പ്രതീകാത്മക ചിത്രം
പാരിപ്പള്ളി: പാരിപ്പള്ളിയില്‍ അശാസ്ത്രീയമായ ദേശീയപാത 66 നിര്‍മാണം മൂലം വ്യാപാരികളും പൊതുജനങ്ങളും വളരെയേറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. അനാഥമായി കൊണ്ടിരിക്കുന്ന പാരിപ്പള്ളി ജംഗ്ഷനെ ദീര്‍ഘവീക്ഷണത്തോടെയുള്ള സമഗ്രവുമായ വികസനത്തിനായി സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് മെച്ചപ്പെടുത്താനുള്ള നടപടി ഉണ്ടാകണമെന്ന് പാരിപ്പള്ളി വികസന സമിതി ആവശ്യപ്പെട്ടു.
നിലവില്‍ ഉപയോഗശൂന്യമായി കിടക്കുന്ന പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍ ഒഴിവാക്കി സമഗ്രമായ വികസനത്തിനായി ബസ് ടെര്‍മിനല്‍ സ്ഥാപിക്കണം. ഉചിതമായ മറ്റൊരു സ്ഥലം കണ്ടെത്തി മികച്ച രീതിയില്‍ സാധാരണക്കാര്‍ക്ക് ഉപയോഗപ്പെടുത്തുന്ന രീതിയില്‍ കമ്യൂണിറ്റി ഹാള്‍ മാറ്റി സ്ഥാപിക്കണമെന്നും പാരിപ്പള്ളി വികസന സമിതി ചെയര്മാന് പാരിപ്പള്ളി വിനോദ് ആവശ്യപ്പെട്ടു.
Tags : Nattuvishesham District News Bus terminal Parippally