ദേശീയ ശാസ്ത്രാവബോധ ദിനാചരണം ശാസ്ത്രസാഹിത്യ പരിഷത്ത് ശാസ്ത്രാവബോധ സമിതി കൺവീനർ കെ.പി. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.
ഇരിട്ടി: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇരിട്ടി മേഖലാ കമ്മിറ്റി, ഇരിട്ടി നന്മ പബ്ലിക് ലൈബ്രറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ദേശീയ ശാസ്ത്രാവബോധ ദിനാചരണം സംഘടിപ്പിച്ചു.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ശാസ്ത്രാവബോധ സമിതി കൺവീനർ കെ.പി. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. നന്മ പബ്ലിക് ലൈബ്രറി വൈസ് പ്രസിഡന്റ് സി.കെ. ശശിധരൻ അധ്യക്ഷത വഹിച്ചു.
Tags : NattuVishesham DistricteNews