x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാ​ലി​ക​യ്ക്ക് നേ​രെ പീ​ഡ​ന ശ്ര​മം; പ്ര​തി​ക്ക് ത​ട​വും പി​ഴ​യും

വെബ് ഡെസ്ക്
Published: August 22, 2026 03:56 AM IST | Updated: August 22, 2026 03:56 AM IST

സ​ബാ​ബ്

നാ​ദാ​പു​രം: ബാ​ലി​ക​യെ ശ​ല്യം ചെ​യ്ത പ്ര​തി​ക്ക് മൂ​ന്ന് വ​ർ​ഷ​വും ആ​റ് മാ​സ​വും ക​ഠി​ന ത​ട​വും 7500 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. കാ​വി​ലും​പാ​റ കാ​ര്യാ​ട്ട് മ​ണി​യാ​ലം ക​ണ്ടി സ​ബാ​ബി(43) നെ​യാ​ണ് നാ​ദാ​പു​രം ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി ദേ​വ​ൻ കെ. ​മേ​നോ​ൻ ശി​ക്ഷി​ച്ച​ത്. 2024 ഏ​പ്രി​ൽ 22ന് ​വാ​ഹ​ന​ത്തി​ൽ വ​ച്ച് ശ​ല്യം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യും പി​ന്നീ​ട് ഫോ​ണി​ൽ വി​ളി​ച്ച് ശ​ല്യം ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

തു​ട​ർ​ന്ന് പ​രാ​തി​ക്കാ​രി തൊ​ട്ടി​ൽ​പ്പാ​ലം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. കേ​സി​ൽ 12 സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 16 രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തു. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എം.​പി. വി​ഷ്ണു, എ. ​അ​ൻ​വ​ർ ഷാ, ​എ​എ​സ്ഐ വി.​കെ. സീ​മ എ​ന്നി​വ​രാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ മ​നോ​ജ് അ​രൂ​ർ ഹാ​ജ​രാ​യി.

Tags : Nattuvishesham District News Attempted rape Accused will be punished

Recent News

Corehub Up