​യ​പാ​ല്‍, സി.​ജി. മു​ര​ളീ​ധ​ര​ന്‍, ആ​തി​ര ഹ​രി​ദാ​സ്, ജോ​സ് കെ. ​കു​ര്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

എ​ല്ലാ​ ദി​വ​സ​വും രാ​വി​ലെ ആ​റു മു​ത​ല്‍ രാ​ത്രി എ​ട്ടു വ​രെ കേ​ന്ദ്രം പ്ര​വ​ര്‍​ത്തി​ക്കും. സ്‌​കൂ​ളു​ക​ള്‍​ക്കും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍​ക്കും മ​റ്റു ഗ്രൂ​പ്പ് ബു​ക്കിം​ഗു​ക​ള്‍​ക്കും ഇ​ള​വു​ണ്ട്. 93495 03540 / 8137963235.

Tags : Nattuvishesham District News Virtual Reality Center Malarikkal

Recent News

Corehub Up