ആസിഫ്.
വടകര: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. കുനിങ്ങാട് സ്വദേശി കൈപ്പുറത്ത് ആസിഫി (28) നെയാണ് എടച്ചേരി പോലീസ് ഓര്ക്കാട്ടേരി-വൈക്കിലശേരി റോഡ് ഇല്ലത്ത് പാലത്തിന് സമീപം പിടികൂടിയത്.
ഇയാളില് നിന്ന് 9.40 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. എസ്എച്ച്ഒ കെ. വിപിന് രാജ്, എസ്ഐ രതീഷ് പഠിക്കല്, സിപിഒമാരായ ജി. രജീഷ്, രാഹുല്, ഷനോജ്, കെ. മിനേഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.