x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫാ. ​​ജോ​​ണ്‍ കു​​ന്ന​​ത്തു​​കു​​ഴി: ചു​​റ്റു​​മു​​ള്ള​​വ​​രെ ചേ​​ർ​​ത്തു​​പി​​ടി​​ച്ച വൈ​​ദി​​ക​​ശ്രേ​​ഷ്ഠ​​ൻ

വെബ് ഡെസ്ക്
Published: August 22, 2026 01:50 AM IST | Updated: August 22, 2026 01:50 AM IST

ഫാ. ​​ജോ​​ണ്‍ കു​​ന്ന​​ത്തു​​കു​​ഴി​​

കോ​​ട്ട​​യം: മി​​ഷ​​ന്‍ പ്ര​​വ​​ര്‍​ത്ത​​ന​​ത്തോ​​ടു​​ള്ള അ​​തി​​യാ​​യ ആ​​ഗ്ര​​ഹ​​മാ​​ണ് ക​​ഴി​​ഞ്ഞ​​ദി​​വ​​സം അ​​ന്ത​​രി​​ച്ച ഫാ. ​​ജോ​​ണ്‍ കു​​ന്ന​​ത്തു​​കു​​ഴി​​യെ മി​​ഷ​​ന്‍ രൂ​​പ​​ത​​യാ​​യ വി​​ജ​​യ​​പു​​ര​​ത്ത് എ​​ത്തി​​ച്ച​​ത്. ഒ​​രു വൈ​​ദി​​ക​​നെ​​ന്ന നി​​ല​​യ്ക്കു ത​​നി​​ക്കു ചു​​റ്റു​​മു​​ള്ള മ​​നു​​ഷ്യ​​രു​​ടെ ആ​​ത്മീ​​യ​​വും സാ​​മൂ​​ഹി​​ക​​വും സാം​​സ്‌​​കാ​​രി​​ക​​വു​​മാ​​യ ഉ​​ന്ന​​മ​​ന​​ത്തി​​ന് ക​​ഴി​​യു​​ന്ന​​തെ​​ല്ലാം ചെ​​യ്യാ​​ന്‍ കു​​ന്ന​​ത്തു​​കു​​ഴി​​യ​​ച്ച​​ന്‍ ത​​യാ​​റാ​​യി​​രു​​ന്നു. സാ​​മൂ​​ഹി​​ക പ​​ര​​മാ​​യും വി​​ദ്യാ​​ഭ്യാ​​സ​​പ​​ര​​മാ​​യും ക​​ലാ​​പ​​ര​​മാ​​യും എ​​പ്പോ​​ഴും ത​​ന്‍റെ ചു​​റ്റു​​മു​​ള്ള സ​​മൂ​​ഹ​​ത്തെ വ​​ള​​ര്‍​ത്താ​​ന്‍ അ​​ച്ച​​നെ​​പ്പോ​​ഴും ശ്ര​​മി​​ച്ചി​​രു​​ന്നു.

കു​​ട​​മാ​​ളൂ​​ര്‍ കു​​ന്ന​​ത്തു​​കു​​ഴി കെ.​​വി. വ​​ര്‍​ക്കി-​​റോ​​സ​​മ്മ ദ​​മ്പ​​തി​​ക​​ളു​​ടെ ര​​ണ്ടാ​​മ​​ത്തെ മ​​ക​​നാ​​യി 1936 മാ​​ര്‍​ച്ച് 11ന് ​​ജ​​നി​​ച്ച ഫാ. ​​ജോ​​ണ്‍ കു​​ന്ന​​ത്തു​​കു​​ഴി മൂ​​ന്നാ​​റി​​ലെ മൗ​​ണ്ട് കാ​​ര്‍​മ​​ല്‍ ദേ​​വാ​​ല​​യ​​ത്തി​​ലെ സ​​ഹ​​വി​​കാ​​രി​​യാ​​യി​​ട്ടാ​​ണ് ഇ​​ട​​വ​​ക ശു​​ശ്രൂ​​ഷ ആ​​രം​​ഭി​​ച്ച​​ത്. തു​​ട​​ര്‍​ന്നു പൊ​​തി ദേ​​വാ​​ല​​യ​​ത്തി​​ലും സ​​ഹ വി​​കാ​​രി​​യാ​​യി​​രു​​ന്നു. തി​​രു​​വ​​ഞ്ചൂ​​ര്‍, വെ​​ട്ടി​​മു​​ക​​ള്‍, വെ​​ച്ചൂ​​ച്ചി​​റ, വേ​​ളൂ​​ര്‍, കു​​റി​​ച്ചി, വ​​ട​​വാ​​തൂ​​ര്‍, നെ​​ടു​​ങ്ങ​​പ്ര, കു​​ന്ന​​ന്താ​​നം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ വി​​കാ​​രി​​യാ​​യും സേ​​വ​​നം അ​​നു​​ഷ്ഠി​​ച്ചു. അ​​മേ​​രി​​ക്ക​​യി​​ലെ പ്ലെ​​യി​​ന്‍ വ്യു ​​ദേ​​വാ​​ല​​യ​​ത്തി​​ലും ഹൂ​​സ്റ്റ​​ണി​​ലെ വാ​​ര്‍​ട്ട​​ണ്‍ ദേ​​വാ​​ല​​യ​​ത്തി​​ലും സേ​​വ​​നം ചെ​​യ്തു.

വി​​ജ​​യ​​പു​​രം രൂ​​പ​​ത​​യു​​ടെ കോ​​ര്‍​പ​​റേ​​റ്റ് മാ​​നേ​​ജ​​രും ഓ​​ള്‍ കേ​​ര​​ള സ്‌​​കൂ​​ള്‍ മാ​​നേ​​ജേ​​ഴ്‌​​സ് അ​​സോ​​സി​​യേ​​ഷ​​ന്‍ ജ​​ന​​റ​​ല്‍ ക​​ണ്‍​വീ​​ന​​റു​​മാ​​യി ചു​​മ​​ത​​ല വ​​ഹി​​ച്ചു. കു​​ട്ടി​​ക​​ളി​​ലെ സി​​വി​​ല്‍ സ​​ര്‍​വീ​​സ് മോ​​ഹം തി​​രി​​ച്ച​​റി​​ഞ്ഞ് അ​​വ​​രെ പ​​രി​​ശീ​​ലി​​പ്പി​​ക്കു​​ന്ന​​തി​​നാ​​യി കോ​​ട്ട​​യ​​ത്ത് ഐ​​എ​​എ​​സ് കോ​​ച്ചിം​​ഗ് സെ​​ന്‍റ​​റാ​​യ സി​​വി​​ല്‍ സ​​ര്‍​വീ​​സ് അ​​ക്കാ​​ദ​​മി സ്ഥാ​​പി​​ച്ചു. 1996 ലാ​​ണ് കോ​​ച്ചിം​​ഗ് സെ​​ന്‍റ​​ര്‍ ആ​​രം​​ഭി​​ക്കു​​ന്ന​​ത്. ദ​​ളി​​ത് പി​​ന്നോ​​ക്ക വി​​ഭാ​​ഗ​​ത്തി​​ലെ വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്കു പ്ര​​ത്യേ​​ക പ​​രി​​ഗ​​ണ​​ന​​യും ന​​ല്‍​കി​​യി​​രു​​ന്നു. പ്ര​​ഫ. പി.​​സി. മേ​​നോ​​നെ പോ​​ലെ​​യു​​ള്ള പ്ര​​ഗ​​ത്ഭ​​രാ​​യ അ​​ധ്യാ​​പ​​ക​​രെ ക​​ണ്ടെ​​ത്തി ഹോ​​ളി​​ഫാ​​മി​​ലി സ്‌​​കൂ​​ളി​​ലെ ഒ​​രു കെ​​ട്ടി​​ട​​ത്തി​​ലാ​​ണ് ഐ​​എ​​എ​​സ് അ​​ക്കാ​​ദ​​മി പ്ര​​വ​​ര്‍​ത്ത​​ന​​മാ​​രം​​ഭി​​ച്ച​​ത്.

പു​​തി​​യ ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​ങ്ങ​​ള്‍ ഏ​​റ്റെ​​ടു​​ക്കു​​ന്ന​​തി​​നൊ​​പ്പം ത​​ന്‍റെ വി​​ദ്യാ​​ഭ്യാ​​സ​​നി​​ല​​വാ​​രം ഉ​​യ​​ര്‍​ത്താ​​നും ഫാ. ​​ജോ​​ണ്‍ കു​​ന്ന​​ത്തു​​കു​​ഴി ശ്ര​​മി​​ച്ചി​​രു​​ന്നു. പ​​ത്താം ക്ലാ​​സ് പ​​ഠ​​നം പൂ​​ര്‍​ത്തി​​യാ​​ക്കി വൈ​​ദി​​ക​​നാ​​യി സേ​​വ​​ന​​മ​​നു​​ഷ്ഠി​​ക്കു​​മ്പോ​​ഴാ​​ണ് അ​​ദ്ദേ​​ഹം പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജി​​ല്‍ പ്രൈ​​വ​​റ്റ് സ്റ്റു​​ഡ​​ന്‍റാ​​യി ചേ​​ര്‍​ന്ന് ബി​​എ പാ​​സാ​​കു​​ന്ന​​ത്. കേ​​ര​​ള യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി​​യി​​ല്‍​നി​​ന്ന് എം​​എ​​യും റോ​​മി​​ലെ ലാ​​റ്റ​​റ​​ന്‍ യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി​​യി​​ല്‍​നി​​ന്ന് ബി​​ഡി ഡി​​ഗ്രി​​യും നേ​​ടി.

രൂ​​പ​​ത സെ​​ന​​റ്റ് മെം​​ബ​​ര്‍, പാ​​സ്റ്റ​​റ​​ല്‍ കൗ​​ണ്‍​സി​​ല്‍ മെം​​ബ​​ര്‍, ഫൊ​​റോ​​ന വി​​കാ​​രി, പി​​എം​​എ​​യു​​ടെ പ്ര​​സി​​ഡ​​ന്‍റ് എ​​ന്നീ നി​​ല​​ക​​ളി​​ലും പ്ര​​വ​​ര്‍​ത്തി​​ച്ചു. ഡി​​സി​​എം​​എ​​സ് വി​​ജ​​യ​​പു​​രം രൂ​​പ​​ത ഡ​​യ​​റ​​ക്ട​​റാ​​യി ഏ​​റെ​​ക്കാ​​ലം സേ​​വ​​ന​​മ​​നു​​ഷ്ഠി​​ച്ച അ​​ദ്ദേ​​ഹം ദ​​ളി​​ത​​രു​​ടെ അ​​വ​​കാ​​ശ​​ങ്ങ​​ള്‍​ക്കാ​​യി അ​​ക്ഷീ​​ണം പോ​​രാ​​ടി. 50 വ​​ര്‍​ഷ​​ത്തെ വൈ​​ദി​​ക സേ​​വ​​ന​​ത്തി​​നു​​ശേ​​ഷം തെ​​ള്ള​​കം പ്രീ​​സ്റ്റ് ഹോ​​മി​​ല്‍ താ​​മ​​സി​​ക്ക​​വേ​​യാ​​ണ് നി​​ത്യ സ​​മ്മാ​​ന​​ത്തി​​നാ​​യി വി​​ളി​​ക്ക​​പ്പെ​​ടു​​ന്ന​​ത്. മൃ​​ത​​ദേ​​ഹം കു​​ട​​മാ​​ളൂ​​രിലുള്ള ത​​റ​​വാ​​ട്ട് ഭ​​വ​​ന​​ത്തി​​ല്‍ 24നു ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് പൊ​​തു​​ദ​​ര്‍​ശ​​ന​​ത്തി​​ന് വ​​യ്ക്കും.

25ന് ​​രാ​​വി​​ലെ 8.30 മു​​ത​​ല്‍ മൃ​​ത​​ദേ​​ഹം തെ​​ള്ള​​കം സെ​​ന്‍റ് മേ​​രീ​​സ് പ​​ള്ളി​​യി​​ലും പൊ​​തു​​ദ​​ര്‍​ശ​​ന​​ത്തി​​നു വ​​യ്ക്കും. സം​​സ്‌​​കാ​​ര​​ശൂ​​ശ്രൂ​​ഷ​​ക​​ള്‍ 25ന് ​​രാ​​വി​​ലെ 10.30ന് ​​തെ​​ള്ള​​കം സെ​​ന്‍റ് മേ​​രീ​​സ് പ​​ള്ളി​​യി​​ല്‍ ആ​​രം​​ഭി​​ച്ച് 11.30നു ​​കു​​ട​​മാ​​ളൂ​​ര്‍ സെ​​ന്‍റ് മേ​​രീ​​സ് മേ​​ജ​​ര്‍ ആ​​ര്‍​ക്കി​​എ​​പ്പി​​സ്‌​​കോ​​പ്പ​​ല്‍ തീ​​ര്‍​ഥാ​​ട​​ന ദേ​​വാ​​ല​​യ​​ത്തി​​ല്‍ വി​​ജ​​യ​​പു​​രം രൂ​​പ​​ത സ​​ഹാ​​യ മെ​​ത്രാ​​ന്‍ ഡോ. ​​ജ​​സ്റ്റി​​ന്‍ മ​​ഠ​​ത്തി​​ല്‍​പ​​റ​​മ്പി​​ലി​​ന്‍റെ മു​​ഖ്യ​​കാ​​ര്‍​മി​​ക​​ത്വ​​ത്തി​​ല്‍ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യെ​​ത്തു​​ട​​ര്‍​ന്ന് ന​​ട​​ക്കും.

Tags : NattuVishesham DistricteNews

Recent News

Corehub Up